ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/തുരത്തിടാം

തുരത്തിടാം


പകർച്ചവ്യാധി ഒന്നാകെ
പടി കടത്തീടുവാൻ
 പഠിക്കണം ശ്രമിക്കണം
 പലതും നമ്മൾ കൂട്ടരേ
 ഫാസ്റ്റഫുഡ് തേടിയുള്ള
 യാത്രകൾ കുറയ്ക്കണം
 വീട്ടിൽ ഉള്ള ഭക്ഷണം
 കഴിക്കുവാൻ ശ്രമിക്കണം
  ചക്കയും ചേനയും ചേരുവകയായൊരു
   ഉടച്ചു കറി ചേർത്ത് ചോറ്
   ചൂടായി കഴിക്കണം
   മുരിങ്ങയും കറിവേപ്പും
   പരിസരത്തിൽ നട്ടുകൊണ്ട്
   തൊടിയിലാകെ നിറയുന്ന
കോവ കക്കിരി നടാം
ചീരയും തകരയും
പയറ്റിലയും ചേർത്തൊരു
തോരൻ പീര കറിയങ്ങു
മത്സരം നടത്തിടാം
 ആരോഗ്യമുള്ള മേനിയാണ്
 സമ്പത്ത് എന്ന് ഓർക്കനാം
 പ്രതിരോധശക്തി വീണ്ടെടുത്തു
വൈറസെ തുരത്തിടാം
പ്രതിരോധശേഷി കൂട്ടി
കോറോണയെ തുരത്തിടാം
ആരോഗ്യ സൗഖ്യം വീണ്ടെടുക്കാൻ
രാവും പകലും കൂടെനിന്നു
 ത്യാഗ നന്മ ചെയ്യും
 കരങ്ങളെ നമിചിടാം
 ത്യാഗ നന്മ ചെയ്യും
  കരങ്ങളെ നമിചിടാം

 

കാവ്യ പി വി
7 A ഗവ. ഹൈസ്കൂൾ ഉത്തരം കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത