ഗവൺമെന്റ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/ഒരു മുത്തശ്ശി കഥ

ഒരു മുത്തശ്ശി കഥ

എന്നത്തെയും പോലെ തന്നെ നാണു മുത്തശ്ശിയുടെ ചുറ്റും കുട്ടികൾ കൗതുകത്തോടെ കഥ കേൾക്കാൻ കാതോർത്തിരുന്നു. കഥകൾ പറഞ്ഞു പറഞ്ഞു മുത്തശ്ശിയുടെ കയ്യിലെ കഥകളുടെ സ്റ്റോക്ക് എല്ലാം തീർന്നിരുന്നു. മുത്തശ്ശി കുറെ സമയം ആലോചിച്ചിരുന്നു. എന്നാൽ പിന്നെ അനുഭവ കഥ തന്നെ പറഞ്ഞുകളയ, മുത്തശ്ശി പറഞ്ഞു. പണ്ട് കൊറോണ എന്ന പകർച്ച വ്യാധി പിടിച്ച്, മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ ദിനങ്ങൾ. ദൈവദൂതരെപ്പോലുള്ള ഡോക്ടർമാരും മാലാഖമാരെപ്പോലുള്ള നേഴ്സുമാരും മാറി മാറി വന്ന് ഇഞ്ചക്ഷനും മരുന്നുകളും തരും. അന്ന് അത് ഒരു മഹാമാരി തന്നെ ആയിരുന്നു. നാടിനെ മുഴുവൻ ഞെട്ടിവിറപ്പിച്ച കൊടും വിപത്ത്. നല്ല പരിചരണം നൽകി അവർ എന്നെ ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ടു വന്നു. ഐസൊലേഷൻ വാർഡിൽ കിടന്നപ്പോൾ അവിടെയുണ്ടായ അനുഭവത്തേക്കാൾ വളരെ തീവ്രമായിരുന്നു പിന്നീട് നാട്ടിലെത്തിയപ്പോൾ ഉണ്ടായത്. അന്നത്തെ ഭീകരമായ അവസ്ഥയെ കുറിച്ച് മുത്തശ്ശി തുടർന്നു. ആ സാമൂഹ്യ വിപത്ത് എല്ലാവരിലും ഭീതി ഉളവാക്കി. അസുഖം ഭേദമായി വീട്ടിൽ വന്നപ്പോഴുള്ള അവസ്ഥയോ അതിലും ഭയാനകം. മുത്തശ്ശി നിശ്ശബ്ദയായി. "എന്താ മുത്തശ്ശി നിർത്തികളഞ്ഞത്.ഞങ്ങളും കേൾക്കട്ടെ."കുടുംബാംഗങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ദിവസങ്ങൾ പോകവേ നമ്മുടെ നാട് പഴയ അവസ്ഥയിലേക്ക് നീങ്ങി തുടങ്ങി. വീണ്ടും വസന്തം വന്നെത്തി. കൊറോണ എന്ന മഹാവ്യാധിയെ ലോകം അതിജീവിച്ചു. ഇന്നത്തെ കഥ അവസാനിച്ചു. കുട്ടികളെ ഇനി അടുത്ത ദിവസം നമുക്ക് ഒത്തുകൂടാം.

പാർത്ഥൻ.കെ.വി
ഗവൺമെന്റ് യു പി എസ്സ് കളത്തൂർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ