ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ

2022-2023 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക ഡോ: പ്രിയങ്ക പി.യു. വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു മികച്ച ഗാന്ധിദർശൻ ഹെഡ്മിസ്ട്രസായി

അവാർഡുകൾ

2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക ഡോ: പ്രിയങ്ക പി.യു. വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു

ഗാന്ധിജിയുടെ ആദർശങ്ങൾ കുട്ടികളിലെത്തിക്കാനും മികച്ച ഗാന്ധിയൻമാരെ വാർത്തെടുക്കാനും ഗാന്ധിദർശൻ ക്ലബ് അക്ഷീണം പ്രയത്നിക്കുന്നു.കുട്ടികൾ ഗാന്ധിജിയുടെ ആത്മകഥ,മറ്റ് പുസ്തകങ്ങൾ എന്നിവ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.മാത്രമല്ല ഓരോ ആഴ്ചയിലും ഒന്നിച്ചു കൂടി ഗാന്ധിയൻ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഗാന്ധിജയന്തി

എല്ലാ വർഷവും ഗാന്ധിജയന്തി അതിന്റെ പവിത്രതയോടെ ആചരിച്ചു വരുന്നു.റാലികളും മത്സരങ്ങളും സമ്മാനദാനങ്ങളും ദിനാചരണത്തിന്റെ മാറ്റ് കൂട്ടുന്നു.ശുചീകരണപ്രവർത്തനങ്ങൾക്ക് പി.ടി.എയും എസ്.എം.സിയും വേണ്ട സഹായസഹകരണങ്ങൾ നൽകുന്നു.

സ്വയംതൊഴിൽ പരിശീനവും സ്വയം പര്യാപ്തതയും

ലോഷൻ നിർമാണം,സോപ്പ് നിർമാണം,ചോക്ക് നിർമാണം,ചന്ദനത്തിരി നിർമാണം എന്നിവ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.ഗാന്ധിദർശൻ ഓഫീസിൽ നിന്നും ലഭിച്ച കിറ്റും വാങ്ങിയ കിറ്റും ഉപയോഗിച്ച് കുട്ടികൾ ലോഷനും മറ്റും നിർമിക്കുകയും ചെയ്തു.