ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ATL ലാബ്

നമ്മുടെ നിത്യ ജീവിതത്തിൽ ഓരോ വസ്തുവിന് പിന്നിലും ഓരോ ശാസ്ത്രമുണ്ട്. ശാസ്ത്രവുമായി ബന്ധപ്പെട്ട അറിവ് നമ്മൾ ഓരോ വിദ്യാർത്ഥികളിലും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. അതിനായി ഗവ: വി& എച്ച് .എസ്.എസ്. വെള്ളനാട് സ്കൂളിൽ നിരവധി ക്ലബ്ബുകളും പരിപാടികളും പ്രവർത്തിച്ചുവരുന്നു. അതിലൊന്നാണ് സയൻസ് ക്ലബ്. ശാസ്ത്രം എന്തെന്ന് മനസ്സിലാക്കുന്നതിനും ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അറിയാനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും ശാസ്ത്ര കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഞങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. ശാസ്ത്രത്തെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മുടെ സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിൻ്റെ ശാസ്ത്ര കലവറയായി സയൻസ് ക്ലബ് മാറിക്കൊണ്ടിരിക്കുന്നു..... നമ്മൾ വിദ്യാർത്ഥികൾക്ക് സയൻസ് നോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിന് A T L ലാബും വലിയൊരു പങ്ക് വഹിക്കുന്നു. കൂടാതെ ശാസ്ത്രദിനത്തോടനുബന്ധിച്ച് കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ നടത്തുന്ന പരിപാടികളിൽ നമ്മുടെ സ്കൂളിലെ സയൻസ് ക്ലബ് പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു...