ഭൂമി നീയെത്ര സുന്ദരി നിന്നിൽ
വസിക്കും വെറും മനുജനാം ഞാനിന്ന്
നിന്റെ പ്രീതിക്കായി കേഴുന്നുവല്ലോ
ചെയ്തോരപരാധങ്ങൾ ഓർത്തു ഞാൻ ദുഃഖിക്കുന്നു
ഒന്നു നീ പൊറുക്കുക; ഇനിയൊരിക്കൽ പോലും
അരുതാത്തൊരാ പ്രവൃത്തികൾ ചെയ്യുവാൻ മുതിരില്ല
ഞാനും എൻ വംശക്കാരും ചെയ്തുപോയ അപരാധങ്ങൾ മറക്കാൻ ശ്രമിക്കുന്നു
എന്താണ് പ്രായശ്ചിത്തം?
നീ മൊഴിഞ്ഞാലും
കുന്നുകൾ തടങ്ങൾ തട്ടിത്തകർത്തു ഞങ്ങൾ
തോടുകൾ പുഴകൾ മണ്ണിട്ട് മൂടി ഞങ്ങൾ
നെൽപ്പാടങ്ങൾ തൻ മാറിടം പിളർക്കാനായി അരുതാത്തതെല്ലാം ചെയ്ത്
ലാഭങ്ങൾ കൊയ്തു ഞങ്ങൾ
എന്താണ് ചെയ്യുന്നതെന്ന് അന്നേരം ചിന്തിച്ചില്ല
അരുതാത്തതെന്തെല്ലാം നിന്നോട് ചെയ്തു
അന്നതിൽ സന്തോഷിച്ചെങ്കിൽ ഇന്നതിൽ ദുഃഖിക്കുന്നു
അരുതാത്ത ചെയ്തികൾക്ക് നീ പൊറുത്തീടുമല്ലോ
നീ എന്ന സത്യത്തിന്റെ ആത്മാവിലേറ്റ മുറിപ്പാടുകൾക്ക് മാപ്പിരക്കുന്നു
ഞാനിന്നു നിൻ തിരുമുമ്പിൽ