കാത്തിരിക്കുന്നു ഞാനാ നല്ല നാളിന്റെ ആഗമനത്തിനായി മൂകനായി........
ആശ്രയമില്ലാതെ അങ്കലാപ്പില്ലാതെ കാത്തിരിക്കുന്നു ഞാനേകനായി............
മകരമാസത്തിന്റെ മഞ്ഞിൽ വിരിയുന്ന പൂക്കളെ കാണുവാൻ എന്ത് ഭംഗി..........
കലപില ശബ്ദമായി നിദ്രയുണർത്തുന്ന കിളികളെ കാണുവാൻ എന്തു ഭംഗി............
വിദ്യാലയങ്ങൾക്കവധിയുണ്ടാകുമ്പോൾ കുട്ടികൾ തെരുവിൽ നിറഞ്ഞിരുന്നു.....
ബാലികാബാലന്മാറൊന്നായി നിരന്നു ഗ്രാമത്തിലൈശ്വര്യ ദീപം പോലെ.............
മീനുപിടിച്ചതും തുമ്പി പിടിച്ചതും ചെളിയിൽ കളിച്ചതും ഓർമ തന്നിൽ.........
പുളിയും മാങ്ങയും പങ്കിട്ടുതിന്നതും ബാല്യകാലത്തിന്റെ സ്മരണ എന്നിൽ...........
കുന്നില്ല മരമില്ല പാടങ്ങളില്ലിന്ന് ഉഴുതുമറിയില്ല പാട്ടുമില്ല.......
ഗ്രാമത്തിനൈശ്വര്യ ദീപമായി നിന്ന ബാലികാ ബാലൻമാരെങ്ങുമില്ല.....
വൈദ്യുതിയുണ്ടിന്ന് കേബിളും ഫോണും...
കുട്ടി ഫോണിന്റെ ടവറുകളും സൗഭാഗ്യമിങ്ങനെ ചേർന്ന് നിന്നിട്ടും.......
എന്തേ ഇന്നാർക്കും സമയമില്ല..... എന്തേ ഇന്നാർക്കും സമയമില്ല..........