ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ : ജീവിതശൈലിയിലെ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ : ജീവിതശൈലിയിലെ മാറ്റങ്ങൾ


മനുഷ്യരാശിയേ വെല്ലുവിളിച്ചുകൊണ്ട് കടന്നു വന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് -19.മനുഷ്യരേയും പക്ഷികളെയും ഉൾപ്പടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ് എന്ന് പറയുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷമുണ്ടാകും, തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവ ഉണ്ടാകും. ഈ കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ എടുത്ത തീരുമാനമാണ് ലോക്കഡൗൺ. ലോക്കഡൗൺ വഴി രാഷ്ട്രങ്ങൾ ഉദ്ദേശിക്കുന്നത് എന്തെന്നാൽ രാജ്യത്തെ അവശ്യ സർവീസ് , കടകൾ, നിർത്തി വച് വീട്ടിനുള്ളിൽ സുരക്ഷിതരായി ഇരിക്കുക എന്നതാണ്. ഈ ലോക്കഡൗൺ വഴി ഒരുപാട് പേർ പ്രതിസന്ധികൾ നേരിടുന്നു.ഈ ലോക്കഡൗൺ ഒരുപാട് കാര്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ജോലിക്കുപോകുന്നവർ ഈ ലോക്കഡൗൺ കാലത് വർക്ക് ഫ്രം ഹോം ആണ്. ഈ ലോക്കഡൗൺ സമയത്തു കുറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. അതിൽ ഒരു ഉദാഹരണമാണ് നാം നിത്യവും ഉപയോഗിക്കുന്ന ബൾബുകൾ കേടാവുകയാണെങ്കിൽ രാത്രിയിൽ ഇരുട്ടിൽ ഇരിക്കേണ്ടി വരും. ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ ഈ ലോക്കഡൗൺ സമയത് എല്ലാരും അനുഭവിക്കുന്നു. എന്നാൽ ഈ ലോക്കടൗണിനെ ഒരു ബുദ്ധിമുട്ടായി കാണണ്ട. ഇപ്പോഴത്തെ സമൂഹം സമയമില്ലാതെ നെട്ടോട്ടം ഓടുകയാണ് എന്നാൽ അതിന് എതിരെ ആണ് കൊറോണ വൈറസിന്റെയും ലോക്കഡൗണിന്റെയും വരവ് അതിനാൽ ഇപ്പോ സമയത്തിന് ആർക്കും oru ബുദ്ധിമുട്ടും ഇല്ല. ഒരു കുട്ടിയായ എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്. ഈ ലോക്കഡൗൺ സമയത് പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനും, പുസ്തകങ്ങൾ വയ്ക്കാനും, ചെറിയ കൃഷികൾ ചെയ്ത് പഠിക്കാനും, പാചകവും ചെയ്യാൻ ഈ ലോക്കഡൗൺ സമയത് നമ്മുക്ക് കഴിയും ലോകത്തിനെ തന്നെ നശിപ്പിക്കാൻ എത്തിയ ഈ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ എടുത്ത് ലോക്കഡൗൺ എന്ന തീരുമാനം ഒരുപാട് പ്രശ്നങ്ങളും അതിലുപരി ഗുണകരമായ കാര്യങ്ങളുണ്ട്. ഈ ലോക്കഡൗൺ കാരണം രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ നശിക്കുന്നു. അതുപോലെ ഒരുപാട് പേരുടെ ജീവിത ശൈലി മാറി. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ലോക്ക് ഡൗൺ കാരണം യാത്ര നിർത്തി വീട്ടിൽ ഇരിക്കേണ്ടി വന്നു. അത് അവർക്ക് മാനസികമായി ഒരുപാട് പ്രശ്നങ്ങൾ വരുത്തുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും നല്ല വാർത്തകളും കേൾക്കാൻ കഴിയുന്നു. ഇപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു അതുപോലെ നദികളും തെളിഞ്ഞു ഒഴുകാൻ തുടങ്ങി. ഇങ്ങനെ ഒരുപാട് മാറ്റങ്ങൾക്ക് നാം ഈ കൊറോണ കാലത്ത് സാക്ഷികൾ ആകുന്നു. മാറ്റങ്ങൾ അനിവാര്യമാണ് എന്നാലും ഈ കൊറോണയെ ഒരുമിച്ച് നമ്മൾ നേരിടണം. ഈ കൊറോണയും നമ്മൾ ഒരുമിച്ച് നിന്ന് നേരിടും. ജാതി എന്നോ മതം എന്നോ നോക്കാതെ മനുഷ്യനെന്ന ഒറ്റ ചിന്തയിൽ എല്ലാവരും വീട്ടിലിരുന്ന് ഇതിനെതിരെ പ്രതിരോധിക്കുന്നു. ഈ ലോക്കഡൗൺ കാലത് ഞാനും വീട്ടിലിരുന്ന് കൊറോണക്കെതിരെ പോരാടുന്നു.....

Arjun G R
9 D ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം