ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
ലൈബ്രറി

ഗവൺമെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരിയിലെ ലൈബ്രറി വൈവിധ്യമാർന്ന പുസ്തകങ്ങളുടെ അത്ഭുത കലവറ തന്നെയാണ് .8000-ത്തിൽപ്പരം പുസ്തകങ്ങൾ ,ഫിലിമുകൾ, ശബ്ദ വീഡിയോ റെക്കോർഡുകൾ ,മാപ്പുകൾ ഫോട്ടോഗ്രാഫുകൾ ,ഓൺലൈൻ ബെയ്‌സുകൾ മറ്റ് മീഡിയകൾ എന്നിവ ഈ വായനശാലയെ സമ്പുഷ്ടമാക്കുന്നു.പുസ്തകങ്ങൾ ജീവിത യാത്രയിൽ മികച്ച കൂട്ടുകാർ തന്നെയാണ് .ഈ നല്ല പുസ്തകങ്ങൾ കുട്ടികൾക്ക് ഉപദേശവും മാർഗ്ഗനിർദ്ദേശം നൽകി നല്ല ചങ്ങാതിമാരായി മാറുന്നു. പുസ്തകങ്ങളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള റഫറൻസ് ഗ്രന്ഥങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ മാർഗനിർദേശം നൽകുന്നു. ഭാഷ വിഷയങ്ങളിലും ,ചരിത്രത്തിലും, ശാസ്ത്ര വിഷയങ്ങളിലും ആയി റഫറൻസ് ഗ്രന്ഥങ്ങൾ ഏവർക്കും ഒരു കൈത്താങ്ങായി മാറുന്നു.കഥാപുസ്തകങ്ങൾ, കവിതകൾ, ആത്മകഥകൾ ജീവചരിത്രങ്ങൾ ,നോവലുകൾ ,ലേഖനങ്ങൾ ,സഞ്ചാരസാഹിത്യ കൃതികൾ ,കോമിക് ക്ലാസിക്കുകൾ, ചിത്രകഥകൾ, ബാലസാഹിത്യകൃതികൾ, സാഹസിക കഥകൾ ,ഗ്രാഫിക് നോവലുകൾ ,കുറ്റാന്വേഷണ കഥകൾ, ആരോഗ്യമാസിക മാഗസിനുകൾ ,കൃഷി പതിപ്പുകൾ ,ആഴ്ചപ്പതിപ്പുകൾ , ദിനപത്രങ്ങൾ ഇങ്ങനെ നീളുന്നു. സാഹിത്യകൃതികൾ വേർതിരിച്ച് ക്രമീകരിച്ചിരിക്കുന്നു. ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടശാസ്ത്രപുസ്തകങ്ങൾ ,ഗണിത പുസ്തകങ്ങൾ എന്നിവയും ശാസ്ത്രപുസ്തകങ്ങൾ തന്നെ ഓരോ മേഖല തിരിച്ചു ജീവശാസ്ത്രം ,ഭൂമിശാസ്ത്രം ,ഊർജതന്ത്രം, രസതന്ത്രം എന്നിങ്ങനെ തിരിച്ചു തന്നെ റഫറൻസിന് സൗകര്യമായ വിധത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു .ഇ റീഡിങ് വീഡിയോകൾ ,ടെലിവിഷൻ ,ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ ലൈബ്രറി സംവിധാനവും സ്‌കൂൾ ലൈബ്രറിയുടെ പ്രത്യേകതയാണ് .ടെലിവിഷൻ സാധ്യതയും സി ഡി ,പെൻഡ്രൈവ് എന്നിവയും ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളെ ചില സന്ദർഭങ്ങളിൽ കൂട്ടായ വായനയിലേക്ക് നയിക്കാൻ സാധിക്കുന്നു. റീഡിങ് റൂം സംവിധാനം കുട്ടികൾക്ക് സ്വതന്ത്ര വായനയ്ക്കുള്ള വാതായനങ്ങൾ തുറന്നിടുന്നു . .തുടർന്നു വായിക്കൂ