അതിജീവനത്തിനായ് ആശ്രയിക്കുന്നിതാ
ധരണിയെ തൻ ജീവജാലങ്ങളത്രയും
ഭാരമായ് ഭവിക്കുന്നു ഭൂമി തൻ മാനവൻ
ക്രൂരത കാട്ടുന്നു വ്യത്യസ്തമാംവിധം
മഹിയിൽ പെരുകുന്നു സൂക്ഷ്മമാം കീടങ്ങൾ
മനുജൻ്റെ തിന്മകൾ കാരണമായ്
സർപ്പം വിഴുങ്ങീതാ നൂതന വിശ്വത്തെ
താണ്ഡവമാടുമാ സർപ്പം കൊറോണയാ
അശാന്തി പരത്തുമാ സർപ്പത്തെയൊന്നിതാ-
യോമനപ്പേരു വിളിച്ചു ലോകം
ഭീതി പരത്തുമാ നാമമാണാനാമം
ആ നാമമാകുന്നു കോവിഡ് പത്തൊമ്പത്
മൃതരായിടുന്നിതാ ലക്ഷങ്ങൾ ലക്ഷങ്ങൾ
കോവിഡിൻ ക്രൂരത കാരണം കാരണം
ഇല്ല കലാലയം വിദ്യാലയങ്ങളും
മംഗല്യം ഇത്യാദി നിർത്തിവച്ചു
വൻമതിൽ കെട്ടി കൊറോണേ തുരത്തുവാൻ
ജാഗ്രത വേണം നമുക്കെപ്പോഴും
സമ്പദ് വ്യവസ്ഥയെ താറുമാറാക്കീടും
ഭീകര സത്വമാണാകൊറോണ
ഹസ്തദാനം വേണ്ട കൂട്ടങ്ങളുംവേണ്ട
സാമൂഹ്യാകലം പാലിക്കവേണം
മാലാഖക്കുഞ്ഞുങ്ങളാകുന്നു നഴ്സുമാർ
ഡോക്‌ടറും പോലീസും കാവലായ്‌ത്തീർന്നിടും
കൊട്ടാം നമുക്കിന്ന് ഹസ്തങ്ങളൊന്നാകെ
പോരാടാനീവിധമാകവേണം
പ്രാർത്ഥനയോടെ തിരിതെളിച്ചീടേണം
കൊറോണേ തുരത്തിയോടിച്ചീടേണം
അജൻ തൻ കൃപയാലേ ചവിട്ടിമെതിച്ചുനാ-
മൊന്നിച്ചു നിപ്പതനാദിനങ്ങൾ
ഈവിധം കോവിഡിനേയും ജയിച്ചിടാ-
മെന്നുള്ള പ്രത്യാശയിൽ കഴിയാം.