ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

  സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ ,പൂർവ വിദ്യാർഥികൾ ,അഭ്യുദയകാംഷികൾ ,സാമൂഹിക സംസ്‌കാരിക പ്രവർത്തകർ ,നെടുമങ്ങാട് ബി ആർ സി യിലെ ബി പി ഓ ആയ ശ്രീ മോഹൻകുമാർ ,ജനപ്രതിനിധികൾ ,സമീപത്തെ ബിഎഡ് കോളേജിലെ പ്രിൻസിപ്പൽ ,അദ്ധ്യാപകർ എന്നിവരെ അണിചേർത്തുകൊണ്ട് സ്കൂളിന് വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു ഈ മഹാ സംരഭത്തിന് തുടക്കം കുറിച്ചു .
 സ്ഥലത്തെ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരും ജന പ്രതിനിധികളും ,പി റ്റി എ  പ്രസിഡന്റ് ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് ,വി എച് എസ് ഇ  പ്രിൻസിപ്പൽ എന്നിവർ പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ പ്രാധാന്യവും അതുകൊണ്ടുള്ള പ്രയോജനവും ശേഷം വരുന്ന നേട്ടങ്ങളും എന്തൊക്കെ ആയിരിക്കും എന്നുള്ളതിന്റെ കുറിച്ച് വിശദീകരിച്ചു.ഈ സ്കൂളിനെ പഴയ പ്രൗഢി യിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനും കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനും പൂർവ വിദ്യാർഥി സംഘടനയുടെ കൺവീനർ ആയ കൗൺസിലർ ശ്രീ സാബു വളരെ താല്പര്യത്തോടുകൂടി മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്‌ .എട്ടാം സ്റ്റാൻഡേർഡ് മുതലുള്ള ഈ സ്കൂളിനെ ഹൈ ടെക് മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി മികവിന്റെ കേന്ദ്ര മാക്കി മാറ്റാൻ ഇന്നത്തെ യജ്ഞത്തിൽ സംസാരിച്ച എല്ലാപേരും ഊന്നി പറയുകയുണ്ടായി . നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ഫല സമാപ്തിയിൽ എത്തുന്നതിനു -ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ ലഹരി പദാർത്ഥങ്ങളുടെ സ്വാധീനത്തിൽ നിന്നും സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യ വിമുക്ത മാക്കുമെന്നും പഴയ ഹരിതാഭയിലേക്കു നയിക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചു .
   കേരളം സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ,സംസ്ഥാനത്തെ "ആയിരം സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക " എന്നതിൽ ഈ സ്കൂളിനെയും ഉൾപ്പെടുത്തും എന്ന ശുഭ പ്രതീക്ഷയോടെ