ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/മേഘപുത്രി

Schoolwiki സംരംഭത്തിൽ നിന്ന്
മേഘപുത്രി

 പ്രകൃതി നിനക്കായൊരു ഗീതമെൻ -
മനതാരിൽ നിന്നുതിരുന്നയാർദ്രമാം ഗാനം,
എന്തെന്നറിയില്ല നീയെകാന്തവിവശയായി -
കേഴുമ്പോഴുമെൻമനം ആനന്ദ തരളിതമായ് നൃത്തമാടും,
പറവകൾ തൻ കളകളാരവത്താലാദിനം മധുരിതമാക്കും
 

സപ്തവർണ്ണചിറകുകൾ വിടർത്തി -
 പ്പാറിപറക്കും രത്നനീലി ശലഭമോ അതോ;
 നിൻ വരവിനാധാരമാം മാരിവില്ലോ, മേഘപുത്രീ നിൻ സഖീ ?
 പ്രകൃതീ, ' ലാവണ്യവതി നിന്നിലൂടെ നിന്റൊരംശമായി -
 യൊഴുകുന്നയീ പുഴയോ എൻനമ്മ ചോരിയുന്ന വാത്സല്യം!
  

മേഘപുത്രീയെന്തിന്നു നിയീ ഭൂമിയിൽവന്നു!
മണ്ണിൻ ദാഹം തീർക്കുവാന്നോ ?
പൂവുമായി സ്നേഹം പങ്കിടാനോ ? അതോ,
ഭൂമിതൻ മന്ദസ്മിതം നുകരുവാനോ ?
  

ഒരു മഞ്ഞുകണംപ്പോൽ ഞാൻ നിന്നിലലിയുന്ന സമയം -
 യെന്നിൽനിന്നകന്നുപോയതെന്തേ സഖീ ?
 സന്തോഷമാണെനിക്കുനീ
 ഒരു ചെറുപുഷ്പംതൻ സൗരഭമാണെനിക്കു നീ
 നീയാണു മഴ , യെൻ മനം കവർന്ന മേഘ പുത്രി
  

അനാമിക . എം .എസ്
9 C ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത