ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

2016-17 വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നാടകരചനയ്ക്ക് ആദിത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


ജൂലൈ 3 വായനാവാര സമാപനദിനം. മുഖ്യാതിഥിയായ കവിയത്രി ശ്രീമതി വി.എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു.വായനാവാരവുമായി അനുബന്ധിച്ച് വിവിധതരം മത്സരങ്ങൾ നടത്തുകയുണ്ടായി.വാർത്തവായന,ഉപന്യാസ രചന,പോസ്റ്റർരചന ,പത്രവാർത്താധിഷ്ഠിതമായ ക്വിസ്എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വായനാവാര മത്സരവിജയികൾക്ക് സമ്മാനദാനവും ബിന്ദു ടീച്ചർ നൽകുകയുണ്ടായി.വായനാവാരത്തോടനുബന്ധിച്ച് ഒാരോ മാസവും നടക്കുന്ന ക്വിസ് മത്സരത്തിലെ വിജയികൾക്ക് മലയാള അധ്യാപകനായ ശ്രീമാൻ മധു സാർ 4500രൂപ ഓഫർ വയ്ക്കുകയുണ്ടായി.ആദ്യമാസത്തെ ക്വിസ് മത്സരത്തിൽ വിജയിയായ ആദിത്യ .എ.എസ് ന് 500 രൂപ നൽകി സാർ ഉദ്ഘാടനം ചെയ്തു.ഇതിനോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.