ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/എന്ത് എന്തൊക്കെ എങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
എന്ത് എന്തൊക്കെ എങ്ങനെ

എലിയെ പിടിക്കാനും കടിക്കാനും തിന്നാനും പഠിച്ചു കഴിഞ്ഞതോടെ കൊച്ചു പൂച്ച വിചാരിച്ചു,എനിക്കിനി ഒന്നും പഠിക്കാനില്ല.മണിപ്പൂച്ച മടിയൻ പൂച്ച.തള്ള പൂച്ച ഒരു ദിവസം അവളെ മരം കയറാൻ പഠിപ്പിക്കാനൊരുങ്ങി.അതിൽ താല്പര്യമില്ലാത്ത കൊച്ചു പൂച്ച ചോദിച്ചു

"ഞാൻ കയറുമ്പോൾ ചില്ല ഓടിയില്ലേ ?"

"ചില്ല കയറാനല്ല ഞാൻ നിന്നെ പഠിപ്പിക്കാൻ പോകുന്നത് മരം കയറാനാ".

"ഒത്ത മുകളിലെത്തിയാൽ പിന്നെ എന്ത് ചെയ്യണം ?" കൊച്ചുപൂച്ച ചോദിച്ചു.

"താഴേക്കിറങ്ങണം" പുഞ്ചിരിച്ചുകൊണ്ട് തള്ള പൂച്ച പറഞ്ഞു.

"മുകളിലേക്ക് കയറിയിട്ട് താഴേക്ക് തന്നെ ഇറങ്ങുന്നത് നിൽക്കുന്നേടത്തു തന്നെ നിൽക്കുന്നതിനു സമമല്ലേ".

മരം കയറ്റം പഠിക്കാനുള്ള മടി കാരണം കൊച്ചു പൂച്ച ഇങ്ങനെ ഓരോന്ന് പറഞ്ഞു തർക്കിച്ചു നിൽക്കുമ്പോൾ എവിടെ നിന്നോ ഒരു കൂറ്റൻ നായ കുരച്ചുകൊണ്ട് അവരുടെ നേർക്ക് ചാടി.തള്ള പൂച്ച ഉടൻ തന്നെ അടുത്തുള്ള മരത്തിൽ പാഞ്ഞു കയറി.മരണത്തെ പേടി ഉള്ളതുകൊണ്ട് കൊച്ചു പൂച്ചയും അറിയാതെ തന്നെ മരത്തിലേക്ക് പാഞ്ഞു കയറി.മരം കേറ്റമറിയാത്തതിനാൽ താഴെ വീഴുകയും ചെയ്തു.ഭാഗ്യമെന്നു പറയട്ടെ നായ അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു.

നായ പോയപ്പോൾ ഇങ്ങനെയാണ് ഇറങ്ങുകയെന്ന് കൊച്ചുപൂച്ചയോട് വിളിച്ചു പറഞ്ഞു കൊണ്ട് തള്ള പൂച്ച നിഷ്പ്രയാസം താഴേക്കിറങ്ങി.അന്ന് മുതൽ കൊച്ചു പൂച്ച ഒരു പാഠം പഠിച്ചു.ഞാൻ എന്ത് പഠിക്കണം,എങ്ങനെ പഠിക്കണം ,എത്ര പഠിക്കണം,എന്നെല്ലാം എനിക്കല്ല,എൻ്റെ അമ്മയ്ക്കാണറിയുക എന്ന് ഞാനറിഞ്ഞു.
സാന്ദ്ര.എസ്.എസ്
4 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം