ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണയുടെ ആദ്യദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആദ്യദിവസം


ഇന്ന് ഞാൻ രാവിലെ തന്നെ എന്റെ ആദ്യ സവാരിക്കിറങ്ങി. കൂട്ടിന് 1000ത്തിലേറെ കൊറോണാ കുഞ്ഞുങ്ങളും എന്റെ ഒപ്പം ഉണ്ടായിരുന്നു. ഞാൻ ആദ്യം സന്ദർശനത്തിന് എത്തിയത് ചൈനയിലെ ഏതോ ഒരു മിടുക്കന്റെ കൈയിലായിരുന്നു. പക്ഷേ, ഞാനും എന്റെ കുഞ്ഞുമക്കളും ആ കൈകൾ ഒന്നു നടന്നു കാണുന്നതിനിടയിൽ തന്നെ ആയാളുടെ പലപല ഇടപെടലുകൾ കാരണം എന്റെ കുഞ്ഞുങ്ങൾ എന്നിൽ നിന്നും മറ്റു പല കൈകളിലേക്കുമായി മാറിപ്പോയി. ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഞങ്ങൾ പെട്ടെന്ന് തന്നെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്നു. അതും കൂടാതെ ഞങ്ങളുടെ വരവ് കാരണം അവർ കിടപ്പിലും ആകുന്നു. എന്റെയും എന്റെ മക്കളുടെയും ലക്ഷ്യവും അതു തന്നെയാണ്. ഞങ്ങൾ മനപൂർവം അല്ലെങ്കിലും ദൈവഭയം ഒട്ടുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇന്നത്തെ മനുഷ്യർക്ക് ഒരു തിരിച്ചടി ഞങ്ങളിലൂടെ വരുത്തുക എന്നതുതന്നെയാണ്. അതിലൂടെയെങ്കിലും മനുഷ്യന്റെ താനാണ് ഏറ്റവും വലിയവനെന്ന ചിന്ത നശിക്കട്ടെ എന്ന് കരുതിയിട്ട്. എന്തൊക്കെ പറഞ്ഞാലും എന്റെയും മക്കളുടെയും ആദ്യ വരവിലൂടെ തന്നെ ഒട്ടേറെ പേർ ഞങ്ങളുടെ പിടിയിലായി. എന്തായാലും ഞങ്ങൾക്ക് തിരികെ പോണം, മനുഷ്യന്റെ അഹങ്കാരം ഒന്ന് കുറെ ഒന്ന് നോക്കട്ടെ എന്നിട്ടാവാം പോക്ക് എന്നാണ് എന്റെ തീരുമാനം. നാളെയും എനിക്ക് ഒട്ടേറെ സവാരി കൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ഞങ്ങൾ നേരത്തെ തന്നെ ജോലി തീർത്തു. നാളെ മറ്റ് കൈകളിൽ താമസിക്കുന്ന എന്റെ മറ്റു മക്കളും നാളെ നേരത്തെ തന്നെ ജോലിയിൽ തുടങ്ങുമെന്ന് വിശ്വാസത്തോടെ ഇന്ന് ഞാൻ നിർത്തുന്നു.


ASHTAMI ABHILASH
8 C ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം