ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിത്വം;രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം;രോഗപ്രതിരോധവും

വ്യക്തകൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങളുണ്ട്.വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.ശരീരത്തിലേക്ക്കടക്കുന്ന രോഗകാരികളെ നശിപ്പിക്കാൻ ശരീരത്തിനുള്ളിൽ തന്നെ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഏകകോശജീവികൾ മുതൽ ജൈവലോകത്തിലെ എല്ലാ അംഗങ്ങളിൽ സ്വരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം.പ്രതിരോധം ദുർബലപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. ആയതിനാൽ ശുചിത്വശീലങ്ങൾ നാം പാലിക്കേണ്ടതുണ്ട്. •ഇടയ്ക്കിടയ്ക്ക്,ഭക്ഷണത്തിന് മുൻപും പിൻപും കൈ കഴുക്കുക. •ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. •പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക. •അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. •എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക. പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിന് സഹായകമായ ജീവിതചര്യയെയാണ് നാം സ്വീകരിക്കേണ്ടത്.

ഫർഹാന ആർ
9 A തിരുത്തുന്ന താൾ: ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - ലേഖനം