ഒരു കൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
പച്ച വിരിപ്പിട്ട വയലുകളും
ഓളം തള്ളുന്ന കുറുന്തറയാറും
വെള്ളി അരഞ്ഞാണം പോലെ മുവാറ്റുപുഴയും
കളകളമൊഴുകുന്ന അരുവികളും....
എന്റെ ഗ്രാമത്തിൽ ദേവതയാണു ആൽ മരം
ഒരു കൊച്ചു കാറ്റെ വന്നു പോയാൽ
കള കളം മൂളുന്ന ആൽ ഇലകളും
ഒരു കൊച്ചു ഗ്രാമമാണെന്റെ ഗ്രാമം....