ഒപ്പുുമതിൽ

ആറ്റിങ്ങൽ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോൽസവത്തിന്റെ മുഖ്യ വേദിയായ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ മുന്നിൽ ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നടത്തിയ 'ഒപ്പുമതിൽ' ശ്രദ്ധേയമായി. 'കല തന്നെ ലഹരി' എന്ന മുദ്രാവാക്യവുമായി കൂറ്റൻ ബാനറിൽ ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് പൊതുജനങ്ങളെ കൊണ്ട് ഒപ്പുവയ്പിക്കുന്നതായിരുന്നു കേഡറ്റുകൾ ചെയ്തത്. കലോൽസവ ദിവസങ്ങളിൽ വേദികളിൽ സംഘാടകരെ സഹായിക്കാനും വേദികളുടെ പരിസരം വൃത്തിയാക്കാനും, ട്രാഫിക് നിയന്ത്രിക്കാനുമുൾപ്പെടെ മുഴുവൻ സമയം വിശ്രമമില്ലാതെ പ്രവർത്തിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എല്ലാവരുടേയും പ്രശംസ നേടി. ഒപ്പുമതിലിന്റെ ഉദ്ഘാടനം സംഘാടക സമിതി ചെയർമാനായ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീ.എം.അനിൽകുമാർ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ എന്നിവർ കേഡറ്റുകൾക്ക് നേതൃത്വം നൽകി

 
'ഒപ്പുമതിൽ'