ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്

പാടില്ല, പാടില്ല, നമ്മുടെ ഭൂമിയിൽ
പാടങ്ങളെല്ലാം നികത്തുന്നത്.
തോടും വയലുമിന്നെന്തെന്നറിയില്ല
പുതുതലമുറയിലെ മാനവന്.
പുഴകളെല്ലാമിന്ന് മാലിന്യ മുക്തമായി
നഗരങ്ങൾ പ്ലാസ്റ്റിക്കിനു- റവിടമായി.
വിഷപ്പുകതുപ്പുന്ന ഫാക്ടറികളും
രോഗം വിതയ്ക്കുന്ന നഗരങ്ങളും.
വാഹനങ്ങൾ കൊണ്ട് തിങ്ങിഞെരുങ്ങിയ
റോഡുകൾ ഭൂമിയെ കൈയൊഴിഞ്ഞു.
ഭംഗി തുളുമ്പുന്ന കാനനകാഞ്ചി
ഹാക്സോ ബ്ലെയിഡുകൾ കൈക്കലാക്കി.
ഭാരതപ്പുഴയും പെരിയാറുമെല്ലാം
മാലിന്യമുക്തമായി മാറീടുന്നു.
ഈ വിധം ചെയ്യും മാനവ- നിന്ന്
ഭൂമിതൻ ശാപമായി മാറിയല്ലോ.
പല പല വ്യാധികൾ ബാധിച്ച്
മനുഷ്യനിന്നാകെ വലഞ്ഞീടുന്നു
പുതു പുതു രോഗങ്ങൾ തലപൊക്കി ഭൂമിയിൽ
കൊറോണ പോലുള്ള മഹാവ്യാധികൾ
കൈപിടിച്ചൊന്നായി നിൽക്കുമ്പോഴോ
കൊറോണയൊട്ടാകെ പടർന്നീടുന്നു
ഈ വിധമുള്ളൊരു വൈറസിനെ
ഒന്നായി നാം പ്രതിരോധിച്ചിടും.
പ്രതിരോധവും ശുചിത്വവുമെല്ലാം
കൈമുതലായി നാം കരുതീടേണം......

Anjana. S. B
9 A ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത