ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് /അടൽ റ്റിങ്കറിങ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
വർക്ക് ഷോപ്പ്
ലാബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര നൈപുണിയും വളർത്തുന്നതിനായി നീതി ആയോഗിന്റെ സഹകരണത്തോടെ തുടങ്ങിയ ATL (Atal Tinkering Lab) ന്റെ ഉദ്ഘാടനം 8/7/2021 ന് നടന്നു.

തുടർന്ന് കോവിഡ് പ്രതിസന്ധി കാരണം 5 ദിവസത്തെ online ക്ലാസുകൾ മാത്രമേ സംഘടിപ്പിക്കാനായുള്ളൂ.

എന്നാൽ സ്കൂൾ തുറന്നതിന് ശേഷം 3 ദിവസത്തെ offline ക്ലാസ്സുകൾ നടത്താനായി. ATL പാഠ്യപദ്ധതിയുടെ ഭാഗമായ 6 ദിന ശിൽപ്ശാല 6/3/22 _ 12/3/22 വരെ നടത്തുകയുണ്ടായി. ഇതിൽ HS, UP വിഭാഗം കുട്ടികളും അടുത്തുള്ള സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കും ഒരു ദിവസം ശിൽപ്പശാല നടത്തുകയുണ്ടായി.

സ്കൂളിലെ ATL ന്റെ technology partners ആയ Propeller technology നടത്തിയ വിവിധ online പാഠ്യ പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂളിലെ നിരവധി കുട്ടികൾ പങ്കാളികളായി.

ശാസ്ത്രലാബുകളിൽ കുട്ടികൾക്ക് ശാസ്ത്രതത്വങ്ങൾ പരിചയപ്പെടാം എന്നാൽ ATL ലാബുകളിൽ അവരുടെ നൂതന ആശയങ്ങൾ ഉൽപ്പന്നങ്ങളാക്കി മാറ്റാം