ചറപറ ചറപറ മഴപെയ്തു
കുടു കുടു കുടു കുടു ഇടിവെട്ടി
പെട്ടെനയ്യാ മഴ കൂടി
മുറ്റം നിറയെ മഴ വെള്ളം
പറ പറ പറ പറ മഴപെയ്തു
പട പട പട പട ഇടിവെട്ടി
പെട്ടെനയ്യാ മഴകൂടി
മുറ്റം നിറയെ ചെളിവെള്ളം
തുരു തുരെ തുരു തുരെ മഴപെയ്തു
മുറ്റം നിറയെ കളിവള്ളം
കളിവള്ളത്തിൽ കളിപ്പാനായ്
തവളകുട്ടികൾ പാഞ്ഞെത്തി
തവളകൾ പാടി ക്രോം ക്രോം ക്രോം
ഞാനിതാ പാടി എന്തുരസം