ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്/2022-2023 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022-2023

സപ്തദിനക്യാമ്പ്@കാട്ടാക്കട കോളേജ്

പതിവു പോലെ എ സർട്ടിഫിക്കറ്റിനായി പുതിയ ബാച്ച് കുട്ടികളുടെ ഒന്നാം ഘട്ട ക്യാമ്പ് 2023 മെയ് മാസം 9ന് ആരംഭിച്ചു.കുട്ടികളെ യാത്രയയ്ക്കാനായി രക്ഷകർത്താക്കളും കുട്ടികളെ സ്കൂൾ ബസിൽ കൊണ്ട് വിടാനായി സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാറും അധ്യാപകനായ ശ്രീ.സജീഷ് സാറും എ എൻ ഒ ശ്രീ.ശ്രീകാന്ത് സാറിനോടൊപ്പം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലേയ്ക്ക് പോയി.യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളൊരുക്കി കൊണ്ടും ആശംസകളർപ്പിച്ചുകൊണ്ടും ഉടനീളം ബഹു.എച്ച്.എം ശ്രീമതി സന്ധ്യടീച്ചറുമുണ്ടായിരുന്നു

റിപ്പബ്ലിക് ദിനപരേഡ് 2023 ജനുവരി 26

NCC ANO ശ്രീ.ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരിശീലിച്ച കേഡറ്റുകൾ കാഴ്ചവച്ച പരേഡ് ദേശസ്നേഹം വിളംബരം ചെയ്യുന്നതായിരുന്നു.

  • എൻ.സി.സി കേഡറ്റുകൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തപ്രദേശമാക്കി മാറ്റാൻ പ്രയത്നിച്ചു.രാവിലെ ക്ലാസ് കഴിഞ്ഞശേഷം കുട്ടികൾ പരേഡ് നടത്തുകയും തുടർന്ന് സാമൂഹ്യസേവനമെന്ന നിലയിലും തങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്ന നിലയിലും പരിസ്ഥിതി സ്നേഹവും ശുചിത്വബോധവും പ്രകടമാക്കി കൊണ്ട് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ സ്കൂളിലും വീരണകാവ് പ്രദേശത്തിലും വഴിയോരങ്ങളിലും കണ്ടെത്തിയ പ്സാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയും അത് അതാത് ക്രഷിംഗ് യൂണിറ്റുകളിലെത്തിക്കാനായി ശ്രദ്ധിക്കുകയും ചെയ്തു.

ആസാദീ കാ അമൃത്‍മഹോത്സവ് 2022

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്കൂളിൽ കെങ്കേമമായി ആചരിക്കാൻ തീരുമാനിച്ചപ്പോൾ എൻ.സി.സി കേഡറ്റുകളും ഒരുക്കങ്ങളാരംഭിച്ചു.കൃത്യമായി മീറ്റിംഗ് നടത്തി കേ‍‍ഡറ്റുകൾക്ക് എന്തെല്ലാം ചെയ്യാം എന്നത് തീരുമാനിച്ച പ്രകാരം എൻ.സി.സി കേഡറ്റുകളുടെ റാലിയിലെ പങ്കാളിത്തവും ഫ്ലാഗ് ഉയർത്തുമ്പോഴുള്ള സല്യൂട്ടും പരിശീലിക്കാൻ വൈകുന്നേരങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തി.തുടർന്ന് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരേഡ് പരിശീലനം ആരംഭിച്ചു.പിന്നീടാണ് പരേഡ് മത്സരമെന്ന ആശയം ഉദിച്ചത്.അതിൻപ്രകാരം കേഡറ്റുകളെ ശ്രീ.അഖിലിന്റെയും ദിയ വാര്യരുടെയും അനുഷയുടെയും നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് പരിശീലനം കൃത്യതയുള്ളതാക്കി.മത്സരം പ്രഖ്യാപിച്ചതോടെ ഇരുടീമുകളും വാശിയോടെ പരിശീലനം തുടർന്നു.സ്വാതന്ത്ര്യദിനത്തിന്റെ അന്ന് രാവിലെ തന്നെ കേഡറ്റുകൾ യൂണിഫോമിൽ എത്തുകയും പരേഡായി ഓഡിറ്റോറിയത്തിൽ വന്ന് കൊടിമരത്തിന്റെ മുന്നിൽ അണിനിരന്നു.8.30 തിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ത്രിവർണപതാകയുയർത്തിയപ്പോൾ കേഡറ്റുകൾ സല്യൂട്ട് നൽകി പതാകയെ ആദരിച്ചു.പിന്നീട് നടന്ന റാലിയിൽ ഏറ്റവും അവസാനനിരയായി എൻ.സി.സി കേഡറ്റുകൾ അച്ചടക്കത്തോടെ രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി താളത്തോടെ നടന്നു നീങ്ങി.

പരിപാടികളുടെ അവസാനം വീണ്ടും എൻ.സി.സി കേഡറ്റുകളുടെ അവസരം വന്നെത്തി.ഇത്തവണ ഗ്രൗണ്ടിലായിരുന്നു കാഴ്ചക്കാരെല്ലാം.സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എൻ.സി.സി കേഡറ്റുകളുടെ പരേഡ് മത്സരത്തിന് സ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.ഏകദേശം ഒരു മണിക്കുറോളം നീണ്ടുനിന്ന പരേഡിൽ ആദ്യവസാനം കാണിക്കാർ ആകാംക്ഷഭരിതരായി പ്രോത്സാഹനവുമായി നിന്നിരുന്നു.പരേഡ് ഉദ്ഘാടനം ചെയ്ത ശ്രീമതി സന്ധ്യടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും ആദ്യവസാനം ചൂട് വകവയ്ക്കാതെ നിന്നത് കുട്ടികൾക്ക് പ്രചോദനമായി.രണ്ടു ടീമുകളായി നിലനിന്ന ശേഷം ലീഡേഴ്സിന്റെ നിർദേശപ്രകാരം പരേഡിലെ പല ഇനങ്ങളും അവർ വെയിലിനെ വകവയ്ക്കാതെ കാഴ്ച വച്ചു.ചൂടേറിയ മത്സരം പ്രകൃതിയുടെ ചൂടിനെ മറന്നുള്ളതായിരുന്നു.ഇരുടീമുകളും പലതരത്തിലുള്ള വ്യത്യസ്തമായ ഇനങ്ങൾ അവതരിപ്പിച്ചത് മത്സരത്തെ മികവുറ്റതാക്കി.ശ്രീകാന്ത് സാ‍ർ ആദ്യവസാനം വരെ കടുത്ത ചൂടിനെ അവഗണിച്ചു കൊണ്ട് പരേഡിന്റെ വിജയത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമായി കഠിനപ്രയത്നം ചെയ്തത് മാതൃകാപരമായ കാഴ്ചയായിരുന്നു.ഫലപ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.കാരണ് ഇരുടീമുകളും തോളോടുതോൾ ചേർന്ന പ്രകടനമാണ് കാഴ്ച വച്ചത്.ദിയയുടെയും അനുഷയുടെയും ടീം ഒന്നാമതെത്തി.അഖിലിന്റെ ടീം ചെറിയ പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതും.വിജയികൾക്കുള്ള ട്രോഫി വിതരണം ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ നിർവഹിച്ചു.