പ്രകൃതി നമുക്കു കനിഞ്ഞൊരു സ്വത്തിനെ
ബാല്യത്തിനു പകർന്നീടാം
മണ്ണും വിണ്ണും തെളിനീർ പോലും
വിഷമയമാക്കി നാമെല്ലാം....
ഇല്ലിനിയിവിടെ പാടില്ലൊന്നും
മാലിന്യപ്പുഴയൊഴുകേണ്ട
നറുപുഞ്ചിരിയാമരുമ കുഞ്ഞിനു
പുകയും ശ്വാസം വേണ്ടിവിടെ
പൂവിൻ സൗരഭ്‌മെകാനിന്നി
മണ്ണും നമ്മൾ പൊന്നാക്കും
കരുതാം കാക്കാം കാത്തുവയ്ക്കാം...
മണ്ണും വിണ്ണും തെളിനീരും