കൊറോണ-(CoViD 19-Corona Virus Disease-2019)
ഇന്ന് ലോകം നിശ്ചലമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനെ ചരിത്രത്തിൽ ഒരുപക്ഷേ ഇതുവരെയും കേട്ടുകേൾവിയില്ലാത്ത കാര്യം. നമ്മുടെ നാട് എന്നാൽ ഇപ്പോഴത്തെ അർത്ഥം ലോകം എന്ന് തന്നെയാണ്. ഭൂമിശാസ്ത്രപരമായ അതിർത്തി വരമ്പുകൾ ഇല്ലാത്ത, ശത്രുവിൽ നിന്നുള്ള പരമാവധി രക്ഷ എന്ന ഒരേയൊരു മന്ത്രമാണ് മാനവരാശിയുടെ മനസ്സിൽ ഒക്കെ നിറഞ്ഞിരിക്കുന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് പാലായനങ്ങളുടെ ചിത്രത്തെ ഓർമ്മിപ്പിക്കുന്ന ചില ജീവിതങ്ങൾ ഈ ദിവസങ്ങളിൽ നമുക്ക് കാണേണ്ടി വന്നു. ചൈനയിലെ വുഹാനിൽ ഡിസംബർ അവസാനത്തോടെയാണ് കൊറോണ വൈറസ് പടർന്നത്. അന്നേ മരണങ്ങൾ ഉണ്ടായെങ്കിലും അധികൃതർ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടന്നത് ജനുവരി പകുതിയോടെ മാത്രമാണ്. അപ്പോഴേക്കും അനിയന്ത്രിതമായ വിധം വൈറസ് പടർന്നിരുന്നു.
പനി, വരണ്ട ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികൾ കാണിക്കുന്നത്. ഒരാളിൽ നിന്ന് രണ്ടു പേരിലേക്ക്, രണ്ടു പേരിൽ നിന്ന് നാല് പേരിലേക്ക് എന്ന കണക്കിൽ പടരും എന്നതും, ലക്ഷണം കാണിക്കുന്നതിനു മുൻപ് തന്നെ സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് എത്തും എന്നതും, ഇതുവരെ രാഷ്ട്രങ്ങൾ ഇതിനെതിരെ വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നതും ആശങ്ക ഉളവാക്കുന്നു.ഈ വൈറസ് ആദ്യമായി മനുഷ്യരിലേക്ക് എത്തിയതെങ്ങനെ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പകർച്ചവ്യാധി തടയാൻ ചൈനയിൽ ആദ്യം ചെയ്തത് യാത്ര വിലക്കായിരുന്നു. വുഹാനും ചുറ്റുമുള്ള 15 നഗരങ്ങളിൽ യാത്ര പൂർണമായി വിലക്കി. ഏകദേശം 76 കോടി ജനങ്ങളെ വീടുകളിൽ നിരീക്ഷണത്തിലാക്കി.ചൈനയിൽ നിന്ന് അതിവേഗം തന്നെ മറ്റു രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചു. അമേരിക്ക,ബ്രിട്ടൻ, ഫ്രാൻസ്,ഇറ്റലി, സ്പെയിൻ തുടങ്ങിയ ചെറുതും വലുതുമായ ഒട്ടനവധി ലോകരാഷ്ട്രങ്ങളെ കൊറോണ കീഴടക്കി.ചൈനയിലെ നേത്രരോഗ വിദഗ്ധനായ ഡോ.ലിൻ വെൻ ലിയാങ് ആണ് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കുറവാണ് കണക്കനുസരിച്ച് ഇതുവരെ 16 ലക്ഷത്തിലധികം ആളുകൾക്ക് കൊറോണ ബാധിക്കുകയും ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു. ചൈനയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് എങ്കിലും ഇപ്പോൾ കൂടുതൽ വൈറസ് ബാധിതരും മരണവും അമേരിക്കയിലാണ്. യൂറോപ്യൻ രാഷ്ട്രങ്ങളുടെയും സ്ഥിതിഗതികൾ ദിനംപ്രതി വഷളാക്കുകയാണ്. എന്നാൽ ആദ്യം വൈറസ് ബാധ രൂക്ഷമായ ചിലയിടങ്ങളിൽ പുതിയ കേസുകൾ കുറഞ്ഞത് ആശ്വാസത്തിന് ഇടനൽകുന്നു.
കൊറോണ വൈറസ് തടയാൻ വിവിധ രാജ്യങ്ങൾ പ്രതിരോധനടപടികൾ കടുപ്പിച്ച് അപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തത് 100 കോടിയോളം പേർക്കാണ്. യൂറോപ്പിലെയും ഏഷ്യയിലെയും ഏതാനും രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളും ആണ് പൗരന്മാരോട് വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ നീക്കങ്ങൾ നിയന്ത്രിച്ചു സ്കൂളുകൾ പൂട്ടിയും ലക്ഷക്കണക്കിന് പേരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതാണ് ലോകം മഹാമാരി ക്കെതിരെ പോരാടുന്നത്. വളരെ ചുരുങ്ങിയ കാലയളവിൽ ഒരുപാട് പ്രദേശങ്ങളിലേക്കും വ്യാപിച്ചു എന്നതുകൊണ്ട് രോഗം ലോകാരോഗ്യസംഘടന (WHO) കോവിഡ്-19 നെ മഹാമാരിയായി പ്രഖ്യാപിച്ചു.
അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയാൽ ലോകരാഷ്ട്രങ്ങളുടെയത്രയും ഗുരുതരം അല്ലെങ്കിലും തുടക്കത്തിൽ ഇന്ത്യയിലും രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വന്നിരുന്നു. എന്നാൽ ഇവിടെ സാമൂഹ്യ അകല പാലനം, ലോക ഡൗൺ തുടങ്ങിയവയിലൂടെ രോഗവ്യാപനത്തിന് എതിരെ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലാണ്. ചൈനയിൽ നിന്നുമാണ് അയാൾ എത്തിയത്. സാമൂഹിക അകലം പാലിക്കുന്നത് ആവശ്യത്തെ മുൻ നിർത്തി 2020 മാർച്ച് 22ന് രാജ്യം ജനത കർഫ്യു ആചരിച്ചു. ആവശ്യ വിഭാഗങ്ങളിൽ ഒഴികെയുള്ളവർ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ വീടുകളിൽ തങ്ങുക എന്ന നിർദ്ദേശം ഇറക്കി. ജനതാ കർഫ്യൂ അതിനു പിന്നാലെ, കൊറോണ വൈറസ് വ്യാപനം തടയാൻ ആയി രാജ്യത്തെ 75 ജില്ലകൾ അടച്ചിടുകയും, മെട്രോ, സബർബൻ ഉൾപ്പെടെ മുഴുവൻ യാത്ര തീവണ്ടികളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. പിന്നീട് മാർച്ച് 25 മുതൽ 21 ദിവസത്തേക്ക് രാജ്യം സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. രോഗവ്യാപനം തടയാൻ ആയിരുന്നു ഇത്. ലോകത്ത് ആദ്യമായാണ് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, ജില്ലകൾ, ഗ്രാമങ്ങൾ തുടങ്ങിയ എല്ലാ മേഖലകളും അടച്ചിട്ടു. ഇതു പിന്നീട് 3 വരെ നീട്ടി.
ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗബാധിതരും, മരണവും. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ 4200 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതിൽ 223 പേർ മരിച്ചു. മധ്യപ്രദേശിലെ ഇവർ രണ്ടുപേരും ഗുജറാത്തിൽ 63 പേരും ഡൽഹിയിൽ 43 പേരും മരിച്ചു. രാജ്യത്തെ ആദ്യ മരണം കർണാടകയിൽ ആയിരുന്നു. അടച്ചിടൽ മൂന്നുവരെ നീട്ടി അതിനുപിന്നാലെ രാജ്യത്തെ രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ ഏപ്രിൽ 20 മുതൽ ഇളവുകൾ നിലവിൽ വന്നു. എന്നാൽ രോഗവ്യാപനം തുടരുന്ന ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും കർശനമായി തുടരും.
ആരോഗ്യവബോധത്തിന്റെയും, പൊതു ജാഗ്രതയുടെ കാര്യത്തിൽ കേരളത്തിനുള്ളത് നൂറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യമാണ്. പൊതുജനാരോഗ്യ ജാഗ്രതയുടെ കാര്യത്തിൽ കേരളത്തിന് നിലവിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തന്നെയാണ്. മുൻകാലങ്ങളിൽ ആരോഗ്യ രംഗത്ത് ഉണ്ടായ വീഴ്ചകളിൽ നിന്ന് പാഠം പഠിപ്പിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും നമുക്ക് കൈവന്ന വലിയ അവസരമായിരുന്നു കോഴിക്കോട് ജില്ലയിൽ ഉണ്ടായ നിപ്പ വൈറസ് ബാധ. ഇതിനെ എതിർത്ത് തോൽപ്പിക്കാൻ കേരളത്തിനു കഴിഞ്ഞു. അതിനാൽ തന്നെ ഇപ്പോൾ കൊറൊക്കെ എതിരെയുള്ള മുൻകരുതലുകൾ എടുക്കാൻ കേരളത്തിന് ആയിട്ടുണ്ട്.
രോഗനിയന്ത്രണത്തിന് ലോകാരോഗ്യസംഘടന നിശ്ചയിച്ചിട്ടുള്ള കൃത്യമായ മാനദണ്ഡങ്ങൾ അതേപടി പാലിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരെ എത്തുന്ന സുശക്തമായ ആരോഗ്യരക്ഷാ ശൃംഖലയെ കണ്ണി മുറിയാതെ പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നത് ഭരണ- സാമൂഹിക തലത്തിലെ വികേന്ദ്രികരണം ഭംഗിയായി നടപ്പാക്കിയതുകൊണ്ടാണ്. ഡോക്ടർമാരും, നഴ്സുമാരും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, ആശാപ്രവർത്തകരുമൊക്കെ പോരാട്ടവീര്യത്തെ കഠിനാധ്വാനം ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ പകുതിയിൽ കൂടുതൽ പേരും രോഗമുക്ത നേടി. കൂടാതെ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കുറവാണ്. കേരളത്തിൽ 401 പേരാണ് രോഗബാധിതർ ഇതിൽ 3 പേർ മരിക്കുകയുണ്ടായി. കേരളത്തിൽ ആദ്യത്തെ മരണം എറണാകുളത്തായിരുന്നു.
കൊറോണയ്ക്ക് ഫലപ്രദമായ വാക്സിൻ കണ്ടെത്തിയത് ഇല്ലെങ്കിലും ചില മുൻകരുതലുകൾ എടുക്കുന്നത് വഴി രോഗത്തെ തടഞ്ഞു നിർത്താൻ നമുക്ക് കഴിയും. പുറത്തിറങ്ങുമ്പോഴും മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക, ആൽക്കഹോൾ സാന്നിധ്യമുള്ള സാനിറ്റെസർ ഉപയോഗിക്കുക, മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം എങ്കിലും പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റോ കൊണ്ട് മൂക്കും വായും പൊത്തി പിടിക്കുക, കണ്ണിലും മൂക്കിലും വായിലും തൊടാതെ ഇരിക്കുക, ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽ ഒരു മുറിയിൽ എല്ലാവരും നിന്ന് അകന്നു കഴിയുക ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തികളിലൂടെ കൊറോണാ വൈറസിനെ കീഴടക്കാൻ നമുക്ക് സാധിക്കും. ഇന്ന് കൊറോണാ മനുഷ്യരാശിക്കു മുമ്പിൽ വെല്ലുവിളിയുയർത്തി നിൽക്കുമ്പോൾ ഇവരെ ഓർക്കാതിരിക്കാൻ കഴിയില്ല.
സ്കോട്ട്ലാൻഡിൽ ജനിച്ച ജൂൺ അൽമേഡ എന്ന ശാസ്ത്രജ്ഞനാണ് കൊറോണ ആദ്യമായി കണ്ടുപിടിച്ചത്. ബി814എന്ന് പേരിട്ടിരുന്ന വൈറസിന് സൂര്യന്റെ പ്രകാശവലയം ആയ കൊറോണാ യോടുള്ള സാമ്യം പരിഗണിച്ച് ലാറ്റിനിൽ കിരീടം എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകി. എന്നാൽ ഇത്രയും നാളായിട്ടും കുറയെ പിടിച്ചുകെട്ടാൻ ഒരു ലോക രാഷ്ട്രത്തിനും കഴിഞ്ഞിട്ടില്ല............... STAY AT HOME & BREAK THE CHAIN
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|