ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്
2021-22 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. സീഡ് ക്ലബ് ( ഹരിതസേന ക്ലബ്ബ് )ഇൽ യുപി,ഹൈസ്കൂൾ ക്ലാസ്സിൽ നിന്നും 68 കുട്ടികളും മാതൃഭൂമി സീഡിന്റെ വൃക്ഷ നിരീക്ഷണ ഗ്രൂപ്പ് ആയ സീസൺ വാച്ചിൽ 19 കുട്ടികളും ആണുള്ളത്.
• ജൈവ പച്ചക്കറി തോട്ടം നിർമ്മാണമായിരുന്നു സീഡ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം. പയർ,തക്കാളി, വഴുതനങ്ങ, വെണ്ട,മുളക്,പാവൽ, ചീര,മത്തൻ, പുതിന എന്നിവ ചാക്കിലും ഗ്രോബാഗിലുമായി നട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത, വിഷ രഹിത പച്ചക്കറി വ്യാപിപ്പിക്കുക എന്ന ലക്ഷ്യങ്ങക്ൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ ഒരുപാട് പച്ചക്കറികൾ വിളവെടുക്കാൻ സാധിച്ചു. വിളവെടുത്ത പച്ചക്കറികൾ വിൽപ്പന നടത്തുകയും ചെയ്തു. • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു കൃഷിയിടം എന്ന പദ്ധതി സാധ്യമാക്കി. മാതൃഭൂമി സീഡ് നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാൻ സീഡ് റിപ്പോർട്ടിങ് ന്യൂസിലൂടെ സാധിച്ചു. കോരാണി പുകയില തോപ്പ് റോഡിലെ യാത്രാദുരിതം ആണ് സീഡ് റിപ്പോർട്ടർ ഫർസാന (ക്ലസ്സ് 7D) റിപ്പോർട്ട് ചെയ്തത്. • കേരളത്തിലെ വിവിധ തരം പക്ഷികളേ നിരീക്ഷിച്ച്തിന് മാതൃഭൂമി സീഡ് നടത്തിയ e bird india Onam bird count 2021 എന്ന പ്രോഗ്രാമിൽ മികച്ച പ്രകടനം നടത്തി കൃഷ്ണശ്രീ എം. എം സമ്മാനത്തിന് അർഹയായി. സർട്ടിഫിക്കറ്റും ലഭിച്ചു.
• സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരം പേപ്പർ ബാഗുകൾ തയ്യാറാക്കി നൽകി.
• സീഡ് പദ്ധതിയുടെ ഭാഗമായി വിവിധതരം ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണ ദിനം, ചാന്ദ്രദിനം, കർഷകദിനം, അധ്യാപക ദിനം, രക്തസാക്ഷിദിനം എന്നിവ സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പോസ്റ്ററുകൾ, രചനകൾ എന്നിവയുടെ ഫോട്ടോ,വീഡിയോ. എന്നിവ ശേഖരിക്കുകയും ചെയ്തു
• മാതൃഭൂമി സിഡി ന്ടെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ / വെബീനറുകൾ സംഘടിപ്പിച്ചു. ക്വിസ്, ഞാനുംഊർജവും എന്നപേരിൽ സ്കൂൾ തല ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.
ഞാറ് നടീൽ ഉൽസവം
തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ
സീഡ് - എക്കോ ക്ളബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. 'ശ്രേയ' ഇനത്തിലുള്ള സങ്കരയിനം നെല്ലാണ് നടാനായി ഉപയോഗിച്ചത്.പി ടി എ പ്രസിഡന്റ് ഇ. നസീർ, എസ് എം സി ചെയർമാൻ തോന്നയ് ക്കൽ രാജേന്ദ്രൻ, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ്, സുരേഷ് ബാബു, അധ്യാപകരായ സൗമ്യ, ഷാബിമോൻ, നിഷ, ജിതേന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി .വിവിധ ക്ലബ്ബുകളിലെ നാൽപതോളം കുട്ടികളും ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.

2024-2025
പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം

ലോക പ്രകൃതി സംരക്ഷണദിനവുമായി ബന്ധപ്പെട്ട് തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബും എക്കോ ക്ലബും സംയുക്തമായി നടത്തിയ പഠന പ്രവർത്തനമാണ് പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ട ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. കുട്ടികൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകൾ സ്കൂളിൽ കൊണ്ടുവന്ന് മണ്ണ് കുഴച്ച് ഉരുളകളാക്കി അതിൽ നിക്ഷേപിച്ച് സീഡ് ബോളുകളുണ്ടാക്കി. ഈ ബോളുകൾ ക്ലബ് അംഗങ്ങൾ വെള്ളാണിക്കൽ പാറ എന്ന പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലത്ത് പലയിടങ്ങളിലായി വിതറി.
വയനാട്ടിലെ ദുരിതബാധിധർക്ക് വേണ്ടി

ഒരു കൈതാങ്
കേരള ഭൂപടത്തിന്റെ മാതൃകയിൽ പൂചെടികൾ നട്ട് സീഡ് ക്ലബ് അംഗങ്ങൾ
സ്‌കൂളിലെ കൃഷി



സ്കൂളിൽ കൃഷിചെയ്ത വിളവെടുത്ത മത്തൻ, അഗസ്തി ചീര, വെള്ളരി, പയർസ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കു നൽകുന്നു
സീഡ് റിപ്പോർട്ടർ
സ്കൂളിലെ സീഡ് റിപ്പോർട്ടർ കാർത്തിക് വി. എസ് (7G) റിപ്പോർട്ട് ചെയ്ത വാർത്ത

'തനിച്ചല്ല '

മാതൃഭൂമി സീഡിന്റെ 'തനിച്ചല്ല ' പ്രോഗ്രാമുമായി ബന്ധപ്പെട്ട ഒരു 2 മിനിറ്റ് ദൈർഘ്യമുള്ള video ക്ലാസിൽ പ്രദർശിപ്പിച്ചു
പിരപ്പമൺകാട് പാടശേഖര കമ്മിറ്റി ഉപഹാരം നൽകി
പിരപ്പമൺകാട് പാടശേഖരത്തിൽ തുടർച്ചയായി നെൽകൃഷി ചെയ്തുകൊണ്ട് നാടിന്റെ കാർഷിക സംസ്കൃതിക്ക് മുതൽക്കൂട്ടായ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനെ (സീഡ് ക്ലബ് ) പിരപ്പമൺകാട് പാടശേഖര കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
ജെം ഓഫ് സീഡ് പുരസ്‌കാരം
മാതൃഭൂമി സീഡ് ജെം ഓഫ് സീഡ് പുരസ്‌കാരം കാർത്തിക് വി എസ് (7G) ഏറ്റുവാങ്ങി
മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം

തിരുവനന്തപുരം വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്‌കാരം ( രണ്ടാം സ്ഥാനം) അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് സോഷ്യൽ ഫോറെസ്ട്രി ശ്രീ പ്രഭുവിൽ നിന്നും ഏറ്റുവാങ്ങി തോന്നയ്ക്കൽ സീഡ് ക്ലബ് ടീം.സീഡ് ഹരിതവിദ്യാല അവാർഡ്, ജെം ഓഫ് സീഡ് അവാർഡ്, സീസൺ വാച്ച് അവാർഡ് എന്നിവയാണ് ലഭിച്ചത് .
കൊയ്ത്തുത്സവം
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് സ്കൂൾ കൃഷിചെയ്തുവരുന്നത്.ഉമ ഇനത്തിലുള്ള സങ്കരയിനം നെല്ലാണ് കൊയ്തത്.കൃഷി കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ, അധ്യാപിക സ്വപ്ന, എസ് എം സി അംഗം വിനയ് എം എസ്, എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി . ക്ലബ്ബിലെ മുപ്പതോളം കുട്ടികൾ കൊയ്‌തുത്സവത്തിൽ പങ്കാളികളായി. നിലമൊരുക്കൽ, ഞാറു നടീൽ, വളപ്രയോഗം, കള പറിക്കൽ, വിളവെടുപ്പ് തുടങ്ങിയ കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ സ്കൂളിന്റെ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.
മരച്ചീനിയുടെ വിളവെടുപ്പ്

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു
കലവറ നിറയ്ക്കാൻ

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ കലവറ നിറയ്ക്കാൻ തോന്നയ്ക്കൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കൊണ്ടുവന്ന വിഭവങ്ങൾ ശേഖരിച്ച് മാതൃഭൂമി സീഡ് എക്സിക്യൂട്ടീവിനെ ഏൽപ്പിക്കുന്നു.
എൻഎസ്എസ് ക്യാമ്പ് വിഭവസമൃദ്ധമാക്കാൻ സീഡ് ക്ലബ്ബ്

സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത മരിച്ചീനിയുടെ രണ്ടാംഘട്ട വിളവെടുപ്പ് എൻഎസ്എസ് ക്യാമ്പിലേക്ക് കുട്ടികൾ നൽകി. കുട്ടികളുടെ കൃഷിയോടുള്ള താല്പര്യം, അർപ്പണ മനോഭാവം, കഠിനാധ്വാനം ഇവ ഒരുമിച്ചപ്പോൾ നൂറ് കിലോയോളം മരിച്ചീനി വിളവെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. പഠനത്തോടൊപ്പം മണ്ണിനെ അറിയുക എന്ന എന്ന ലക്ഷ്യത്തോടെ മണ്ണിൽ പൊന്നു വിളയിക്കാൻ സീഡ് ക്ലബ്ബ് പലതരം കൃഷി രീതികൾ നിരന്തരം കുട്ടികളെ പരിശീലിപ്പിച്ചു
ഞാറുനടീൽ ആഘോഷമാക്കി തോന്നയ്ക്കൽ സ്കൂളിലെ സീഡ് ക്ലബ്ബ്

സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് കൃഷിയിക്കിയത്. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി നാലാം തവണയും സ്കൂൾ കൃഷിയിറക്കുന്നത്.
മഴയറിയാം....

ഓരോ സ്ഥലത്തും പെയ്യുന്ന മഴയുടെ കൃത്യമായ അളവ് രേഖപ്പെടുത്താനായി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലഘുവായ മാർഗത്തിൽ മഴമാപിനി (Rain gauge) നിർമ്മിച്ചു.യു പി യിലെ സോഷ്യൽ സയൻസ് അധ്യാപകനായ മഹേഷ് എം ആണ് കുട്ടികൾക്കു മഴമാപിനി നിർമ്മാണത്തെ കുറിച്ച് ക്ലാസ്സ് എടുത്തത്.ഇതുപയോഗിച്ച് ഓരോ ദിവസവും പെയ്യുന്ന മഴയുടെ അളവുകൾ കുട്ടികൾ രേഖപെടുത്തും
പഠനത്തോടൊപ്പം പാചകവും - സ്കൂളിലെ സീഡ് ക്ലബ്

സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് ഇന്ന് പാചകം പരിശീലനം സംഘടിപ്പിച്ചു . സ്കൂൾ അടുക്കള തോട്ടത്തിൽ കൃഷി ചെയ്ത നാടൻ ഭക്ഷ്യ വിഭവമായ മരിച്ചീനി ഉപയോഗിച്ച് കുട്ടികൾക്ക് വറ്റൽ ഉണ്ടാക്കുന്ന പരിശീലനമാണ് നൽകിയത്. ഉണ്ടാക്കിയ വറ്റലുകൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് കുട്ടികൾക്ക് വിതരണം ചെയ്തു. മുമ്പ് വിളവെടുത്ത 80kg മരിച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും എൻഎസ്എസ് ക്യാമ്പിലും സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കലിനും നൽകിയിരുന്നു