ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/നിഴൽ

നിഴൽ

നിഴലുകളെ..........
നീ എന്നെ
ബന്ധങ്ങളറുത്ത്
നീന്തുവാൻ പഠിപ്പിക്കുന്നു
നിദ്രകൾക്കും സ്വപ്‌നങ്ങൾക്കും
ഞാൻ അന്യനാകുന്നു
എന്റെ സ്മരണകൾ ഏതോ
വലനെയ്തു കൂട്ടിയ
ചിലന്തികളെ
തേടിപോകുന്നു.......
എപ്പോഴും പുറന്തള്ളപ്പെടാവുന്ന
അന്യന്റെ സൗഹൃദം
കൈയിൽ കരുതുന്നു
നിഴലുകളെ.....
വെറുതെ അറിഞ്ഞോ
അറിയാതെയോ
നിന്നെയും.

നൻമ എസ് എസ്
8B ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത