ഗവൺമെന്റ് യു. പി. എസ് കുരീപ്പുഴ/അക്ഷരവൃക്ഷം/എന്റെ അമ്മു

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അമ്മു

എന്റെ അനിയത്തിയാണ് അമ്മു ഇപ്പോൾ എനിക്ക് അവളുടെ കൂടെ കളിക്കാനും കഥകൾ പറയാനും ഒക്കെ ഒരുപാടു സമയം കിട്ടുന്നുണ്ട് .ഞങ്ങൾ രണ്ടുപേരും വീട്ടിൽ തന്നെയാണ്. പുറത്തേക്കു പോകാനും പാർക്കിലും ബീച്ചിലും ഒക്കെ പോയി കളിക്കണമെന്ന് എല്ലാ കൂട്ടുകാരെയും പോലെ എനിക്കും അമ്മുവിനും ആഗ്രഹം ഉണ്ട്.പക്ഷെ അതിനുള്ള സമയം അല്ലല്ലോ ഇപ്പോൾ. ലോകത്ത് ഒരുപാട് ജനങ്ങൾ കണ്ണുകൊണ്ട് കാണാൻ പറ്റാത്ത കൊറോണ എന്ന വൈറസ്സിനെതിരെ പോരാടുകയാണല്ലോ .കൂട്ടുകാരെ നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ ,നമ്മുടെ കണ്ണുകൊണ്ടു പോലും കാണാൻ സാധിക്കുന്നില്ല. എങ്കിലും അവന്റെ ശക്തി എത്ര ഭയങ്കരം ആണ് .ചെറിയ കുട്ടികൾ മുതൽ പ്രായം ആയ വലിയ ആളുകൾ വരെ കൊലയാളി വൈറസിനെ ഭയക്കുകയാണ്. ഞാൻ എനിക്ക് അറിയാവുന്ന രീതിയിൽ എന്താണ് കൊറോണ വൈറസ് എന്ന് പറയാം.ആ കൊലയാളി വൈറസിന്റെ പേര് കൊറോണ എന്നാണ് .കൊവിഡ് 19 എന്ന മറ്റൊരു പേരും അവനുണ്ട് .ചൈനയിൽ നിന്നാണ് അവന്റെ ഉത്ഭവം .ഇപ്പോൾ ലോകം മുഴുവൻ അവൻ പടർന്നു പിടിക്കുകയാണ് .ഒരുപാട് പേരുടെ ജീവിതവും ജീവനും നശിപ്പിക്കാൻ അവനു കഴിഞ്ഞു. നമ്മുടെ കൊച്ചു കേരളത്തിലും അവൻ അവന്റെ യാത്ര തുടരുകയാണ്. നമ്മുടെ അടുത്തും അവനുണ്ട് .എന്നാൽ നമ്മളെ ഒന്നടങ്കം നശിപ്പിക്കാൻ അവനു സാധിച്ചിട്ടില്ല . എന്നെപോലെയുള്ള കൊച്ചു കുട്ടികൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം ഒന്നേ ഉള്ളൂ.പുറത്തുപോകണമെന്ന ചിന്തയൊക്കെ മാറ്റിവച്ച് , അച്ഛനെയും അമ്മയെയും സഹായിച്ചു വീട്ടിൽ തന്നെ കഴിയും എന്ന് ചിന്തിക്കണം ,കൈയും കാലും കൂടെ കൂടെ കഴുകണം.നിങ്ങളും അങ്ങനെ തന്നെ ചെയ്യണേ കൂട്ടുകാരെ.കുറച്ചു നാൾ സർക്കാർ പറയുന്നത് പോലെ അനുസരിച്ചാൽ നമ്മുടെ നാട് വീണ്ടും പഴയത് പോലെ ആകും.എന്താ കൂട്ടുകാരെ നമ്മുടെ നാടിനെ പഴയതു പോലെ ആക്കണ്ടേ ...............

ഞാൻ എന്റെ അമ്മുവുമായി കളിക്കാൻ പോകുകയാണ് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണേ ...

ജോഷ്വാ
2 ബി ഗവണ്മെന്റ് യൂ പി സ്‌കൂൾ കുരീപ്പുഴ ,കൊല്ലം ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം