ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ പ്രകൃതി സുന്ദരമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സുന്ദരമാണ്

നമ്മൾ നമ്മുടെ പ്രകൃതി സുന്ദരമാണ്. നല്ല പച്ചപ്പും ശുദ്ധവായുവും നദികളും ധാരാളം മരങ്ങളും ഉണ്ട്. നല്ല തെളിഞ്ഞ അന്തരീക്ഷം. ഇതൊക്കെ ദൈവത്തിൻറെ വരദാനമാണ്. പക്ഷികളുടെ മൂളിപ്പാട്ടുകൾ പ്രകൃതി സുന്ദരമാക്കുന്നു. ഇത്രയും മനോഹരമായ നമ്മുടെ പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. അതിൻറെ കാരണം മനുഷ്യൻ മാത്രമാണ്. ജീവൻറെ നിലനിൽപ്പ് മരങ്ങളെ വെട്ടി നശിപ്പിച്ചു. അവിടെ ഫാക്ടറി മറ്റ് സ്ഥാപിക്കുന്നു. നദികളിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം നദിയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു. അധികമായ വാഹനത്തിൻറെ ഉപയോഗം കൊണ്ട് എയർ പൊലൂഷൻ ഉണ്ടാകുന്നു. മരങ്ങൾ വെട്ടി അതുകൊണ്ട് കിളികളുടെ പാർപ്പിടം പോയി അവരുടെ മധുരമായ ഗാനങ്ങൾ നിലച്ചു മരങ്ങൾ വെട്ടി അതുകൊണ്ട് സഹിക്കാനാവാത്ത ചൂട് ഉണ്ടാവുകയും വെള്ളം കിട്ടുന്നത് കുറയുകയും ചെയ്യുന്നു. മനുഷ്യൻറെ ക്രൂരമായ പ്രവർത്തിക്ക് തിരിച്ചടിയായി വന്ന ഒരു ദുരിതമാണ് പ്രളയം. അതിലൂടെ നാം പല കാര്യങ്ങൾ പഠിച്ചു. ധാരാളം പേരുടെ വീടുകൾ മുങ്ങി നശിച്ചു, കർഷകരുടെ പാഠങ്ങൾ ഒക്കെ നശിച്ചു. പക്ഷേ മനുഷ്യൻ അതുകൊണ്ട് അടങ്ങിയില്ല. പിന്നെയും ക്രൂരത ചെയ്യാൻ തുടങ്ങി പക്ഷേ ഇതിൻറെ ഇടയിൽ നല്ല മനുഷ്യരും ഉണ്ട് എന്ന് നമ്മൾ മറന്നു പോകരുത്. ഒരു വീട്ടിൽ തന്നെ രണ്ടിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്നു. ഒരു ഭക്ഷണവും നല്ലത് എന്ന് പറയാനാവില്ല. എല്ലാത്തിനും വിഷം. കുടിക്കുന്ന വെള്ളത്തിൽ പോലും വിഷം. അതുകൊണ്ട് നമ്മൾ തന്നെ നമ്മുടെ വീട്ടിൽ ഒരു അടുക്കള തോട്ടം നിർമ്മിച്ച ഫ്രഷ് ആയിട്ട് കഴിക്കുക. പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ കൊല്ലരുത് സംരക്ഷിക്കണം. നമുക്ക് കുടിക്കാൻ വെള്ളം തരുന്നു, ഭക്ഷിക്കാൻ അഹാരം തരുന്നു, ശുദ്ധവായു തരുന്നു. ഇതെല്ലാം തരുന്ന അമ്മയാകുന്ന പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം. ഇപ്പോൾ ലോകത്ത് വ്യാപിച്ചു ഇരിക്കുന്നു മാരകമായ കൊറോണ വൈറസ് പ്രകൃതി വൃത്തി ഇല്ലാത്തത് കൊണ്ട് ആണ്.വൈറസ് ബാധിച്ച എല്ലാവരെയും ചികിത്സിക്കുന്ന ഡോക്ടറും നേഴ്സും നമ്മളൊരു സല്യൂട്ട് കൊടുക്കണം. ലോക ഡൗൺ ആയി പുറത്തിറങ്ങുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ നമ്മുടെ കേരളം പോലീസ്. നമ്മുടെ ജോലി വെളിയിൽ ഇറങ്ങാതെ വീട്ടിൽതന്നെ ഇരിക്കുക. നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കുക. ബുക്കുകൾ വായിക്കുക. പാട്ടുകൾ കേൾക്കുക. സിനിമകൾ കാണുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എപ്പോഴും കയ്യും കാലും കഴുകി വൃത്തിയായി സൂക്ഷിക്കുക. അത്യാവശ്യഘട്ടത്തിൽ പുറത്തിറങ്ങുമ്പോൾ മാസ്കോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും മൂടുക. നമുക്ക് ഈ വൈറസിനെ ഒറ്റക്കെട്ടായി തോൽപ്പിക്കാം. ഇനിയെങ്കിലും മനുഷ്യൻ നന്നാവണം. എന്നാലേ പ്രകൃതി പുരോഗമിക്കുന്നു. ഭാരത് മാതാ കി ജയ്!

സഞ്ജന വിശ്വനാഥ്
9 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം