ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം      

കൊറോണയെന്നൊരു മഹാമാരി
അതിനെ ചെറുക്കാൻ നെട്ടോ -
ട്ടമോടുന്ന ഒരു കൂട്ടം മനുഷ്യർ

സുരക്ഷിതരായിരിക്കൂ ജനങ്ങളേ
ഈ മഹാമാരിയെ ചെറുക്കൂ
അറിവുള്ള ചൊല്ലുകൾ അനുസരിക്കൂ

മരുന്നും മന്ത്രവുമില്ലാത്ത തൂണിലും
തുരുമ്പിലുമുള്ളയീ വ്യാധിയെ തുരത്താൻ സ്വയം ശുചിയാകൂ ....
മനുഷ്യാ പരിസരം ശുചിയാക്കൂ

ആരോഗ്യ മേഖല അതിയായ്
ആഗ്രഹിപ്പൂ നിന്നെ അകന്നിരിക്കൂ
മനുഷ്യാ നീ അകലം പാലിക്കൂ

മുഖ്യനും ടീച്ചറും സന്നദ്ധ സേനയും
തുരത്തിയോടിക്കാൻ പാടുപെടുന്നയീ
കൊറോണയെ നീ എടുത്തെറിയൂ

അടങ്ങിയിരിക്കൂ അകലം പാലിക്കൂ
മുഖാവരണം ധരിക്കൂ കൈകഴുകൂ
ആരോഗ്യ പ്രവർത്തകരുടെ വാക്ക് പാലിക്കൂ

നന്ദി ഒരായിരം നന്ദി ആരോഗ്യ മേഖലയ്ക്ക്
ഒരായിരം നന്ദി മഹാവ്യാധിയെ തുരത്താൻ
പാടുപെടുന്ന മനുഷ്യരാശിക്ക് മുഴുവനും നന്ദി

കൈലാസ്
7C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത