ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/കോവിഡ്- 19തും ആരോഗ്യപരിപാലനവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19തും ആരോഗ്യപരിപാലനവും
                 രോഗപ്രതിരോധശേഷി എന്ന് പറയുമ്പോൾ നാം ആദ്യം തന്നെ ചിന്തിക്കുന്നത്  ഒരു വ്യക്തിയുടെ ആരോഗ്യത്തെ പറ്റിയാണ്.എന്താണ് ആരോഗ്യം? ശാരീരികവും മാനസികവും  സാമൂഹികവുമായ രോഗമില്ലാത്ത അവസ്ഥയാണ് യഥാർത്ഥ ആരോഗ്യം.ഒരു മനുഷ്യന്റെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയിരിക്കും അവന്റെ രോഗപ്രതിരോധശേഷി. നല്ല ആരോഗ്യവാനായ മനുഷ്യന് നല്ല രോഗപ്രതിരോധശേഷി ഉണ്ടാകും എന്നത് തീർച്ചയാണ്.  ഒരു മനുഷ്യന്റെ ജീവിതത്തെ നമുക്ക് നാലായി തരം തിരിക്കാം.ബാല്യം,  കൗമാരം,യൗവ്വനം, വാർദ്ധക്യം എന്നിവയാണവ. ഇതിൽ  ബാല്യം,വാർദ്ധക്യം എന്നീ  അവസ്ഥകളിൽ  ബാക്കി രണ്ടിനേയും  അപേക്ഷിച്ച്  ആരോഗ്യവും രോഗപ്രതിരോധശേഷിയും  കുറവായിരിക്കും.യൗവനാവസ്ഥയിലാണ് ഏറ്റവും അധികം ആരോഗ്യവും രോഗപ്രതിരോധശേഷിയും  ഉണ്ടാകുന്നത്.  നാം ഒരായുസ്സ്  മുഴുവൻ കഷ്ടപെട്ട്  വലിയ മണിമാളികകളും ഒരുപാട് പണവും സ്വത്തും ഉണ്ടാക്കിയിട്ട്  ആരോഗ്യമില്ലായെങ്കിൽ ഇവകൊണ്ട്  ഒരു കാര്യവുമില്ല.കാര്യവുമില്ല.ആരോഗ്യമാണ്  ജീവന്റെ അടിസ്ഥാനഘടകം .
                ആരോഗ്യം സംരക്ഷിക്കുവാൻ വേണ്ടി നമ്മൾ  ചില കാര്യങ്ങൾ ചെയ്യണം അതിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്.ശുചിത്വം പ്രധാനമായും രണ്ടു തരത്തിലുണ്ട്. വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയാണവ. വ്യക്തി ശുചിത്വം എന്നു പറയുന്നത് ഒരു മനുഷ്യൻ തന്റെ ശരീരം ശുചിയായി  സംരക്ഷിക്കുകയെന്നതാണ്. പരിസര ശുചിത്വം എന്നാൽ നാം ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കണം എന്നതാണ്.  ശുചിത്വം കൊണ്ടു മാത്രമായില്ല കുറച്ചു വ്യായാമ മുറകളും യോഗയും ഒക്കെ പരിശീലിച്ചാൽ നമ്മുടെ ശരീരവും മനസ്സും ഒരു പോലെആരോഗ്യമുളളതായി തീരും.ഇതെല്ലാംചെയ്യുമ്പോൾ നമുക്ക് മനസ്സിൽ വരേണ്ട കാര്യം എന്നത് നാം ഈ ചെയ്യുന്നത് നമുക്ക് വേണ്ടി മാത്രമല്ല  മറിച്ചു നമ്മുടെസമൂഹത്തിനു കൂടിവേണ്ടിയാണ്.ആരോഗ്യമുളള പൗരൻമാരാണ് സാമൂഹിക ആരോഗ്യം കാത്തു സൂക്ഷിക്കുന്നത്.
         രോഗപ്രതിരോധശേഷി  വളരെ അത്യാവശ്യമായിട്ടുള്ള  ഒരു കാലത്തിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണാ.കോവിഡ്-19 എന്ന മഹാവിപത്ത്  നമ്മുടെ ലോകം  മുഴുവനും നശിപ്പിച്ചു  കൊണ്ടിരിക്കുകയാണ്. അസുഖം വന്നിട്ട് മരുന്ന് കൊണ്ട് അവയെ മാറ്റാൻ കഴിയും എന്നുഎന്നുകരുതുന്നതിന്പകരം നമ്മുടെ ആരോഗ്യവുംരോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശങ്ങൾ അനുസരിക്കുകയും ചെയ്തു നമുക്ക് കോവിഡിന്-19നെ ഇല്ലാതാക്കാൻ കഴിയും.
അനൂകൃഷ്ണ.എൻ
9C ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം