ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ഒരുമിക്കാം മുന്നേറാം -കവിത

ഒരുമിക്കാം മുന്നേറാം

മെല്ലെ മെല്ലെ കടന്നു വന്നു കൊറോണ
നാട്ടിലാകെ ഭീതി പരത്തി കൊറോണ
ഈ ലോക ജനത്തെ മൊത്തം വീട്ടിലാക്കി
നമ്മുടെ ജീവിതം താറുമാറാക്കി
മനുഷ്യന്റെ കോശത്തെ തളർത്തിയീരോഗം
ചൈനയിലെ വുഹാനിൽ നിന്നുടലെടുത്തു
ലോകത്തെ വിറപ്പിച്ച വൈറസിൻ പിടിയിൽ
നിന്നേവരും ഒന്നിച്ചു മുന്നേറുക
ഏവരും ഒരുമിച്ച് മുന്നേറുക
ധനികനും ദരിദ്രനും പകർന്നീ രോഗം
രാവെന്നോ പകലെന്നോ വ്യതിയാനമില്ലാതെ
ഏവരും ഒന്നിച്ചു പ്രവർത്തിക്കുന്നു
നന്മയാകും പൂമരം ലോകമാകെ പടർത്തീടാൻ
ഒരുമിക്കാം മുന്നേറാം സ്നേഹദീപം തെളിയിക്കാം

ധനുഷ് P
6 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത