ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/പഠനവിടവും പരിഹാരവും

Schoolwiki സംരംഭത്തിൽ നിന്ന്



പഠന വിടവ് നികത്താനുള്ള പിന്തുണാപ്രവർത്തനങ്ങൾ

നവംബർ 1 മുതൽ നവംബർ 15 വരെ നീണ്ടുനിന്ന ബ്രിഡ്‍ജ് കോഴ്സ് എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി.കുട്ടികളിലുണ്ടായ പഠനവിടവ് കണ്ടെത്താനായി ലളിതമായ മൂല്യനിർണയ പ്രവർത്തനങ്ങൾ നൽകുകയും കുട്ടികൾക്ക് അധിക പിന്തുണ ആവശ്യമായ ഭാഗങ്ങൾ കണ്ടെത്തി എല്ലാ വിഷയങ്ങളിലും അധ്യാപകപരിശീലനസമയത്ത് ലഭിച്ച പ്രവർത്തനങ്ങൾ ക്ലാസുകളിൽ നടപ്പിലാക്കുകയും കുട്ടികളെ നവംബർ മാസത്തെ പാഠഭാഗങ്ങൾ പഠിച്ചുതുടങ്ങാൻ സജ്ജരാക്കുകയും ചെയ്തു. സ്കൂൾ ഓൺലൈൻ ക്ലാസു വഴിയും വിക്ടേഴ്സ് ക്ലാസു വഴിയും ലഭിച്ച അറിവുകൾ ഒന്നുകൂടെ ഓർമ്മപ്പെടുത്താനും കുട്ടികളെ പഠനത്തിൽ തത്പരരാക്കാനും ഈ ബ്രിഡ്ജ് പരിശീലനത്തിനു കഴിഞ്ഞു.തുടർന്ന് യഥാക്രമം ടൈംടേബിൾ തയ്യാറാക്കി സ്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് ഓൺലൈൻ വഴിയും മറ്റു കുട്ടികളെ ബയോബബിളുകളായി തിരിച്ചും പഠന പിന്തുണ നൽകി.

ഹൈസ്കൂൾ തലം

മലയാളം

ഓൺലൈൻ പഠനത്തിനു ശേഷം നവംബർ മാസത്തിൽ സ്കൂളിലെത്തിയ കുട്ടികളുടെ ഭാഷാശേഷികൾ ചോദ്യങ്ങളിലൂടെയും ലഘുമൂല്യനിർണയങ്ങളിലൂടെയും ക്ലാസ് റൂം ചർച്ചകളിലൂടെയും പഠനവിടവ് വിലയിരുത്തി.

കണ്ടെത്തിയ പഠനവിടവുകൾ

  • പാഠഭാഗങ്ങളുടെ ആശയസ്വീകരണം പൂർണമായിട്ടില്ല.
  • ആശയപ്രകടനത്തിൽ പോരായ്മകൾ കണ്ടെത്തി.
  • ലേഖനശേഷി വികസിച്ചിട്ടില്ല.
  • വായനയിലെ പിന്നാക്കാവസ്ഥ
  • വ്യവഹാരരൂപങ്ങളുടെ ഘടനയെ കുറിച്ചുള്ള ധാരണകുറവ്.

പരിഹാരപ്രവർത്തനങ്ങൾ

  • ക്ലാസ് റൂം ചർച്ചകളിൽ എല്ലാപേരെയും പങ്കെടുപ്പൃിക്കുകയും ആഹ്ലാദത്തോടെ പഠനപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തു.
  • പാഠഭാഗങ്ങളുടെ ആശയസ്വീകരണത്തിനായി ഐ.സി.ടി സഹായത്താൽ ദൃശ്യപാഠങ്ങൾ ഉപയോഗപ്പെടുത്തി.
  • കഥാകഥനം,കവിതാലാപനവും മെച്ചപ്പെടുത്താനായി വ്യത്യസ്തമാതൃകൾ പരിചയപ്പെടുത്തി.

വായനയും കാവ്യാലാപനവും മെച്ചപ്പെടുത്താൻ എല്ലാവർക്കും അവസരം നൽകി.

  • സ്വതന്ത്രവായനയ്ക്കും എഴുത്തിനും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തി.
  • സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി.ലൈബ്രറി ഗ്രൂപ്പുകളിലൂടെ സർഗശേഷികൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി.
  • ലേഖനശേഷി വികസിപ്പിക്കാൻ എഡിറ്റിംഗ് പ്രവർത്തനങ്ങൾ നടത്തി.
  • വ്യവഹാരരൂപങ്ങളുടെ വ്യത്യസ്ത മാതൃകകൾ പരിചയപ്പെടുത്തി.
  • മാതൃകാമൂല്യനിർണയങ്ങളിലൂടെ വ്യത്യസ്ത ചോദ്യങ്ങളും അവയുടെ വിലയിരുത്തൽ സൂചകങ്ങളും പരിചയപ്പെടുത്തി.
  • ലേഖനപ്രവർത്തനങ്ങളിലെ മെച്ചങ്ങളും പോരായ്മകളും ബോധ്യപ്പെടുത്തി.

ഹിന്ദി

ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്കായി പഠനവിടവ് നികത്താനായി ചലോ സ്കൂൾ ചലേ എന്ന മനോഹരമായ ഹിന്ദി ഗാനത്തോടെയാണ് ക്ലാസുകൾ പുനരാരംഭിച്ചത്.പാട്ട്,അനുഭവക്കുറിപ്പ് തയ്യാറാക്കൽ,പോസ്റ്റർ രചന തുടങ്ങിയ പഠനപ്രക്രിയയിലൂടെ കുട്ടികളെ പഠനപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം ഡയറ്റിന്റെ നേതൃത്വത്തി. വിനിമയ് എന്ന ആക്ടിവിറ്റി അടിസ്ഥാനമാക്കിയുള്ള ബുക്ൿലെറ്റ് ക്ലാസുകളിൽ അയച്ചുകൊടുക്കുകയും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.എല്ലാ പാഠഭാഗങ്ങളലെയും എല്ലാ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിയുള്ള ഈ ആക്ടിവിറ്റികൾ എല്ലാ ക്ലാസുകാരും പ്രയോജനപ്പെടുത്തി.പത്താം ക്ലാസിലെ കുട്ടികൾക്ക് ഇത് വളരെയധികം പ്രയോജനപ്രനമായിരുന്നു.ഇതിലെ പ്രവർത്തനങ്ങൾ സംശയമുള്ളവർക്കായി വീണ്ടും ക്ലാസ് മുറികളിൽ സംശയനിവാരണം നൽകി. ബി.ആർ.സി തലത്തിലെ സുരീലി ഹിന്ദി പ്രോഗ്രാം നമ്മുടെ സ്കൂളിൽ പ്രൗഢഗംഭീരമായ രീതിയിൽ നടത്തി.ജില്ലാപഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.രാഷ്ട്രഭാഷയായ ഹിന്ദിയിൽ തന്നെ കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പത്താം ക്ലാസിലെ കുട്ടികൾക്കായി കേരള ഹിന്ദി പ്രചാരസഭ നൽകുന്ന പഠനസഹായികൾ നൽകുകയും വിദ്യാജ്യോതി ക്ലാസുകളിൽ അവ ചർച്ച ചെയ്യുകയും ചെയ്തു.

ഫിസിക്സ്,കെമിസ്ട്രി,ബയോളജി<f/ont size=4>

പഠനശേഷി വിശകലനം

ജൂൺ മുതൽ സെപ്റ്റംബർ വരെ സ്കൂൾ ഓൺലൈൻ പഠനത്തിനും വിക്ടേഴ്സ് ക്ലാസിനും ശേഷം നവംബർ മാസം സ്കൂളിലെത്തിച്ചേർന്ന കുട്ടികളോട് ഊർജ്ജതന്ത്രത്തിന്റെ കഴിഞ്ഞുപോയ ക്ലാസുകളിലെ പാഠഭാഗങ്ങളുടെ വിലയിരുത്തലിനായി നൽകിയ ചോദ്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പഠനവിടവ് കണ്ടെത്താനായി.കുട്ടികളെ കൊണ്ട് പല പരീക്ഷണങ്ങൾ ചെയ്യിക്കുകയും അസൈൻമെന്റ് കൊടുക്കുകയും ചെയ്തതിലൂടെ പഠനവിടവ് വ്യക്തതയോടെ കണ്ടെത്താനും ആർജ്ജിച്ച പഠനശേഷികൾ കണ്ടെത്താനും സാധിച്ചു.

കണ്ടെത്തിയ പഠനവിടവുകൾ

പാഠഭാഗങ്ങളുടെ ആശയങ്ങൾ പൂർണമായി കുട്ടികൾ ഗ്രഹിച്ചിട്ടില്ല. പരീക്ഷണങ്ങൾ ചെയ്തപ്പോഴുണ്ടായ പോരായ്മകൾ പരീക്ഷണങ്ങൾ ചെയ്യുന്നതിലെ പിന്നാക്കാവസ്ഥ ഫിസിക്സ് പാഠഭാഗങ്ങളിലെ കണക്കുകളിലെ ഘടനയെ കുറിച്ചുള്ള ധാരണകുറവ് പാഠഭാഗങ്ങളിലെ സമവാക്യങ്ങൾ മനസിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പിന്നാക്കാവസ്ഥ

പരിഹാരപ്രവർത്തനങ്ങൾ

കടന്നുപോയ പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ സയൻസ് ലാബിൽ വച്ച് കുട്ടികൾക്ക് വീണ്ടും പരിചയപ്പെടുത്തുകയും കുട്ടികളെ കൊണ്ട് ചെയ്യിക്കുകയും ചെയ്തു. പാഠഭാഗങ്ങളുടെ ആശയസ്വീകരണത്തിനായി ചില പ്രവർത്തനങ്ങൾ ഐ.സി.റ്റി സാധ്യതകൾ ഉപയോഗപ്പെടുത്തി ക്ലാസിൽ അവതരിപ്പിച്ചു. അധികവായനയ്ക്കായി സ്കൂൾ ലൈബ്രറിയിലെ റഫൻസ് പുസ്തകങ്ങൾ ഉപയോഗപ്പെടുത്തി. സയൻസ് ക്ലബിന്റെ സഹായത്തോടെ ചെയ്യാൻ കഴിയാതെ പോയ സയൻസ് പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരമൊരുക്കി. മാതൃകാ പരീക്ഷകളുടെ വ്യത്യസ്ത ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ക്ലാസിൽ പരിചയപ്പെടുത്തി. സ്കൂൾ തുറന്ന ആഴ്ചയിൽ കുട്ടികളെ മാനസികമായി ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നത്.ആദ്യ ക്ലാസുകളിൽ ലോൿഡൗണിൽ കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസിൽ പൊതുവായി പങ്കുവയ്ക്കാനുള്ള അവസരം നൽകി.കുട്ടികൾ പ്രോത്സാഹനാർഹമായ നിരവധി പ്രവർത്തനങ്ങൾ ചെയ്തിരുന്നു.പച്ചക്കറി കൃഷി,കുപ്പിയിലെ പെയിന്റിംഗ് മുതലായ പാഠ്യേതരപ്രവർത്തനങ്ങളും പാഠ്യപ്രവർത്തനങ്ങളായ ലഘുപരീക്ഷണങ്ങളും അവർ ചെയ്ത പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.ഓൺലൈൻ ക്ലാസിലൂടെ സ്വായത്തമാക്കിയ പഠന മികവ് ഊട്ടിയുറപ്പിക്കുകയും പഠനവിടവുകൾ കണ്ടെത്തി പരിഹരിക്കുകയും ചെയ്തു.ഇതിനായി സയൻസ് ലാബിൽ കൊണ്ടു പോയി ലഘുപരീക്ഷണങ്ങൾ ചെയ്യാനുള്ള അവസരം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.ലഘുവായ വിലയിരുത്തൽ നടത്തി പഠനപുരോഗതി വിലയിരുത്തുകയും ചെയ്തു.

ഗണിതം

ഒരു വർഷം മുഴുവൻ ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നതിനാൽ കുട്ടികളിൽ ചിലർക്കെങ്കിലും ഗണിതത്തിലെ അടിസ്ഥാന കാര്യങ്ങൾ തന്നെയും അറിയാത്ത അവസ്ഥ ആയിരുന്നു. ഓരോ ഭാഗം പഠിപ്പിക്കുമ്പോഴും അതിന്റെ അടിസ്ഥാനാശയങ്ങൾ കൂടെ പറഞ്ഞു കൊടുത്തു അതുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം നടത്തി കുട്ടികളിലെ ആ വിടവ് നികത്താൻ സാധിച്ചു.പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനവിടവ് പരിഹരിക്കാനായി മെന്റേഴ്സ് ഗ്രൂപ്പിലെ പ്രത്യേക പ്രവർത്തനങ്ങളിലൂടെ സാധിച്ചു.മറ്റു കുട്ടികളുടെ പഠനവിടവ് വിദ്യാജ്യോതി പുസ്തകത്തിലെ പഠനപ്രവർത്തനങ്ങൾ സമയബന്ധിതമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലൂടെ സാധിച്ചു..

സോഷ്യൽ സയൻസ്

ഓൺലൈൻ പഠനത്തിനു ശേഷം നവംബർ മാസത്തിൽ സ്കൂളിലെത്തിയ കുട്ടികളുടെ സാമൂഹ്യശാസ്ത്രപരമായ അറിവുകളും ശേഷികളും വിലയിരുത്തി പഠനവിടവുകൾ തിരിച്ചറിഞ്ഞു

കണ്ടെത്തിയ പഠനവിടവുകൾ

  • പാഠഭാഗങ്ങളുടെ ആശയം പൂർണമായും എല്ലാവരും ഉൾക്കൊണ്ടിട്ടില്ല.
  • ഏതാനും കുട്ടികളുടെ ആശയവിനിമയശേഷിയിൽ പ്രകടമായ വിടവ് കണ്ടെത്തി.
  • ഭൂപടവിശകലനത്തിൽ പിന്നാക്കവസ്ഥ കാരണം ഭുപടപഠനത്തിൽ വിടവ് കണ്ടെത്തി.
  • പാഠപുസ്തകവും അനുബന്ധവായനയും കുറവാണെന്ന ന്യൂനത ധാരാളം കുട്ടികൾ നേരിടുന്നുണ്ട്.
  • ചോദ്യങ്ങളും ഉത്തരങ്ങളും എങ്ങനെ കണ്ടെത്തണമെന്നും എങ്ങനെ വിലയിരുത്തലിനോട് പ്രതികരിക്കണമെന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുവെന്നു തിരിച്ചറിഞ്ഞു.

പരിഹാരപ്രവർത്തനങ്ങൾ

  • ഐ.സി.ടി സാധ്യത പരമാവധി ഉറപ്പു വരുത്തികൊണ്ട് വിക്ടേഴ്സ് ക്ലാസിലും സ്കൂൾ ഓൺലൈൻ ക്ലാസിലും നേടിയ പാഠഭാഗങ്ങളുടെ ആശയം എല്ലാവരിലും എത്തിക്കുന്ന തരത്തിൽ വീഡിയോകളും ഭൂപടങ്ങളും ചിത്രങ്ങളും സിനിമാശകലങ്ങളും ഖവാലി പോലുള്ള ഗാനങ്ങളും കുട്ടികളിലെത്തിച്ചു.
  • ആശയങ്ങൾ മനസ്സിലാക്കുന്നതിനായുള്ള ചർച്ചകൾ സംഘടിപ്പിക്കുകയും ചർച്ചകളിൽ എല്ലാ കുട്ടികളെയും സജീവമാക്കി നിർത്താനായി ശ്രമിക്കുകയും എല്ലാവരെയും ആശയവിനിമയത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
  • ഭൂപടവിശകലത്തിനായി വിവിധതരം ഭൂപടങ്ങൾ പരിചയപ്പെടുത്തുകയും കേരളം,ഇന്ത്യ,ലോകം ഈ ഭൂപടങ്ങളും അവയിലെ പ്രധാന സ്ഥലങ്ങളും കളികളിലൂടെ പരിചയപ്പെടുകയും തിരിച്ചറിയുകയും ചെയ്തു.
  • സ്കൂൾ ലൈബ്രറിയിൽ നിന്നും റഫറൻസ് ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തി അധികവായനയ്ക്ക് പ്രേരണ നൽകി.
  • സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രസംഗം,ക്വിസ് മുതലായവയിലൂടെ സാമൂഹ്യശാസ്ത്രപഠനം മികവുറ്റതാക്കുകയും ചെയ്തു.
  • വിവിധ വിഷയങ്ങളെ കുറിച്ച് വിലയിരുത്തി വിശകലനകുറിപ്പുകൾ തയ്യാറാക്കാൻ പരിശീലിപ്പിച്ചു.
  • വിവിധ മൂല്യനിർണയോപാധികൾ പരിചയപ്പെടുത്തി.പ്രത്യേകിച്ചും പത്താം ക്ലാസുകാർക്ക് പുതിയ ചോദ്യങ്ങളും പോയിന്റുകളും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു.

ഹെൽത്ത് &ഫിസിക്കൽ എഡ്യൂക്കേഷൻ

കുട്ടികളിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസികോല്ലാസം ഉറപ്പാക്കുന്നതിനും ചെറിയ ഗെയിമുകളും പാട്ടുകളും പഠിപ്പിച്ചു.രണ്ടുവർഷത്തെ ഇടവേള കുട്ടികളിൽ എങ്ങനെ പെരുമാറണം എന്നതിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കികൊണ്ട് അവരെ അച്ചടക്കമുള്ളവരാക്കി മാറ്റാനായി ഡ്രിൽ,യോഗ,മാർച്ചിംഗ് പോലുള്ള അഭ്യസിപ്പിച്ചു.പാഠപുസ്തകത്തിലെ ആരോഗ്യസംബന്ധമായ ആശയങ്ങൾ കുട്ടികളിലെത്തിക്കുകയും പ്രധാനഗെയിമുകളായ ബാഡ്മിന്റൻ,വോളീബോൾ,ഫുട്ബോൾ ഇവ ഗ്രൗണ്ടിൽ കൊണ്ടുപോയി പരിശീലിപ്പിക്കുകയും ചെയ്തു.


യു.പി തലം

ഇംഗ്ലീഷ്

ഇംഗ്ലീഷിൽ കണ്ടെത്തിയ പ്രധാന പഠനവിടവ് വായനയുമായി ബന്ധപ്പെട്ടവയാണ്.പല കുട്ടികളും വായിക്കാൻ ബുദ്ധിമുട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടു.പഠനമികവുള്ളവരെന്ന് കരുതുന്ന പല കുട്ടികളും ഇത്തരത്തിൽ വായിക്കാനുള്ള ബുദ്ധിമുട്ടു നേരിടുന്നവരാണെന്ന തിരിച്ചറിവ് ഇത് പരിഹരിക്കാനുള്ള പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടി. പഠനവിടവ് നികത്താനായി പുസ്തകവായനയ്ക്ക് അധികസമയം കണ്ടെത്തുകയും കുട്ടികളെ വായനയ്ക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തെറ്റുകൾ തിരുത്തി ശരി ഉച്ചാരണം അപ്പപ്പോൾ തന്നെ പറഞ്ഞുകൊടുക്കാനും കുട്ടികളുടെ വായനയിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനും സഹായിച്ചു. ഇംഗ്ലീഷ് പത്രങ്ങൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും സ്കൂളിൽ വരുന്ന ഇംഗ്ലീഷ് പത്രം അവരെ കൊണ്ട് വായിപ്പിച്ച് അർത്ഥം പറയിപ്പിക്കുകയും ചെയ്തു.മാത്രമല്ല ബി.ബി.സി പോലുള്ള വാർത്താചാനലുകൾ കാണാനും അതുവഴി ഇംഗ്ലീഷ് ഭാഷാനൈപുണി വളർത്താനും പ്രോത്സാഹിപ്പിച്ചു.

മലയാളം

മലയാളമെന്നത് മാതൃഭാഷയായിരിക്കെ ഇതിലുള്ള വിടവെന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണെന്നത് തിരിച്ചറിഞ്ഞുകൊണ്ട് മലയാളത്തിലെ വിടവുകൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിച്ചു. പ്രധാനമായും കുട്ടികൾക്ക് വായനയിലും എഴുത്തിലും ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി.ഇത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. വായന മെച്ചപ്പെടുത്താനായി ലൈബ്രറിയിൽ ഒഴിവുസമയങ്ങളിൽ കുട്ടികളെ എത്തിക്കുകയും ലൈബ്രേറിയന്റെ സഹായത്തോടെ വിവിധ വിഭാഗം കുട്ടികൾക്കായി പലതരത്തിലുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു നൽകി വായിക്കാനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.വായിക്കാൻ വലിയ ബുദ്ധിമുട്ടുള്ളവർക്ക് ചെറിയ കഥാപുസ്തകങ്ങളും മറ്റുള്ളവർക്ക് മറ്റു പുസ്തകങ്ങളും നൽകി. പഠനവിടവ് നികത്താനായി ചില പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.ഉദാഹരണത്തിന് പു‍്ച കൊയ്തേ കളം നിറഞ്ഞേ എന്ന പാഠഭാഗത്തിലേയ്ക്ക് നോക്കുമ്പോൾ നാടൻപാട്ടുകൾ,വിവിധതരം പഴഞ്ചൊല്ലുകൾ എന്നിവ ക്ലാസിൽ പാടുകയും അവതരിപ്പിക്കുകയും ചെയ്തു.ഇതുവഴി കുട്ടികൾ പാഠഭാഗത്തെ ഇഷ്ടപ്പെടാനും വായിക്കാനും താല്പര്യം കാണിച്ചു. എഴുത്തിന്റെ ലോകത്ത് എത്തിക്കാനായി വായനാകുറിപ്പുകളും അവർക്ക് ഇഷ്ടമുള്ളതൊക്കെയും എഴുതിപ്പിച്ചു.ഇതിൽ വന്ന അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊടുത്തു.കുട്ടികൾ തെറ്റു തിരിച്ചറിയുകയും തിരുത്തി അക്ഷരമികവുള്ളവരായി മാറുകയും ചെയ്തു.

ഹിന്ദി

അക്ഷരങ്ങൾ,ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. അക്ഷരകാർഡുകൾ പ്രയോജനപ്പെടുത്തി. സുരീലി ഹിന്ദി എന്ന പഠനപരിപോഷണപരിപാടി പഠനവിടവ് നികത്താൻ സഹായിച്ചു. ബ്രിഡ്ജ് ക്ലാസുകൾ നടത്തി പഠനവിടവ് പരിഹരിച്ചു. വായനയിൽ പിന്നാക്കം നിന്നവരെ വായനാകാർഡിലൂടെ വായനയുടെ ലോകത്തേയ്ക്ക് ആകർഷിച്ചു.ഹിന്ദി പഠനം രസകരമാക്കാൻ ബാലകവിതകൾ,കഥകൾ എന്നിവ കേൾപ്പിച്ചു.ഹിന്ദി ലേഖന ശൈലി പരിചയപ്പെടുത്തി.

സോഷ്യൽസയൻസ്

ആശയങ്ങളുടെ പരസ്പരബന്ധമില്ലായ്മയാണ് തിരിച്ചറിയപ്പെട്ട പ്രധാന പഠനവിടവ്.പലപ്പോഴും വിക്ടേഴ്സ് ക്ലാസും ഓൺലൈൻ ക്ലാസുകളും നെറ്റ് പ്രശ്നം കാരണം നഷ്ടപ്പെട്ട കുട്ടികൾക്കാണ് പ്രധാനമായും ഇത്തരം വിടവ് കണ്ടത്.അതുകൊണ്ട് അതു നികത്താനായി റാപ്പിഡ് റിവിഷൻ കോഴ്സ് നൽകി.എല്ലാ പാഠഭാഗങ്ങളും ഐ.സി.ടി സഹായത്തോടെ വിനിമയം ചെയ്തു. ഭൂപടവായനയിലും കുറച്ച് കുട്ടികൾ പിന്നാക്കം നിൽക്കുന്നതായി കണ്ടെത്താൻ സാധിച്ചു ഇതു പരിഹരിക്കാനായി മാർബിൾ,സൺക്ലോക്ക് പോലുള്ള സോഫ്‍റ്റ്‍വെയറുകൾ ഉപയോഗപ്പെടുത്തി.മാത്രമല്ല വിവിധതരം ഭൂപടങ്ങൾ,ഗ്ലോബ് തുടങ്ങിയവപ്രയോജനപ്പെടുത്തി.

കണക്ക്

ഓൺലൈൻ ക്ലാസുകൾ കൃത്യമായ ടൈംടേബിൾ പ്രകാരം നടത്തി.അതിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കുട്ടികൾക്കായി വാട്ട്സാപ്പ് മുഖേന പിന്തുണ നൽകി.ഓഫ്‍ലൈൻ ക്ലാസുകൾ പ്രവർത്തനാധിഷ്ഠിതമാക്കി കൂടുതൽ സജീവമാക്കി. വീടുകളിൽ ഗണിതമൂലകൾ സജ്ജമാക്കാൻ വേണ്ട പിന്തുണയും നിർദേശവും നൽകി.വീടൊരു വീദ്യാലയം പദ്ധതി നടപ്പിലാക്കി.കൊവിഡ് പ്രതിസന്ധി തരണം ചെയ്യാനായി അതിജീവനം പദ്ധതി നടപ്പിലാക്കി. ആദ്യ മാസത്തിലെ ആദ്യ ക്ലാസുകൾ ഗണിതകേളികൾ(ബ്രിഡ്ജ് ക്ലാസ്,വിക്ടേഴ്സ് ചാനലിനൊപ്പം)നൽകി. പഠനവിടവുകൾ കണ്ടെത്തി നൽകിയ ചില പഠനപ്രവർത്തനങ്ങൾ താഴെ നൽകുന്നു. സമചതുരങ്ങളുടെ വ്യാപ്തം കണ്ടെത്താനായി സമചതുരക്കട്ടകൾ കുട്ടികളെ കൊണ്ട് നിർമിപ്പിക്കുകയും അതിന്റെ നീളം,വീതി,ഉയരം എന്നിവ തിരിച്ചറിഞ്ഞ് വ്യാപ്തം എന്ന ആശയത്തിലേയ്ക്ക് കുട്ടിയെ എത്തിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് വൃത്തം എന്ന ആശയം മനസ്സിലാക്കാനായി അവർക്ക് പരിചിതമായ വളകൾ,പാത്രങ്ങൾ,കുപ്പിയുടെ അടപ്പ് മുതലായവ ഉപയോഗിച്ച് വൃത്തം വരപ്പിച്ചു.ഉപ്പൂറ്റി നിലത്തൂന്നിയുള്ള വൃത്തം വര,കമ്പുകളുപയോഗിച്ചുള്ള വൃത്തം വര,ചോക്ക്,ചരട് ഇവയുപയോഗിച്ചുള്ള ചിത്രം വര എന്നിവ പരിശീലിച്ചു.ഇതുവഴി വൃത്തം വരയ്ക്കാനും ആരം പോലുള്ള അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കാനും സാധിച്ചു.

സയൻസ്

കുട്ടികളിലെ പഠനവിടവ് നികത്താനും അവരെ പഠനാന്തരീക്ഷത്തിലേയ്ക്ക് കൊണ്ടുവരുവാനും പാട്ടുകൾ,ചെറിയ ഡാൻസുകൾ,എയ്റോബിക്സ് പോലുള്ള ആക്ടിവിറ്റികൾ എന്നിവയിലൂടെ സാധിച്ചു.അതിജീവനം പരിപാടിയിലൂടെയും പി.ടി.എ മീറ്റിംഗിലൂടെയും ഫോണിലൂടെയും നേരിട്ടും വിവരങ്ങൾ അന്വേഷിച്ചു അവരുടെ പഠനവിടവുകൾ കണ്ടെത്തി.അവരെ ശാസ്ത്രീയമേഖലയിലേയ്ക്ക് ആകർഷിക്കാനായി പരീക്ഷങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പ്രോത്സാഹിപ്പിച്ചു.കൂടാതെ ഔഷധത്തോട്ട നിർമാണം,മെഴുകുതിരി നിർമാണം എന്നിവയും ചെയ്തു കൊണ്ട് ക്ലാസ്റൂം പ്രവർത്തനങ്ങളിലേയ്ക് അവരെ ആകർഷിച്ചു.

എൽ പി തലം

എൽ പി തലത്തിലെ കുഞ്ഞുങ്ങളെ പഠനത്തിന്റെ മാസ്മരികലോകത്തിലെത്തിക്കാനായി അവരുടെ മാതാപിതാക്കളോടൊപ്പം ചേർന്ന് കൊണ്ട് പഠനവിടവ് നികത്താനായുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. അറിവിന്റെയും ഭാവനയുടെയും വിസ്മയലോകങ്ങൾ പകർന്നു തരുന്ന അനുഭവമാണ് വായന.കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നത് വായനാക്കാർഡുകൾ,പൂന്തോണി,പവിഴമല്ലി തുടങ്ങിയവയിലൂടെ സാധിച്ചു.മലയാളത്തിന്റെ മധുരം നുകരാൻ കൊച്ചുകൊച്ചു കഥകളിലൂടെയും പാട്ടുകളിലൂടെയും ആക്ഷൻ സോങ്ങിലൂടെയും കഴിഞ്ഞു. ഗണിതപഠനം ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും പ്രത്യേകിച്ചും ഉല്ലാസഗണിതത്തിലൂടെ ചുറ്റുപാടുമുള്ള അനിഭവങ്ങളിലൂടെ പഠനവിടവ് പരിഹരിക്കാൻ സാധിച്ചു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ പ്രത്യേകിച്ച് പഠനവിടവ് അനുഭവപ്പെട്ടപ്പോൾ വേർഡ് കാർഡുകളുടെ സഹായം ഉപയോഗിച്ചു. ലോക്ഡൗൺ കഴിഞ്ഞ് സ്കൂൾ തുറന്നു പഠനം തുടങ്ങിയശേഷം നാലാം ക്ലാസിലെ കുട്ടികളുടെ യുടെ പഠനത്തിൽ അനുഭവപ്പെട്ട പ്രശ്നങ്ങൾ വായിക്കുന്നതിനും എഴുതുന്നതിനും കുട്ടികൾക്ക് ബുദ്ധിമുട്ട് നേരിടുന്നു. കുട്ടികൾക്ക് അനുഭവപ്പെട്ട ഈ പഠന വിടവ് പരിഹരിക്കുന്നതിനു വേണ്ടി ക്ലാസ്സ് റൂമിൽ നടത്തിയ പ്രവർത്തനങ്ങളിൽ ഒന്ന് വായനാ മെറ്റീരിയൽ ഉപയോഗിച്ച് ഉള്ളതായിരുന്നു ആദ്യം കുട്ടികളെ ഗ്രൂപ്പ് തിരിക്കുകയും ഒരേപോലുള്ള വായന മെറ്റീരിയൽ എല്ലാ ഗ്രൂപ്പിലും നൽകുകയും ചെയ്തു. ആ പുസ്തകം വായിക്കുന്നതിനു വേണ്ടി കുറച്ച് സമയം അവർക്ക് നൽകി തുടർന്ന് ഓരോ ഗ്രൂപ്പിനും ഓരോ ടാസ്ക് നൽകി. ആദ്യത്തെ ഗ്രൂപ്പ് പുസ്തകം വായിക്കുകയും അതിലുള്ള ഒരു വാക്ക് ബോർഡിൽ എഴുതുകയും ആ വാക്ക് ശരിയാണോ എന്ന് മറ്റുള്ള ഗ്രൂപ്പ് നോക്കുകയും ചെയ്യും. എഴുതിയ വാക്ക് തെറ്റാണെങ്കിൽ ആ ഗ്രൂപ്പിൽ ഉള്ളവർ തന്നെ അത് ശരിയാക്കി എഴുതുകയും ചെയ്യും. രണ്ടാമത്തെ ഗ്രൂപ്പിന് നൽകിയത് വായിക്കുന്നതിനു വേണ്ടിയാണ് ഒരുഭാഗം ആ ഗ്രൂപ്പിൽ ഉള്ള എല്ലാവരും വായിക്കുകയും വായിക്കുമ്പോൾ തെറ്റിപ്പോകുന്ന വാക്കുകൾ ആ ഗ്രൂപ്പിൽ ഉള്ളവർ തന്നെ ശരിയാക്കി വായിക്കാനുള്ള അവസരം നൽകുകയും ചെയ്യും. ന്നാമത്തെ ഗ്രൂപ്പിന് നൽകിയത് ആ കഥ വായിച്ചതിനുശേഷം പിന്നെ എന്ത് സംഭവിക്കും പ്രവചിക്കാനുള്ള അവസരമാണ് നൽകിയത് ഗ്രൂപ്പിൽ എല്ലാവരും നന്നായി ചെയ്യുകയും ചെയ്തു നാലാമത്തെ ഗ്രൂപ്പിന് നൽകിയത് കഥ തുടർന്നു പോവുകയാണെങ്കിൽ ബാക്കി എന്ത് സംഭവിക്കും അത് കുറച്ചു പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകിയത്

ഗണിതത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾക്ക് നേരവും സമയവും എന്ന പാഠഭാഗം വലിയ പഠനവിടവുള്ള മേഖലയായിരുന്നു.ഇത് പരിഹരിക്കാനായി ക്ലോക്കിന്റെ ഒരു ചിത്രം കാർഡ്ബോർഡിൽ വരച്ച് വെട്ടിയെടുത്ത കൊണ്ട് വരാൻ ആവശ്യപ്പെടുകയും കുട്ടികൾ അത് എത്തിക്കുകയും ചെയ്തു.ഈ ചിത്രം ഉപയോഗിച്ച് സെക്കൻറ്,മിനിട്ട്,മണിക്കൂർ എന്നിവ എളുപ്പത്തിൽ മനസ്സിലാക്കിക്കാൻ സഹായിച്ചു.