ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ചെറിയ മനസ്സിലെ വലിയ മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറിയ മനസ്സിലെ വലിയ മുൻകരുതൽ

ഒരു ദിവസം ലീനയും അവളുടെ അമ്മയും കൂടി കടയിൽ പോയി വരുകയായിരുന്നു . ആ സമയത്ത് അവൾ അമ്മയോട് ചോദിച്ചു. "അമ്മേ അവിടെ എന്താ എഴുതി വച്ചിരിക്കുന്നത്?" അമ്മ അവളോട് പറഞ്ഞു "മോളൂ, അവിടെ എഴുതിയിരിക്കുന്നത് - ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും ഇവിടെ ഇടുക..." അവൾക്ക് വീണ്ടും സംശയം."അമ്മേ, ഈ ചവറ്റുകൊട്ടയിലാണോ ഇടേണ്ടത്?" അമ്മ പറഞ്ഞു."അതെ മോളെ നീ പറഞ്ഞത് ശരിയാണ്." അവർ കുറച്ചു ദൂരം നടന്നപ്പോൾ ഒരാൾ ഒരു കുപ്പി റോഡിലേക്കു വലിച്ചെറിയുന്നത് ലീന കണ്ടു. അവൾ ഓടിച്ചെന്ന് ആ കുപ്പി അടുത്തുള്ള ചവറ്റുകൊട്ടയിലേക്കു എടുത്തിട്ടു .എന്നിട്ട് അവൾ അയാളോട് പറഞ്ഞു." അമ്മാവാ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും നിലത്തോ ജലാശയങ്ങളിലോ വലിച്ചെറിയാൻ പാടില്ല.അത് നമ്മുടെ പരിസ്ഥിതിയെ ഇഞ്ചിഞ്ചായി കൊല്ലും . മാരക രോഗങ്ങളും പിടിപെടും ." ഇത് കേട്ടുനിന്ന അദ്ദേഹം ലീനയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു ."ഈ കുഞ്ഞു മനസ്സിൽ വലിയ മുൻകരുതൽ ഉണ്ടല്ലോ ! എനിക്ക് മോള് പറഞ്ഞത് മനസ്സിലായി. ഇനി ഈ അമ്മാവൻ ചപ്പുചവറുകൾ വലിച്ചെറിയില്ല കേട്ടോ . പകരം ചവറ്റുകൊട്ടയിലിടാം. എന്താ ?" അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.എന്നിട്ട് അമ്മയുടെ അടുത്തേക്ക് ഓടി.അമ്മ പറഞ്ഞു. "നല്ല കുട്ടി ."അവൾ അമ്മയ്ക്കും ഒരു പുഞ്ചിരി സമ്മാനിച്ചു. വീട്ടിലെത്തിയ ഉടനെ മേശപ്പുറത്തിരുന്ന ഭക്ഷണം കഴിക്കാൻ ലീന തയ്യാറാകുമ്പോൾ അമ്മ പറഞ്ഞു ."ചെന്ന് വൃത്തിയായി കൈ കഴുകൂ .നിലത്തു വീണ കുപ്പി എടുത്തതല്ലേ? നീയെന്താ തുറന്ന് വച്ചിരിക്കുന്ന ആ ഭക്ഷണമാണോ കഴിക്കാൻ പോകുന്നത്? ഈച്ച വന്നിരിന്നിട്ടുണ്ടാകും അതിൽ . അത് കഴിക്കേണ്ട. നിനക്ക് വേണ്ടത് ഞാനിപ്പോൾ കൊണ്ട് വരാം ." അമ്മ പറഞ്ഞത് ലീന അനുസരിച്ചു.അവൾ കൈ വൃത്തിയായി കഴുകി അമ്മ കൊടുത്ത ഭക്ഷണം കഴിച്ചു.

ആർഷ എസ് നായർ
4 ബി ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ