ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കണ്ണീരാണ് ഈ വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

കണ്ണീരാണ് ഈ വ്യാധി

കൊറോണ എന്ന മഹാവ്യാധിയുടെ നാളുകൾ,തന്റെ ഭർത്താവിനോട് സംസാരിക്കാൻ ഹരിത ഫോണെടുത്തു.അപ്പോൾ തന്നെ മക്കളുംഅമ്മായിഅമ്മയും ഓടി എത്തി.

അമ്മഃ മോനേ..നിനക്ക് സുഖമാണോ ?

ആദിഃ അതേ അമ്മേ,നിങ്ങളെയൊക്കെ കാണാൻ കൊതിയാകുന്നു.

അമ്മഃ എന്താ മോനെ ശബ്ദത്തിലൊരു ഇടർച്ച...കൊറോണയുടെ കാലമാണ് ! മോൻ നാളതന്നെ ആശുപത്രിയിൽ പോകണം.

ആദിഃ ശരിയമ്മേ..

അടുത്ത ദിവസം തന്നെ ആദി ദുബായിലെ ആശുപത്രിയിൽ പോയി.

ഡോക്ടർഃ താങ്കൾ വിഷിമിക്കരുത്. കൊറോണ പോസിറ്റീവ് ആണ്.

ഇത് കേട്ട് ആദി ഞെട്ടി.

അസുഖം ഭേദമായശേഷം ആദി നാട്ടിലേക്ക് മടങ്ങി.എന്നാൽ ആദിയുടെ ഭാര്യ മക്കളേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങി.അസുഖം വരുമോ എന്ന ഭയം.എന്നാൽ അമ്മ ഓടി വന്ന് മകനെ സ്വീകരിച്ചു. അമ്മയായാലും ഭാര്യയായാലും ആരായാലും വീട്ടിനും നാട്ടിനും വേണ്ടി മറുനാട്ടിൽ കഷ്ടപെടുന്നവരെ ഒരു വ്യാധിയുടെ പേരിലും അകറ്റരുത് .സ്നേഹത്തോടെ ചേർത്തു നിർത്തുകയാണ് വേണ്ടത്.സേനഹം ചോരാതുള്ള കരുതലാണ് ആവശ്യം.അമ്മയുടെ വാക്കുകൾ ഹരിതയിൽ കണ്ണീരുളവാക്കി.

ജയകൃഷ്ണൻ യു വി
10 B ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ