ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/corona virus
corona virus
ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് . ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേർ ഈ രോഗം വന്ന് മരിച്ചു .15 ലക്ഷത്തിലധികം പേർക്ക് രോഗബാധ സ്ഥിതീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് ഈ കൊറോണ എന്ന് പറയുന്നത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിൽ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് .അതുകൊണ്ട് ശാസ്ത്രജ്ഞൻ സൂനോട്ടിക് എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെ സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ.കൊറോണ വൈറസ്സുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്. 2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അവിടന്ന് ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിൽ മാത്രം ഒരു ദിവസം രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇതിന്റെ രോഗ ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസ്സം മുതലായവയാണ്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം എന്നിവ കണ്ടെത്തിയാൽ കൊറോണയാണെന്ന് സ്ഥിതീകരിക്കും. ഇവ മാത്രമല്ല ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ രോഗ ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഈ വൈറസിന് പ്രത്യേക മരുന്ന് കണ്ടുപിടിക്കാത്തതിനാൽ മറ്റുള്ളവരുമായി അകലം പാലിക്കാൻ ശ്രദ്ധിക്കണം. കാരണം മനുഷ്യരിൽ നിന്നുംമനുഷ്യനിലേക്ക് , മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനിടയുണ്ട് ഇതിൽ പ്രധാനമായും ശുചിത്വമാണ് വേണ്ടത്. നമ്മൾ പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ (ബാങ്ക്,ഹോസ്പിറ്റൽ,വ്യാപാരസ്ഥാപനങ്ങൾ, AT M,മുതലായ സ്ഥലങ്ങളിൽ ) കയറുന്നതിനുമുമ്പും ശേഷവും കൈകൾ നന്നായി സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്വൃത്തിയാക്കുകതുമ്മുമ്പോഴും , ചുമയ്ക്കുമ്പോഴും ഒരു തുണിയോ തൂവാലയോ കൊണ്ട് മൂക്കും വായും പൊത്തി പിടിക്കുക കുറഞ്ഞത് ഒരാളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നീ കാര്യങ്ങൾ അനുസരിച്ചാൽ ഒരുപരിധിവരെ കൊറോണ വൈറസ് പരക്കുന്നത് തടയാം .സൂക്ഷിക്കുക പ്രതിരോധമാണ് പ്രധാനം അസുഖം വന്നിട്ട് സൂക്ഷിക്കുന്നതിനേക്കാൾ പ്രധാനം അസുഖം വരാതെ നോക്കുന്നതാണ്.
|