ഒളിഞ്ഞു നോക്കുന്നു കുഞ്ഞു സൂര്യൻ
ഇലച്ചാർത്തുകൾക്കിടയിലൂടങ്ങനെ
കളിച്ചുചിരിച്ചാർത്തു രസിച്ചാർ ദ്ര
ശീതളധാര പകർന്നു പുലർ കാറ്റും
വിളഞ്ഞ പാടം നോക്കി പോകുന്നു പറവകൾ
തിളങ്ങി നിന്നു പുൽക്കൊടിത്തുമ്പിലായ്
പുലർമഞ്ഞുതുള്ളി തുളുമ്പാൻ മടിയുമായി
കണ്ണു ചിമ്മി മിഴിച്ചു നോക്കുന്നു പാരിനെ
പല നിറമാർന്ന പൂവുകളങ്ങനെ .....
എന്തൊരു ഭംഗിയാണോ രോ പ്രഭാതവും !
എങ്കിലും സൂര്യൻ ജ്വലിക്കാതിരിക്കുമോ ?
ഉദിച്ചാലസ്തമിച്ചേ മതിയാകൂ ....
ഉള്ള പോൽ കർമ്മം ചെയ് വതൊന്നതേ ജീവ ധർമ്മം!