കൊറോണ വിപത്തിൽ അകപ്പെട്ട
നാടിനെ കാത്തുകൊള്ളേണമേ തമ്പുരാനേ
ആയിരം മാനവർ തൻ ദുഃഖങ്ങൾ
ദുരിതങ്ങൾ നീ നോക്കിയാലും.....
ഇന്നലെ വരെ എൻ വഴിയരികിൽ
നടന്നവർ എങ്ങു പോയി?
തിക്കും തിരക്കും എവിടെ പോയി?
വാഹനങ്ങൾ തൻ സ്വരം എവിടെ?
മരിച്ചവർ ഏറെയായി ഈ മണ്ണിൽ
രോഗബാധിതർ ഏറെയായി ഈ നാട്ടിൽ
വിൽക്കുവാൻ കഴിയാതെ വിൽപ്പനക്കാർ
കരഞ്ഞോതുന്നു ഈ നിമിഷം
വാങ്ങുവാൻ കഴിയാതെ അങ്ങോട്ടുമിങ്ങോട്ടും
തെക്കോട്ടുമോടുന്നു ജനസമൂഹം
ചെറുവരുമാനം കിട്ടുന്ന
പാവങ്ങളായവർ എന്തുചെയ്യും?
മാധ്യമ ലോകത്തെപ്പോഴും
നിറഞ്ഞു നിൽക്കുന്നു ഈ കൊറോണ
ചൈനയിൽ നിന്നാണ് ഈ
മഹാവിപത്തിൻ ഉദയം
ചെറിയൊരു വിത്തിൻ വലിപ്പമില്ല
എങ്കിലും വിത്തല്ല അസുര വിത്താണീ കൊറോണ
നാടിന് വേണ്ടി ജീവൻ ത്യജിക്കുന്ന
ആരോഗ്യപാലരെ ഓർത്തീടേണം
നാടിന് വേണ്ടി രാവും പകലും ഓടി നടക്കുന്ന
നിയമ പാലകരെ ഓർത്തീടേണം
കൊറോണ തൻ വലയം തകർക്കുവാൻ
നാടിനെ കാക്കുവാൻ ജനങ്ങൾക്കെന്നും
പരിഭ്രാന്തി വേണ്ടെന്നാൽ ജാഗ്രത മാത്രം