ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം/2022 വരെ/2022-2023
പ്രീ ഓറിയന്റേഷൻ ക്ലാസ്
ഒന്നാംവർഷ കുട്ടികൾക്കായി പ്രീ ഓറിയന്റേഷൻ ക്ലാസ് ശ്രീ അരുൺ വി പി സാറിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി 2022 സെപ്റ്റംബർ 17ന് ആണ് ഇത് സംഘടിപ്പിച്ചത് അരുൺ വിതുരയിലെ എൻഎസ്എസ് പിയായിരുന്നു അദ്ദേഹം ഫസ്റ്റ് ഇയർ ക്ലാസ്സുകളെ കുറിച്ചും ക്ലാസിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു
കർഷക ദിനം
എൻഎസ്എസിന്റെആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു കർഷകനായ ശ്രീ തുളസി കുമാറിനെ പ്രിൻസിപ്പൽ സൂസൻ ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു ചടങ്ങിൽ അഗ്രികൾച്ചറിനെ പ്രതിനിധീകരിച്ച് സാർ ആശംസകൾ അർപ്പിച്ചു കോഡിനേറ്റർ ആയ അനന്തലക്ഷ്മി ടീച്ചർ സന്ദേശം അറിയിച്ചു
ഫ്രീഡം വാൾ
എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം വാൾ രൂപീകരിച്ചു എൻഎസ്എസ് സമർദ്ധരായ വോളണ്ടിയേഴ്സ് കറുത്ത ചായ ഉപയോഗിച്ചുകൊണ്ട് നീലച്ചുവരിൽ സ്വാതന്ത്ര്യത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ വരച്ചു ചേർത്തു ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു
എന്റെ കേരളം എക്സിബിഷൻ
എൻഎസ്എസ് വീരണകാവി യൂണിറ്റ് കനകക്കുന്നിൽ നടന്ന എന്റെ കേരളം എക്സിബിഷനിൽ പങ്കെടുത്തു. കുട്ടികൾ എല്ലാവരും വളരെ സജീവമായും സന്തോഷത്തോടെയും ആണ് ഈ എക്സിബിഷനിൽ പങ്കെടുത്തത്
കയറ്റുപായ നിർമ്മാണ പരിശീലനം
എൻഎസ്എസ് യൂണിറ്റിന്റെ കീഴിൽ കയറ്റുപായ നിർമ്മിക്കുന്ന പരിശീലനം നടന്നു കുട്ടികൾക്ക് കയർ ഉപയോഗിച്ചുകൊണ്ട് എങ്ങനെ കയറ്റുവാൻ നിർമ്മിക്കാം എന്നുള്ള ക്ലാസ്സ് വളരെ പ്രയോജനപ്പെട്ടു
ഹാൻഡി ക്രാഫ്റ്റ് എക്സിബിഷൻ
എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന ഹാൻഡി ക്രാഫ്റ്റ് എക്സിബിഷൻ വേറിട്ടൊരു അനുഭവമായിരുന്നു കുട്ടികൾ നിർമ്മിച്ച വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾ പ്രദർശനത്തിനുണ്ടായിരുന്നു കയർ ഉപയോഗിച്ച് അതുപോലെ പേപ്പർ ക്രാഫ്റ്റ് വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ് ബോട്ടിലാർട്ട് ഇവയൊക്കെ വളരെ ശ്രദ്ധ പിടിച്ചുപറ്റി.
ഭക്ഷ്യധാന്യ വിതരണം
സാമൂഹ്യ സേവനാർത്ഥം എൻഎസ്എസ് ചെയ്ത ഒരു ശ്രേഷ്ഠമായ ഒരു പദ്ധതിയാണ് ബോണക്കാട് ലയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള 4000 രൂപയുടെ ഭക്ഷ്യധാന്യ വിതരണം ഇത് നെടുമങ്ങാട് കോളേജിലെ പി ഓ എൽപ്പിച്ചുകൊണ്ട് വീണകാവ് സ്കൂളിൻറെ പ്രതിനിധികൾ ഇത് നെടുമങ്ങാട് കോളേജിലെ പിരിച്ചു.വിദ്യാർത്ഥി പ്രതിനിധികളോടൊപ്പം സഞ്ജീവ് സാറും സാബു സാറും ബിജു സാറും ഇതിന് ഈ കിറ്റ് കൈമാറാനായി ഉണ്ടായിരുന്നു
എൻഎസ്എസ് ഡേ
2022 സെപ്റ്റംബർ 24 എൻഎസ്എസ് എൻഎസ്എസ് സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ദിവസമായിരുന്നു ഈ ദിവസം എൻഎസ്എസ് ഡേ ആയിരുന്നു എല്ലാ എൻഎസ്എസ് വളണ്ടിയേഴ്സും കൃത്യസമയത്ത് തന്നെ യൂണിഫോമിൽ ഓഡിറ്റോറിയത്തിൽ ഹാജരായി തുടർന്ന് പിടിഎ പ്രസിഡൻറ് എൻഎസ്എസ് പതാക ഉയർത്തി പ്രിൻസിപ്പൽ ശ്രീമതി രൂപ ടീച്ചർ ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധി ടീച്ചർ എൻഎസ്എസ് കോഡിനേറ്റർ ശ്രീമതി രശ്മി ടീച്ചർ ബിജു സാർ തുടങ്ങി വിഎച്ച്എസ്ഇയും ഹൈസ്കൂളിലെയും എല്ലാ സ്റ്റാഫും ഈ സമ്മേളനത്തിൽ പങ്കെടുത്തു. എൻഎസ്എസിന്റെ വേറിട്ട പ്രവർത്തനങ്ങളും വേറിട്ട പരിപാടികൾ ഈ ദിനത്തെ വ്യത്യസ്തത ഉള്ളതാക്കി മാറ്റി.
അംഗനവാടി സന്ദർശനം
സ്നേഹ സഞ്ജീവനി ക്യാമ്പിലെ ഭാഗമായി എൻഎസ്എസിലെ കുട്ടികൾ അംഗനവാടി സന്ദർശിച്ചു അവിടെയുള്ള കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരെ പാട്ടുപാടിയും മറ്റും സന്തോഷിപ്പിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു
ഹാർട്ട് ഡേ
2022 സെപ്റ്റംബർ 29ന് വേൾഡ് ഹാർട്ട് ഡേ സെലിബ്രേറ്റ് ചെയ്തു ഇതിൻറെ ഭാഗമായി ഒരു റാലിയും സംഘടിപ്പിച്ചു മാത്രമല്ല കുട്ടികൾ ഹൃദയത്തിൻറെ ആകൃതിയിൽ ഓഡിറ്റോറിയത്തിൽ ഒരു ഡിസ്പ്ലേ നടത്തുകയും ചെയ്തു
ബൊക്കെ നിർമ്മാണം
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയേഴ്സ് ആവശ്യമുള്ള ബൊക്കെ നിർമ്മിച്ചു നൽകി ഉദ്ഘാടന ചടങ്ങിന് വരുന്ന വിശിഷ്ടാതിഥികൾക്ക് കൊടുക്കാനായി പേപ്പറിൽ എൻഎസ്എസ് ബൊക്കെ തയ്യാറാക്കി
ഫുഡ് ഫെസ്റ്റ്
ചാരിറ്റി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ എൻഎസ്എസ് വളണ്ടിയേഴ്സ് ഒരു ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി വിവിധതരത്തിലുള്ള ഭക്ഷണസാധനങ്ങൾ കുട്ടികൾ തന്നെ പാകം ചെയ്ത് കൊണ്ടുവരികയും അതുപോലെതന്നെ ഒരു റസ്റ്റോറൻറ് ആയി പ്രവർത്തിക്കുകയും ചായയും ഫ്രഷ് ആയി ആഹാരപദാർത്ഥങ്ങൾ നിർമ്മിച്ചു നൽകുന്ന ഒരു കടയും അവർ നടത്തുകയുണ്ടായി ഇതിൽ നിന്നുള്ള ലാഭം ചാരിറ്റി ഫണ്ടിനായി വിനിയോഗിച്ചു
പാലിയേറ്റീവ് കെയർ ദിനം
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ് സോളണ്ടിയേഴ്സ് ഒരു തുക സമാഹരിക്കുകയും ഇത് ഉപയോഗിച്ച് വാങ്ങിച്ച നിത്യോപയോഗ സാധനങ്ങൾ വീരണകാവ് പി എച്ച് സി മെഡിക്കൽ ഓഫീസറായ ശ്രീമതി ഡോക്ടർ ഷീബക്കും ഷീബയ്ക്ക് പ്രിൻസിപ്പൽ ശ്രീമതി രൂപാ നായർ ടീച്ചറിന്റെ നേതൃത്വത്തിൽ കൈമാറി
എൻ എസ് എസ് ക്യാമ്പ്
ആഗസ്റ്റ് 12 മുതൽ 18 വരെ നടന്ന NSS ക്യാമ്പിന്റെ ഉദ്ഘാടനം . മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ ശ്രീ. വിനോദ് വൈശാഖി ഉദ്ഘാടനം നടത്തിയ ചടങ്ങിൽ പി ടി എ പ്രസിഡന്റ് അഡ്വ. ശ്രീ.ശിവകുമാർ അധ്യക്ഷത വഹിക്കുകയും പ്രിൻസിപ്പൽ ശ്രീമതി. സൂസൻ വിൽഫ്രഡ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ശ്രീമതി. അനന്ത ലക്ഷ്മി നന്ദിയും പ്രകാശിപ്പിച്ചു. ബ്ലോക്ക് മെമ്പർ ശ്രീ.സി വിജയൻ ആരോഗ്യ വിദ്യാഭ്യാൻ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പേർസൺ ശ്രീമതി. സൗമ്യ ജോസ് ആനാ കോട് വാർഡ് മെമ്പർ ശ്രീ ജിജിത്ത് ആർ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു