ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും രോഗപ്രതിരോധവും
      നാം അറിയാതെയോ അറിഞ്ഞുകൊണ്ടോ പ്രകൃതിയെ മലിനമാക്കുന്നു. ആ മാലിന്യം എന്തെല്ലാം ഭവിഷ്യത്തുക്കൾ ഉണ്ടാക്കുന്നു എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. നമുക്ക് വരുന്ന രോഗങ്ങളിലൂടെയാണ് നാം ചെയ്യുന്ന തെറ്റ് പലപ്പോഴും നാം മനസ്സിലാക്കുന്നത്. നമുക്ക് നേരെ വരുന്ന മഹാമാരികൾ തടുത്തു നിർത്താൻ നാം ഇനിയെങ്കിലും ശ്രദ്ധിക്കണം. നാം അശ്രദ്ധമായോ വീണ്ടുവിചാരം ഇല്ലാതെയോ വലിച്ചെറിയുന്ന മാലിന്യങ്ങൾ എത്ര മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്നു എന്നോർക്കണം.  
      വ്യക്തി ശുചിത്വവും പ്രധാനം തന്നെ. കൊറോണ പോലുള്ള മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ നാം അത് മനസ്സിലാക്കിയതാണ്. ശുചിത്വം ഒരു ജീവിതരീതിയായി മാറണം. എന്നാലേ രോഗം വരാതെ തടയാൻ സാധിക്കൂ. 
അശ്വതി M S
6 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം