ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/ഓർക്കുക വല്ലപ്പോഴും
ഓർക്കുക വല്ലപ്പോഴും
സൂര്യന്റെ ചെറിയ വെളിച്ചം മുഖത്തെ തലോടി യപ്പോൾ ആണ് അന്ന് അവൾ ഉണർന്നത്. ആ ചെറിയ വെളിച്ചമെറ്റപ്പോൾ അന്ന് അവൾക്ക് എന്തോ ഒരു പുതിയ ചിന്ത വന്നു ചേർന്നു. തന്റെ അമ്മയെയും അച്ഛനെയും അന്നെഷിച്ചു ഇറങ്ങി യിട്ട് ഇന്ന് 4 ദിവസം ആയിരിക്കുന്നു. വിശപ്പ് അടക്കാൻ യാതൊരു മാർഗവും ഇല്ല എന്ന് ആ 9 വയസുള്ള കുഞ്ഞു മനസിലാക്കിയaിരുന്നു. ഹോട്ടലിനു പിന്നിൽ ആളുകൾ കൂടുന്നതിനു മുൻപ് അവൾ എഴുനെറ്റ് യാത്ര തുടങ്ങി. വഴിയിൽ കാണുന്നവരോട് എല്ലാം അമ്മയെ കണ്ടോ അച്ഛനെ കണ്ടോ എന്ന് അനേഷിച്ചു. ആർക്കും ഒരു മറുപടി യും ഇല്ല. തെരുവ് വീഥിയിൽ കണ്ട ചായക്കടയിൽ കൂടിയ ആളുകളോട് അവൾ അതെ ചോദ്യം ആവർത്തിച്ചു. അവരുടെ ഉത്തരവും അവൾക്ക് യാതൊരു സംതൃപ്തിയും ഉണ്ടാക്കിയില്ല. എന്നാൽ കടയിൽ ഇരുന്ന ഒരു എഴുതുകാരൻ അവളുടെ ആ നക്നമായ കാലുകളും കിറിയ മുഷിഞ്ഞ വസ്ത്രവും പാറി പറക്കുന്ന മുടികളും എല്ലാം ആ മനുഷ്യനിലെക്ക് ആരാഞ്ഞു . പിന്നീട് അയാൾ ആ കുട്ടിയുടെ പിറകെ പോയി. അകലെ കണ്ട ദൃശ്യം അയാളെ വല്ലാത തളർത്തി. തെരുവ് ഹോട്ടലിനു പിറകിൽ ചണ ചാക്കിൽ തന്റെ കുഞ്ഞു അനുജൻ കാത്തു കിടക്കുകയാണ്. അവന്റെ കൈയിൽ ഒരു കുഞ്ഞു പൊതി തുറന്നു.അതിൽ ധരാളം ആഹാര സാധനം. ഹോട്ടലിൽ വരുന്ന ആളുകൾ കഴിച്ചിട്ട് ഉപേക്ഷിച്ച ആഹാര സാധനം. ചേച്ചിയിക്ക് ആയി അനുജൻ കരുതി വച്ചത്....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |