ഒരുമയുടെ കൈകൾ ചേർത്ത് പിടിച്ച് മുന്നേറുന്നകേരളം
പടർന്നു പിടിക്കും കൊറോണയെ എതിർക്കുന്നു കേരളം തൻ ശക്തിയാൽ
കേരളം വളർത്തി എടുക്കുന്ന മാലാഖമാർ
അവർ ശക്തരാണ് ധീരരാണ്
ഈ വ്യാധിയെ ഭയന്ന് പലരും മാറിനിൽക്കുമ്പോൾ
നമ്മുടെ മാലാഖമാർ പോരാടുന്നു ശക്‌തമായ്
കൊറോണ തൻ ചങ്ങലയെ തകർക്കാനായി ഒപ്പമുണ്ട് ആരോഗ്യവകുപ്പും
നമ്മുടെ സർക്കാരും മുൻകരുതലുകൾ ആയുധമാക്കി കേരളം പോരാടുന്നു
വിജയത്തിനായി എന്തും നേരിടാൻ കരുത്താർജ്ജിച്ച
കേരളത്തിനു മുന്നിലിതാ മുറിഞ്ഞിടുന്നു കൊറോണ തൻ ചങ്ങലകൾ
ഒന്നിനുംസാധ്യമല്ല ദൈവത്തിൻ സ്വന്തം നാടായ കേരളത്തെ തകർത്തിടാൻ
നമുക്കിന്നിച്ചിനി നേരിടാം നമ്മുടെ നാടിനായ്...