ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2019-2021

Schoolwiki സംരംഭത്തിൽ നിന്ന്

2019-2021

2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ

2019 - 2021 പ്രവർത്തനങ്ങൾ

കൊവിഡ് വെല്ലുവിളികളും അതിജീവനവും

അതിജീവനത്തിന്റെ കാലയളവിൽ സ്കൂളും സ്കൂളന്തരീക്ഷവും സ്നേഹിതരും അധ്യാപകരും എല്ലാം അകന്നു പോയി എന്നു തോന്നാവുന്ന ഘട്ടത്തിൽ ആരും അകന്നിട്ടില്ല എല്ലാവരും ഒപ്പമുണ്ട് എന്ന കരുതലുംസ്നേഹവും ഓൺലൈനിലൂടെയും നിരന്തരമായ ഫോൺവിളികളിലൂടെ അത്യാവശ്യഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ഭവനങ്ങളിലേയ്ക്ക് ധൈര്യപൂർവ്വം അനുകമ്പയോടെ ഭക്ഷണവസ്തുക്കളും മരുന്നും ഉൾപ്പെടെ എത്തിക്കാനും പഠനകാര്യങ്ങളിൽ മാത്രമല്ല വിദ്യാലയം നിങ്ങളോടൊപ്പമുള്ളത്,എല്ലാ കാര്യങ്ങളിലും നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന വലിയ സന്ദേശം നൽകാനും പഠനപഠനേതരപ്രവർത്തനങ്ങൾ അത്തരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും അക്ഷീണം പ്രയത്നിച്ച അധ്യാപകരും പി.ടി.എയും എസ്.എം.സിയും സ്കൂൾ സംരക്ഷണസമിതിയും കൂടെ കൈകോർത്ത് പൂർവ്വവിദ്യാർത്ഥികളും നല്ലവരായ നാട്ടുകാരും.....2019 - 2022 പ്രവർത്തനങ്ങൾ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും കൂടെ പ്രവർത്തനങ്ങളാണ് എന്നതിൽ സംശയമില്ല.പ്രധാന പ്രവർത്തനങ്ങൾ പരിചയപ്പെടാം....

സാമോദം-വിവിധ ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.മിക്കവാറും എല്ലാ ദിനാചരണങ്ങളും സ്കൂൾ ഒരു യൂണിറ്റായി ഒന്നിച്ചാണ് ആചരിക്കുന്നത്.ക്ലബുകളുടെയും സംയുക്തമായ ആചരണമാണ് ദിനാചരണങ്ങളെ മികവുറ്റതാക്കുന്നത്.എല്ലാ ദിനാചരണങ്ങളും അറിയുവാനായി സാമോദം പേജിലേയ്ക്ക് പോയാലോ???

സാമോദം-വിവിധ ദിനാചരണങ്ങൾ

ഒപ്പമുണ്ട് കൂടെ

പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്.

കൊവിഡ് കാരണം ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കുണ്ടാകാവുന്ന വേദന കണ്ടില്ലെന്ന് നടിക്കാൻ സ്കൂളിനാകുമായിരുന്നില്ല.സ്കൂളിൽ വരാനാകാത്ത കുഞ്ഞുങ്ങൾ ഒരു നൊമ്പരമായതു കാരണം ശ്രീ.സുരേഷ്‍കുമാർ സാർ ഇവരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഒപ്പമുണ്ട് ഞങ്ങൾ എന്ന വലിയ സന്ദേശം നൽകുകയും ചെയ്തു.

കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം

കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...

ശ്രേഷ്ഠബാല്യം പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഗാന്ധിജിയുടെ 150 ആം വാർഷികത്തിന്റെയും ഭാഗമായി പൊതു വിദ്യാഭ്യാസവകുപ്പും വി.എച്ച്.എസ്.ഇയും എൻ.എസ്.എസും ചേർന്ന് നടത്തിയ പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണം ശ്രേഷ്ഠബാല്യം എന്ന പേരിൽ സംഘടിപ്പിച്ചു.നവീകരിച്ച അങ്കണവാടി കേരളപ്പിറവി ദിനത്തിൽ പഞ്ചായത്തിൽ സമർപ്പിച്ചു.പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നിനെതിരെ ബോധവത്ക്കരണം

ഇന്ന് സമൂഹത്തിലെ യുവാക്കളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്താണ് മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ബോധവത്ക്കരണമെന്ന ലക്ഷ്യവുമായി റാലികൾ സംഘടിപ്പിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരെയും മാറ്റില്ലെങ്കിലും ഒരാളിലെങ്കിലും മാറ്റത്തിന്റെ അലയൊലികൾ കേൾപ്പിക്കാനായാൽ സമൂഹത്തെയാകെ ബാധിക്കുന്ന ഒരു പ്രശ്നത്തെ പതിയെ ഇല്ലാതാക്കാനോ അല്ലെങ്കിൽ വ്യക്തികളെ സമൂഹത്തിന്റെ പുനർനിർമിതിക്കായി വിനിയോഗിക്കുകയോ ചെയ്യാമെന്നതിൽ സംശയമില്ല.

കോവിഡ് ഡയറി വിതരണം

എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾ കോവിഡ് ഡയറി തയ്യാറാക്കി.ഏകദേശം 350 ഓളം ഡയറികൾ വിതരണം ചെയ്തു.കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യവകുപ്പിനെ സഹായിക്കാനും വ്യാപാരികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും സഹായകരമാണ് ഈ ഡയറി.ഓട്ടോറിക്ഷയിൽ കയറുന്നവരും കടകളിൽ വരുന്നവരും പേരും ഫോൺനമ്പറും മറ്റും ഡയറിയിൽ സൂക്ഷിക്കും.ഇത് സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയും ഉപയുക്തമാണ് എന്നതിൽ തർക്കമില്ല.വീരണകാവ്,കള്ളിക്കാട്,മഠത്തിക്കോണം ഓട്ടോസ്റ്റാന്റുകളിലും കടകളിലും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും പി.ടി.എ പ്രസിഡന്റ് ശ്രീ.ജോർജ്ജും മുഹമ്മദ് റാഫിയും വിതരണം ചെയ്തു.

കോവിഡ് പാസ്‍വേഡ് ട്രെയിനിംഗ്

കോവിഡ് കെടുതിയനുഭവിക്കുന്നവർക്കായി ഭവനങ്ങളിൽ നൽകുന്ന ശ്രദ്ധയും പരിചരണവും എങ്ങനെയാണെന്നത് പരിചയപ്പെടുത്താനായി സംസ്ഥാന ആരോഗ്യവകുപ്പ് നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് ആയിരം എൻ.എസ്.എസ് വോളണ്ടിയേഴ്സിനായി നടത്തിയ പരിശീലനത്തിൽ ഷെഹനാസ് ഷാജഹാൻ,ശിവലക്ഷ്മി എന്നിവർ പങ്കെടുത്തു.ഇവർ തുടർന്ന് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പി.ടിഎയ്ക്കും പരിശീലനം നൽകി.മാത്രമല്ല ഇ-സഞ്ജീവനി ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പരിശീലിപ്പിച്ചു.ഈ ആപ്പിന്റെ സഹായത്തോടെ വയസ്സാവർക്കും അശരണർക്കും ആരോഗ്യ പരിപാലനം ഉറപ്പാക്കാൻ സാധിക്കും.ഡോക്ടരുടെ അപ്പോയിന്റ്മെന്റ്,മരുന്നു കുറിക്കൽ,രോഗനിർണയം മുതലായവ ഈ ആപ്പ് വഴി ചെയ്യാൻ സാധിക്കുമെന്നത് പരിചയപ്പെടുത്തി.

പഠനോപകരണവിതരണം

കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിച്ച് വീടുകളിലെത്തിച്ച് നൽകി അവരെ പഠനത്തിന് പ്രാപ്തരാക്കാനും ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം നൽകാനും കോവിഡ് കാലത്തിൽ അധ്യാപകർക്ക് സാധിച്ചു.

ജി-സ്വീറ്റിലൂടെയുള്ള പഠനം

  • കൈറ്റിന്റെ നിർദ്ദേശപ്രകാരം ഹൈസ്കൂൾ അധ്യാപകർ എല്ലാവരും പി.ആർ. വില്യം സ്കൂളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുക്കുകയും ശ്രീ.സതീഷ് സാറിന്റെ ക്ലാസിൽ നിന്നും ജി-സ്യൂട്ട് മനസ്സിലാക്കി സ്കൂളിൽ ആദ്യം പത്താം ക്ലാസിൽ ഗൂഗിൾ ക്ലാസ് റൂം വഴി ക്ലാസുകൾ നടത്തുകയും ചെയ്തു.

ഒരു കുട്ടി ഒരു പുസ്തകം

  • റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കൺവീനർ സുരേഷ് സാർ ലക്ഷ്യം വയ്ക്കുന്നത് ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയ്ക്ക് നൽകുകയെന്നതാണ്.
  • കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.

തണൽ - സഹപാഠിക്കൊരു സഹായം

  • സ്റ്റാഫിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സഹായപദ്ധതിയാണിത്.
  • കൊവിഡ്‍ സാമ്പത്തിക പ്രതിസന്ധിയിലായ രോഗികളായ കുട്ടികൾക്ക് മരുന്നും ആഹാരവും മറ്റ് അത്യാവശ്യസാധനങ്ങളും എത്തിക്കാനായി ലോഡൗണിൽ ആരംഭിച്ച സംരംഭം.

സാഹിത്യം

അക്ഷരമുറ്റത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദേവനന്ദ എ പിയുടെ കഥ കാത്തിരിപ്പ് ദേവനന്ദ വായിക്കുന്നത് കേൾക്കുക

കുട്ടികളുടെ കഥ,കവിത,മറ്റ് സാഹിത്യരൂപങ്ങൾ എന്നിവ വായിച്ചാലോ!എഴുത്താണി പേജിലേയ്ക് പോകാം. എഴുത്താണി

കൗൺസിലിംഗ്

മാനസികപിരിമുറുക്കം തരണം ചെയ്യുന്നതിനെ കുറിച്ച് കൗൺസിലർ ലിജി സംസാരിക്കുന്നു.

കുട്ടികൾക്കായി ഒരു കൗൺസിലർ സ്കൂളിലെത്തുന്നുണ്ട്.ശ്രീമതി.ലിജിയാണ് നിലവിലെ കൗൺസലർ.കുട്ടികളെ അതിജീവനത്തിനായി ഒരുക്കുന്നതിൽ വലിയ പങ്കു വഹിച്ചുവരുന്നു.ശ്രീമതി ലിജി സമയോചിതമായി എല്ലാ കാര്യങ്ങളിലും ഇടപെടുകയും ആവശ്യമായവർക്ക് വേണ്ട സമയങ്ങളിൽ കൃത്യമായ ഗൈഡൻസ് നൽകുകയും ചെയ്യുന്നു.മാത്രമല്ല പരീക്ഷാ ടെൻഷൻ,കൊവിഡ് ടെൻഷൻ മുതലായ കാര്യങ്ങളിൽ പൊതു ക്ലാസുകൾ നൽകുകയും കുട്ടികളെ ബലപ്പെടുത്തുകയും ചെയ്യുന്നു.


സമ്പൂർണ വാക്സിനേഷനിലേയ്ക്ക്

15 വയസ്സ് ആയ കുട്ടികൾക്ക് വാക്സിൻ നൽകാനായി വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിലാണ് വാക്സിനേഷൻ നൽകുന്നത്.ആരോഗ്യവകുപ്പിനോടൊപ്പം കൈകോർത്തുകൊണ്ട് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണം കൊണ്ടുപോകുകയും സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം നേടാനായി പരിശ്രമിക്കുകയും ചെയ്യുന്നു.കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഉണ്ടായിരുന്ന ആശങ്കകൾ മാറ്റാനായി ക്ലാസധ്യാപകർ അവരെ ഫോണിൽ വിളിക്കുകയും സർക്കാർ നമുക്കായി കരുതുന്ന ആരോഗ്യനടപടികളുടെ ഭാഗമായി നമുക്ക് ലഭിക്കുന്ന വാക്സീൻ ഉപയോഗപ്പെടുത്തികൊണ്ട് സമൂഹത്തിന്റെ നല്ല വളർച്ചയ്ക്കായും സുരക്ഷിതത്വത്തിനായും പ്രയത്നിക്കണമെന്ന സന്ദേശം നൽകുകയും അതനുസരിച്ച് കുറെയധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചു.ബാക്കിയുള്ളവരെ നിരന്തരം വിളിക്കുകയും വാക്സിനെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവത്ക്കരിക്കുകയും ചെയ്യുന്നു.ബഹു.സന്ധ്യ ടീച്ചർ മുൻകൈയെടുത്ത് വാഹനക്രമീകരണം നടത്തിയാണ് കുട്ടികളെ വാക്സിനേഷന് കൊണ്ടുപോയത്.

നല്ലപാഠം

കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന സാമൂഹികപ്രവർത്തനങ്ങളെ വിലയിരുത്തി പുരസ്കാരം നൽകുന്ന പദ്ധതിയാണ് നല്ലപാഠം. മാതൃകാപ്രവർത്തനങ്ങളെ ഒരു കുട കീഴിൽ ഒന്നിപ്പിക്കുകയും അവയെ സമൂഹത്തിനുമുമ്പിൽ എത്തിയ്ക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.സാമൂഹികപ്രവർത്തന മികവുകളെ അടിസ്ഥാനമാക്കി സ്കൂളിന് നല്ലപാഠം പുരസ്കാരം ലഭിച്ചു

വയോമിത്രം

പ്രോജക്ട് തയ്യാറാക്കിയത് - ഗോപിക.എം.ബി(പത്ത് എ)

ലക്ഷ്യം - കിടപ്പുരോഗികളായ വയോജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക.

വിഷയം - പ്ലാസ്റ്റിക് അംശമുള്ള ഡയപ്പർ ഉപയോഗവും പരിഹാരവും

കണ്ടെത്തൽ- പ്രായമായ കിടപ്പുരോഗികൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഡയപ്പർ സംബന്ധിച്ചുള്ളത്.ഇതിന് പരിഹാരമായി ഗോപിക മുന്നോട്ടു വയ്ക്കുന്ന ആശയം പ്രകൃതിദത്തമായ ഉത്പ്പന്നമാണ്.കമുകിന്റെ ഇളം കുല(പൂപ്പാള)എടുത്ത് ചുണ്ണാമ്പ് വെള്ളത്തിൽ ഇട്ട് അതിനെ മയം വരുത്തി പല ഘട്ടങ്ങളിലൂടെ മഞ്ഞൾ പോലുള്ള ഔഷധങ്ങൾ കൊണ്ട് അതിനെ നനച്ച് വീണ്ടും ഉണക്കി,ചില ഔഷധക്കൂട്ടുകളുപയോഗിച്ച് മയപ്പെടുത്തിയും മറ്റും ഉപയോഗയോഗ്യമാക്കുന്നു.തുടർന്ന് അതിൽ നല്ല കോട്ടൻതുണി മരുന്നുകളോടൊപ്പം നിറച്ച് വയ്കുന്നു.(മരുന്നുകളും കൂട്ടുകളും ഇവിടെ പങ്കു വയ്ക്കുന്നില്ല.കാരണം ഈ പ്രോജക്ട് പഠനവിധേയമാക്കികൊണ്ടിരിക്കുകയാണ്)ഇങ്ങനെ ഉപയോഗയോഗ്യമാക്കിയാൽ പ്രായമായവരുടെ ഡയപ്പർ പ്രശ്നം പരിഹരിക്കാമെന്നാണ് ഗോപിക അവകാശപ്പെടുന്നത്.

ഹരിതവിദ്യാലയം

2021 ലെ മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയം[1].

നഷ്ടപ്പെട്ടു പോകുന്ന ചെടികളും മരങ്ങളും കണ്ടെത്തുന്ന പ്രോജക്ട് നടന്നുവരുന്നു.

കുട്ടികൾ ചുറ്റുപാടും നിരീക്ഷിച്ച് എല്ലാ സസ്യങ്ങളെയും ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.

വംശനാശത്തിന്റെ വക്കിലെത്തിയ അനേകം ചെടികൾ കുട്ടികൾ അധ്യാപികയുടെയും വീട്ടുകാരുടെയും സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.ജൈവപാർക്കിൽ സംരക്ഷിച്ചിരിക്കുന്ന

പച്ചപ്പും ചെടുകളും നിറഞ്ഞ സ്കൂളന്തരീക്ഷം അറിയാനായി താഴെയുള്ള ചിത്രശാല സന്ദർശിക്കൂ

പൂന്തോട്ടവും പൂമരവും-ചിത്രങ്ങൾ

ചിത്രപ്രദർശനം 2022

അവലംബം

നവപ്രഭ

  • നവപ്രഭ ഉദ്ഘാടനം - ശ്രീമതി.അൻസജിതറസ്സൽ
    ഒൻപതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും ​എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്.
  • ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് മുതലായ വിഷയങ്ങളിൽ വൈകുന്നേരം അധികസമയം കണ്ടെത്തി ക്ളാസ്സുകൾ നൽകി വരുന്നു.

ശ്രദ്ധ

പഠനത്തിൽ വെല്ലുവിളി നേരിടുന്നവർക്കായി ഏർപ്പെടുത്തിയ പദ്ധതി സ്കൂളിലും നടപ്പിലാക്കിയിരുന്നു.കൺവീനർ ദിവ്യ ടീച്ചർ ആയിരുന്നു.

വിദ്യാജ്യോതി

  • ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക് കൂടുതൽ വിജയത്തിലേയ്ക് എത്തിക്കാനായി നടപ്പിലാക്കിയ ഈ പദ്ധതി നടപ്പിലായ വർഷം മുതൽ ഈ സ്കൂളിൽ സമയബന്ധിതമായും ഊർജ്ജസ്വലമായും നടന്നുവരുന്നു.
  • ക്യു.ഐ.പി എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതി എസ്.എസ്.എൽ.സിയിലെ മികച്ച വിജയം ലക്ഷ്യം വച്ചുള്ളതായിരുന്നു.ഇതാണ് പിന്നീട് വിദ്യാജ്യോതിയായി മാറിയത്.
  • ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ[2]യിരുന്നു.
  • തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
  • ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.

വിദ്യാജ്യോതി 2019-2020

വിദ്യാജ്യോതി വിഷയാധ്യാപക പരിശീലനം-സെപ്റ്റംബർ 2019 പങ്കാളിത്ത റിപ്പോർട്ട്

വിദ്യാജ്യോതി അധ്യാപകർക്കുള്ള പരിശീലന ക്ലാസിനെ കുറിച്ച് അറിയിക്കാനായി വിളിച്ച യോഗത്തിൽ HM വസന്തകുമാരി ടീച്ചർ ക്ലാസിൽ പങ്കെടുത്ത് വിശദാംശങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെന്നും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധ്യാപകരെ ഓർമിപ്പിക്കുകയും ക്ലാസുകളുടെ വിശദാംശങ്ങൾ നൽകാൻ കൺവീനർ ലിസി ടീച്ചറെ ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ്,സയൻസ്,സാമൂഹ്യശാസ്ത്രം,കണക്ക് അധ്യാപകർ സെപ്റ്റംബർ 26,27,28 തീയതികളിൽ നടന്ന പരിശീലന ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു

എല്ലാ വിദ്യാജ്യോതി അധ്യാപകരും ക്ലാസ് 9.30-ന് ആരംഭിച്ച് 4.30 ഓടെ അവസാനിപ്പിച്ചുവെന്നും ക്ലാസുകൾ വളരെ ഉപകാരപ്രദമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല പൊതുവായി എല്ലാ ക്ലാസിലും HM മീറ്റിംഗിലെ വിഷയങ്ങളും കൺവീനർ മീറ്റിഗിലെ വിവരങ്ങളും ചോദിച്ചുവെന്നും അവ സ്കൂളിൽ പറഞ്ഞതു പോലെ വിശദമാക്കിയെന്നും പറഞ്ഞു. അതിനുശേഷം 2018-ലെ മാർക്ക് അനാലിസിസ് നടത്തിയെന്നും സ്കൂളിൽ ചെയ്ത അനാലിസിസിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിയാനായിയെന്നും കെമിസ്ട്രി ടീച്ചർ അഭിപ്രായപ്പെട്ടു. ലഭിച്ച അനാലിസിസിൽ നിന്നും സ്കൂളിൽ എല്ലാ വിഭാഗം കുട്ടികൾക്കും അവർക്ക് കൂടുതൽ ഗ്രേ‍ഡ് ലഭിക്കത്തക്ക വിധത്തിൽ ക്ലാസ് ക്രമീകരിക്കണമെന്ന തിരിച്ചറിവു ലഭിച്ചുവെന്നും അധ്യാപകർ പറഞ്ഞു.കൂടുതൽ മെച്ചപ്പെട്ട ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നും 100% വിജയം കൈവരിക്കണമെന്നും പരമാവധി ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നുമുള്ള ആശയം എല്ലാ അധ്യാപകരും തിരിച്ചറിഞ്ഞു.

തുടർന്ന് ഓണപരീക്ഷാമാർക്ക് അനാലിസിസ് നടത്തിയത് ചർച്ച ചെയ്തു.സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം,മീഡിയം തിരിച്ചുള്ളത്,ആൺ,പെൺ എണ്ണം ഇവയും രേഖപ്പെടുത്തി.

ജൂൺ തീയതി ഉച്ചയ്ക്ക് 12.45-ന് ലൈബ്രറിയിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ ആവശ്യത്തിലേയ്ക്കായി ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നു.HM

അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു. ജൂൺ7 മുതൽ 12വരെ ക്ലാസ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.ക്ലാസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്താനും തീരുമാനിച്ചു.

ജൂൺ 17 തീയതി ഉച്ചയ്ക്ക് ന് സയൻസ് ലാബിൽ‍ വച്ച് വിദ്യാജ്യോതി ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മീറ്റിംഗ് നടന്നു.എച്ച്.എം അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസുകളുടെ ആവശ്യകതയും പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.ക്ലാസുകൾ രാവിലെ 8.45മുതൽ 9.25വരെയും വൈകിട്ട് 3.30മുതൽ 4.30വരെയും ആയിരിക്കുമെന്നറിയിച്ചു. നൽകി. ടൈംടേബിൾ അതാത് അധ്യാപകരെ നേരിട്ടും വാട്ട്സാപ്പ് വഴിയും ചുവരിൽ ഒട്ടിച്ചും അറിയിച്ചു.

ജൂലൈ മാസം‍ 3 തീയതി യു പി ക്ലാസിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ മീറ്റിംഗ് നടന്നു.ജൂൺ മാസത്തിലെ പ്രവർത്തനം വിലയിരുത്തി.പല കുട്ടികളും ക്ലാസിൽ അലക്ഷ്യമായി പങ്കെടുക്കുന്നുവെന്ന് പറഞ്ഞതിനാൽ അവരെ സഹായത്തോടെ പി.ടി.എ പഠിപ്പിക്കാൻ തീരുമാനിച്ചു. ചില കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം കാരണം PTAകാർ നേരിട്ട് വീടു സന്ദർശനം നടത്തി ചുറ്റുപാടുകൾ വിലയിരുത്തി. സ്ഥിരം വരാത്ത കുട്ടികളുടെ ചുറ്റുപാടുകൾ മോശമാണെന്ന് കണ്ടെത്തി, അവർക്ക് വേണ്ട കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചു.പല കുട്ടികളും പല വിഷയങ്ങളിൽ മെച്ചപ്പെട്ടതായി കണ്ടെത്തി.ഓരോ അധ്യാപകരും തങ്ങളുടെ വിഷയത്തിൽ മോശമായി നിൽക്കുന്നവരെ കണ്ടത്തി അവരെ മെച്ചപ്പെട്ട ഗ്രേഡിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു.

ആഗസ്റ്റ്മാസം 26 നടന്ന കൺവീനർമാരുടെ യോഗത്തിലെ നിർദേശങ്ങൾ കൺവീനർ ലിസി ടീച്ചർ അറിയിച്ചു.

*ഗ്രേഡ് അവലോകനം- മെച്ചപ്പെടുത്തൽ കാരെ മികച്ച ഗ്രേഡിൽ എത്തിക്കണം.PTA വിളിക്കണം.മികവ് ആദ്യം പറയണം

*ഓണപരീക്ഷ വിഷയാധിഷ്ഠിത വിശകലനം വേണം. PTAവിളിക്കണം അതിന്റെ രേഖ വേണം.

*രക്ഷകർത്യപിന്തുണ ഉറപ്പു വരുത്തണം.

*അയൽപക്ക അധ്യാപക സഹായം ആർജിക്കണം.

*വിഷയബന്ധിതപരിശീലനത്തിനായി ശനിയാഴ്ച്ച ക്യാമ്പുകൾ സംഘടിപ്പിക്കണം.

*ഒരു അധ്യാപകൻ അഞ്ചുകുട്ടികളുടെ മെന്റർ ആകണം.

*മനശാസ്ത്ര പരിഗണന നൽകണം.

*ഹാജരാകത്തവരെ ജില്ലാപഞ്ചായത്തിന്റെ ഡിവിഷൻ മെമ്പറെ അറിയിക്കണം.

*പഠനാശയങ്ങൾ ഉൾപ്പെടുത്തി ടൈംടേബിൾ പുനക്രമീകരിക്കുക.

*ഡിജിറ്റൽ ടെസ്റ്റ് ഉറപ്പു വരുത്തുക.

*A+ലേക്ക് എത്തിക്കാനുള്ള ക്ലാസ് ക്രമീകരിക്കണം.

എസ്.എസ്.എൽ.സി യ്ക്ക് നൂറുമേനി വിജയം

  • സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ നൂറുമേനി വിജയം വരിക്കാനുള്ള കൃത്യമായ ആസൂത്രണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
  • ഈ വർഷം 41 ഫുൾ എ പ്ലസാണ് ലഭിച്ചത്.ജില്ലാ പഞ്ചായത്തിന്റെ മികച്ച സ്കൂളെന്ന സ്ഥാനം ലഭിച്ചു.
  • എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആദരിച്ചു.

അവലംബം

  1. ഡോ.പ്രിയങ്കയാണ് ഈ നേട്ടത്തിന് പിന്നിൽ
  2. സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക. എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.