ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/14. *പരിസ്ഥിതി*

Schoolwiki സംരംഭത്തിൽ നിന്ന്
*പരിസ്ഥിതി*

പരിസ്ഥിതി മലിനീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. മാനവരാശിയുടെ നിലനിൽപ്പിനും പരിസ്ഥിതി സംരക്ഷണം ആവശ്യമായ ഒരു ഘടകം തന്നെയാണ്. പക്ഷെ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം കാണുന്നത്. ഇന്ന് നമ്മുടെ മാധ്യമങ്ങളിൽ പോലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത ഉണ്ടാവില്ല. ഇന്ന് മനുഷ്യൻ പരിസ്ഥിതിയെ പല രീതിയിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പാടവും ചതുപ്പുകളും മുതലായവ നികത്തി ഫ്ലാറ്റും, വീടുകളും നിർമിക്കുകയാണ്. കൂടാതെ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകളും, മരങ്ങളും മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകളും, പാറകളും ഇടിച്ചുനിരപ്പാക്കുക, വ്യവസായശാലകളിൽ നിന്നും പുറത്തുവരുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം കൂടാതെ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനി. ഇവയൊക്കെയാണ് നമ്മുടെ മധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണെന്നു കരുതി ബോധപൂർവമായി ഇടപെട്ട് ഭൂമിയെ നാം സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ തലമുറകൾക്ക് ഇവിടെ വാസ യോഗ്യമല്ലാതായി വരും. നമുക്ക് നമ്മുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ . എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനൊട്ടില്ല താനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല സമൂഹത്തിന്റെ കടമയാണ്. അതുകൊണ്ടു തന്നെയാണ് 1974 മുതൽ ഓരോ വർഷവും ജുൺ 5 ലോക പരിസ്ഥിതി ദിനമായി നാം 'ആചരിക്കുന്നത്.

SINDHURA SANTHOSH. B
5 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം