ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മിനിമോളുടെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
മിനിമോളുടെ സങ്കടം      


മനുഷ്യന് പനി പിടിച്ചാൽ ശരീരത്തിന് ഭയങ്കര ചൂടാവും.പൊള്ളും പിന്നെ സ്‌ക്കൂളിൽ പോകാൻ പറ്റില്ല., ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റില്ല., കളിക്കാൻ പറ്റില്ല... സാധാരണ ചെയ്യുന്ന ഒരു പണിയും ചെയ്യാൻ പറ്റില്ല. ദൈനംദിന കാര്യങ്ങളൊക്കെ മുടങ്ങും.. എല്ലാം ചിട്ടയില്ലാതാവും.ഭൂമിക്ക് പനിപിടിച്ചാലോ? ഭൂമിയുടെ ചിട്ടകളും പിഴച്ചു പോകും: അതല്ലേ നമ്മുടെ കാലാവസ്ഥയൊക്കെ ഇങ്ങനെ കാലം തെറ്റി വരുന്നത്. അപ്പോ ഒരു സംശയം എങ്ങനെയാ ഈ പനി ഉണ്ടാകുന്നത്? നമ്മുടെ ശരീരത്തിലെ പനിയുടെ കാരണം കണ്ടു പിടിച്ചാൽ പനി മാറും. പക്ഷേ ഭൂമിയുടെ പനിയോ? അതിനും ഉണ്ടാകുമല്ലോ കാരണങ്ങൾ:ഭൂമിയുടെ അന്തരീക്ഷം ക്രമാതീതമായി ചൂട് പിടിക്കുന്നുവെന്ന് , ആഗോള താപനം .. എന്നാണ് അതിന് പേരെന്ന് ടീച്ചർ പറഞ്ഞു തന്നത് മിനിമോൾക്ക് ഓർമ്മയുണ്ട്.പാവം ഭൂമി.... അതിനെ ആരാ ഈ പരുവത്തിലാക്കിയത്?.മറ്റാരുമല്ല

നിരഞ്ജന
5 A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ