ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ലിറ്റിൽ സയന്റിസ്റ്റ്


കുട്ടിശാസ്ത്രജ്ഞന്മാർ

എന്തുകൊണ്ട് ?എങ്ങനെ? തുടങ്ങിയ കുട്ടികളുടെ സംശയങ്ങൾക്കുള്ള പരിഹാരമായാണ് "കുട്ടിശാസ്ത്രജ്ഞൻ " പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടുവാനും അത് സ്കൂളിലെ മുഴുവൻ കൂട്ടുകാരെയും പരിചയപ്പെടുത്തുവാനും ഇതിലൂടെ കുട്ടികൾക്ക് കഴിയുന്നു. എല്ലാ കുട്ടികളും ക്ലാസ്സിൽ ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുകയും തുടർന്ന് ഗ്രൂപ്പായി എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓരോ ക്ലാസും അസംബ്ലിയിൽ മറ്റ് ക്ലാസുകളിലെ കൂട്ടുകാർക്ക് അവർ കണ്ടെത്തിയ കാര്യങ്ങൾ മാജിക്കായും പരീക്ഷണങ്ങളായും പരിചയപ്പെടുത്തുന്നു .ക്ലാസിലെ എല്ലാ കുട്ടികൾക്കും ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടാൻ അവസരം നൽകുകയും കൂടുതൽ പ്രോത്സാഹനം നല്കുന്നതിനായി കുട്ടിശാസ്ത്രജ്ഞന്മാരെ കുട്ടികൾ തിരഞ്ഞെടുക്കുകയും അസംബ്ലി അവതരണത്തിന് ശേഷം അവർക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ ഏറെ കൗതുകവും ശാസ്ത്രാഭിരുചിയും വളർത്തുന്ന കുട്ടിശാസ്ത്രജ്ഞൻ എന്ന പദ്ധതിയിലൂടെ സ്കൂളിലെ എല്ലാ കുട്ടികളും ഓരോ കുട്ടിശാസ്ത്രഞ്ജന്മാരായി മാറുന്നു.

സോളാർ സിസ്റ്റം

കണ്ടും കേട്ടും പഠിക്കാം എന്നാൽ ചെയ്തു പഠിക്കുന്നതിലൂടെ പഠനം കൂടുതൽ ആസ്വാദ്യകരമാക്കാം എന്ന അധ്യാപകരുടെ നിർദേശം കുട്ടികൾ ഏറ്റെടുക്കുകയും പ്രൊജക്റ്റ് രൂപത്തിൽ സോളാർ സിസ്റ്റം ഉണ്ടാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികളും പ്രോജക്ടിൽ ഏർപ്പെടുകയും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.പഠനത്തിൽ പ്രോജക്ടിന് വളരെ വലിയ പങ്കാണുള്ളത് എന്ന് തെളിയിക്കുന്ന ഒരു പ്രവർത്തനമായിരുന്നു ഇത്.

https://www.youtube.com/watch?v=p4z9rjukDWM

എൽ ഇ ഡി കണക്ഷൻ

ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കി എൽഇഡി ബൾബ് കത്തിച്ചുകൊണ്ട് കൊച്ചു കൂട്ടുകാരൻ.എനർജി മാനേജ്മെന്റ് സെന്റർ (EMC) തിരുവനന്തപുരം സ്കൂൾ വിദ്യാർഥികൾക്കായി ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കിക്കൊണ്ട് രണ്ടാം സ്ഥാനം നേടിയ സിദ്ധാർത്ഥ് കെ എസ് ശ്രദ്ധേയനായി.

ദേശിയ ശാസ്ത്രദിനാചരണം

ദേശിയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് (ഫെബ്രുവരി 28)കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും, ശാസ്ത്രഅവബോധം സൃഷ്ടിക്കുന്നതിനും, ജീവിതത്തിൽ ശാസ്ത്രത്തിനുള്ള പങ്ക് കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് വിവിധ തരം പ്രവർത്തനങ്ങൾ പങ്കെടുപ്പിച്ചു. ശാസ്ത്ര പോസ്റ്റർ, പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ..തുടങ്ങി വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.പ്രത്യേക ശാസ്ത്ര ദിന അസംബ്ലി സംഘടിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞർ, മികച്ച ശാസ്ത്ര കണ്ടുപിടത്തങ്ങൾ പരിചയപ്പെടുത്തുകയും, കുട്ടികളുടെ മികച്ച പരീക്ഷണങ്ങളും, പോസ്റ്ററുകളും പ്രദർശി പ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.