ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ ഇന്നലെകളിലൂടെ ഇന്നിൽ നിന്ന് നാളേയ്ക്കുള്ള സഞ്ചാരം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെകളിലൂടെ ഇന്നിൽ നിന്ന് നാളേയ്ക്കുള്ള സഞ്ചാരം

ഇന്നലെകളിലെ ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇന്ന് ലോകത്തിനു കൈവന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ താരതമ്യപ്പെടുത്താൻ സാധിക്കും. സാമ്പത്തിക- വികസന- സാമൂഹിക- സാംസ്കാരിക- മാനസികപരമായി ഒട്ടേറെ മാറ്റങ്ങൾ നമ്മുടെ പരിസ്ഥിതിയിലും ഓരോ മനുഷ്യനിലും ആഗതമായിട്ടുണ്ട്.

വികസനപരമായി ഏറെ പിന്നിലായിരുന്നു ഇന്നലെകളിലെ ലോകം. അതായത് മനുഷ്യൻ ഉറച്ച ഒരു താവളമില്ലാതെ കുടിയേറ്റങ്ങളിലൂടെ വസിച്ചിരുന്ന കാലം. ഭൂമിയുടെ മൂന്നിലൊന്നായ കര ഭാഗത്തിലൂടെ യഥേഷ്ടം സഞ്ചരിച്ചു. മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും മറ്റും അവർ വിശപ്പ് ശമിപ്പിച്ചിരുന്നു. പിന്നീട് കാലങ്ങളേറെ കഴിഞ്ഞപ്പോൾ കൃഷി എന്ന നൂതനാശയം പ്രാചീന മനുഷ്യരുടെ ബുദ്ധിയിലുദയം കൊണ്ടു. അങ്ങനെ ഒരിടത്ത് താമസിച്ച് കൃഷി ചെയ്തു. രോഗങ്ങൾ അന്നും മനുഷ്യനെ പിടികൂടുമായിരുന്നെങ്കിലും ഔഷധ വിദ്യയിലൂടെ അവർ അതിനെ തരണം ചെയ്തു. ജനസാന്ദ്രത കുറവായിരുന്നതിനാൽ തന്നെ മാലിന്യപ്രശ്നം ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. അതിനാൽ തന്നെ ശുചിത്വപരമായി പ്രാചീന മനുഷ്യർ ഏറെ മുന്നിലായിരുന്നു. അന്നത്തെ പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞാൽ , ഇന്നത്തെക്കാളും ഒട്ടേറെ വ്യത്യാസമേറിയതെന്നു പറയാം. പണ്ടത്തെ കഥകളിലൂടെ നമ്മൾ പരിചയപ്പെട്ട തെളിനീർ പോലൊഴുകുന്ന പുഴകളും, അവയ്ക് അരികിലായി രൂപപ്പെട്ടതായ കാർഷിക സംസ്കാരം . ഒട്ടേറെ സംസ്കാരങ്ങൾക്ക് സാക്ഷിയായ ജലാശയങ്ങൾ. രോഗങ്ങളെ, ഔഷധക്കൂട്ടിലൂടെ സ്വയം നേരിട്ട ജനങ്ങൾ . അവരുടെ ജീവിതരീതികളും തികച്ചും വിഭിന്നമായത്. ഇനി ഇന്നത്തെ അവസ്ഥ പരിശോധിക്കാം. ഇക്കാലഘട്ടത്തിൽ വികസന പരമായി നാമേറെ മുന്നിലാണ്. നമ്മുടെ പരിസ്ഥിതിയെ നാം അതിനനുകൂലമായി മാറ്റി എന്നു പറയാം. ഇന്ന് ലോകത്ത് ജനസാന്ദ്രത ഏറെ കൂടുതലാണ്. അതിനാൽ തന്നെ മാലിന്യപ്രശ്നവും കുമിഞ്ഞു കൂടി. പാർപ്പിടങ്ങളുടെ കുറവ് നികത്താനായി കാടുകളിൽ നിന്നും വന പ്രദേശങ്ങളിൽ നിന്നും മരങ്ങൾ മുറിച്ചു. നമ്മുടെ പാർപ്പിടങ്ങൾക്കായി വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥയെ ഇല്ലാതാക്കി. വികസനങ്ങളേറിയതോടെ നാം സാമ്പത്തികമായി വളർച്ച പ്രാപിച്ചു. അതിൻ്റെ ഫലമായി പലരും പണക്കാരായി, പാവപ്പെട്ടവരെ അവഗണിച്ചു. ഭൂമിയിലെ സകലതും തൻ്റെ കൈപ്പിടിയിലൊതുക്കണമെന്ന അഹന്തയോടെ എല്ലാം വെട്ടി തെളിച്ചു. ഫാക്ടറികൾ വളർന്നതോടെ ജലാശയങ്ങൾ നശിച്ചു. ശുദ്ധമായ ജലസ്രോതസുകൾ ഇല്ലാതായി . പണം കൊടുത്ത ജലം കുടിക്കേണ്ട അവസ്ഥ ഉണ്ടായി. എല്ലാം നിമിഷനേരം കൊണ്ട് കൈപ്പിടിയിലാക്കാൻ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുണ്ടാക്കി. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, അങ്ങനെ പലതും. പക്ഷേ, അവയെ എങ്ങനെ dispossible ചെയ്യണമെന്ന് കണ്ടുപിടിച്ചില്ല. മാനവരാശിക്ക് ഒന്നാകെ ഉപകാരമയും ഉപദ്രവമായും പ്ലാസ്റ്റിക് ആഗതനായി. പ്ലാസ്റ്റിക്കിനെ ശരിയായി dispossible ചെയ്യാതെ അത് മണ്ണിനും വിണ്ണിനും വിനാശകാരിയായി. മരങ്ങൾ വെട്ടിനികത്തി , കാടുകളെ ഇല്ലാതാക്കി, ആഗോള വാതകങ്ങളുടെ ഉൽപാദനം ഏറെ കൂടി, ആഗോള താപനമെന്ന അവസ്ഥയ്ക്ക് കാരണമായി.കൂടാതെ ഇന്ന് മാനവരാശിയുടെ നിലനിൽപിന് തന്നെ കാരണമാകുന്ന ആമസോൺ മഴക്കാടുകളെ തീയിട്ട് നശിപ്പിച്ചു, വികസനം ഭ്രമമായ മനുഷ്യർ. രോഗങ്ങൾ കുമിഞ്ഞുകൂടിയതോടെ ആതുരാശ്രയ കേന്ദ്രങ്ങൾ വർധിച്ചു. അതിനു പിന്നിൽ നിരവധി കച്ചവടങ്ങൾ ഉണ്ടായി. മാലിന്യങ്ങൾ വർധിച്ചു . ജലം, വായു, മണ്ണ് അങ്ങനെയുള്ള മലിനീകരണങ്ങൾ ഏറി. ബേക്കറികളേറെ നിറഞ്ഞ ഇക്കാലത്ത് ജങ്ക് ഫുഡും മറ്റും മനുഷ്യനെറ് ശരീര പ്രകൃതിയെ മാറ്റമറിച്ചു. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു. ക്യാൻസർ പോലുള്ള രോഗങ്ങൾ ഇന്ന മനുഷ്യനെ അടിമപ്പെടുത്തി കൊണ്ടിരിക്കുന്നു. അസുഖങ്ങളില്ലാത്ത ഒരാളെ പോലും ഇന്ന് കാണാനാവില്ല. പുറമെ, ആരോഗ്യ വാനും ശുചിത്വ പാലനുമായിരുന്നാലും , അകം , മാലിന്യത്താലും രോഗത്താലും നിറഞ്ഞതായിരിക്കും. [21:58, 19/04/2020] Sumayya: എന്നാൽ , ഈ അവസ്ഥകളെ പരമാവധി ഇല്ലാതാക്കാൻ നമുക്ക് സാധിക്കും, നമ്മുടെ കാഴ്ചപ്പാടിനെ ഒരു മാറ്റത്തിന് വിധേയമാക്കിയാൽ. ഞാൻ നാളെ ആരെങ്കിലുമായാൽ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സമൂഹനന്മയ്ക്കായി ഞാൻ ചെയ്യുമെന്ന ദൃഢപ്രതിജ്ഞ നമ്മിലോരോരുത്തരിലും ഉണ്ടാകണം. വികസനങ്ങൾ സമൂഹ പുരോഗതിയ്ക്കാണ്, അതിനാൽ തന്നെ അതിലൂടെ ഉണ്ടാകുന്ന മലിനീകരണങ്ങൾ ഇല്ലാതാക്കേണ്ടത് സമൂഹത്തിലെ പൗരന്മാരായ നാമോരോരുത്തരുടെയും കടമയാണ്. വാഹനങ്ങളുടെ ഉപഭോഗം പരമാവധി കുറച്ച് സൈക്കിളുകൾ, പൊതുഗതാഗതം എന്നിവയെ ഉപയോഗപ്പെടുത്തിയാൽ അന്തരീക്ഷ ശുചിത്വം സ്വായത്തമാക്കാം. ജലസ്രോതസുകളിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് അവയെ കുടിവെള്ളത്തിനായും മറ്റും ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനെ പരമാവധി കുറച്ച് പേപ്പർ ക്യാരി ബാഗ്, തുണി സഞ്ചി എന്നിവ ഉപയോഗിക്കാം. ഒരു മരം മുറിച്ചാൽ അവയ്ക്ക് പകരം ഒന്ന് നട്ട് ആഗോള താപനത്തെ ഇല്ലാതാക്കാം. പ്രകൃതി നമ്മോട് ഭദ്രകാളിയായി വേഷം കെട്ടുന്ന ഇക്കാലത്ത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ നാം പ്രാപ്തരാകണം. വിദ്യാഭ്യാസമുള്ള, ഏറെ വിവേകപരമായ ഒരു തലമുറയെ സൃഷ്ടിക്കാൻ നമ്മുടെ ഇന്നിൻ്റെ കാഴ്ചപ്പാടിനെ നമുക്ക് മാറ്റാം. വീടുകളിൽ നമുക്കാവശ്യമായ പച്ചക്കറികളും മറ്റും കൃഷി ചെയ്ത് രോഗമുക്തമായ തലമുറയെ സൃഷ്ടിക്കാം. ആരോഗ്യമുള്ള വ്യക്തിയെയും ശുചിത്വമുള്ള വ്യക്തിയെയും നമുക്ക് വാർത്തെടുക്കാം. ഇതിനെല്ലാമായി നമുക്ക് പരിശ്രമിക്കാം. ജയ്ഹിന്ദ് !

സഫിയ എസ്
8A ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം