പാലൊന്ന് വാങ്ങുവാൻ പോകുന്നേരം
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെനമ്മൾ പാടെമറന്നൊന്നും
ചെയ്തുകൂടാ
ലോക്കഡൗൺ നേരത്തെ കാഴ്ചകാണാൻ
എന്നെയും കൂടൊന്നുകൊണ്ടുപോകൂ
നിന്നെ ഒരിക്കൽ ഞാൻ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
വീട്ടിലിരുന്നു ഞാൻബോറടിച്ചു
എന്നെയും കൂടൊന്നുകൊണ്ടുപോകൂ
കൊറോണ ഇവിടം വിടും കാലം
നമ്മൾക്കൊരുമിച്ച് പോകാമല്ലോ
അതുവരെ ഒരുമിച്ച് വീട്ടിലിരിക്കാം
കൊറോണയിൽ നിന്ന് രക്ഷനേടാം
അങ്ങനെയാകട്ടെ കൂട്ടുകാരാ
ജീവൻ തന്നയല്ലോമുഖ്യമെന്നും