ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പുണ്യാശ്രമം

Schoolwiki സംരംഭത്തിൽ നിന്ന്
പുണ്യാശ്രമം

പുണ്യതീർത്ഥമായ് നിറഞ്ഞെ ഒഴുകിയ നദികളെ
കാളിന്ദിയാക്കുന്ന വിവേകിയാം മാനവൻ
കരാറുകാർ വന്നു കുടിവെള്ളമൂറ്റുന്നു.
രാസ മാലിന്യങ്ങളാൽ നാടു നിറയുന്നു
പ്ലാസ്റ്റിക വില്ലനാൽ ഡയോക്സിൻ നിറയുന്നു
കഷ്ടം ! ജീവവായുവും കൊട്ടിയായ് ക്കുന്നു
നിത്യജീവിത സുരഭിലയാം ഭൂമിയെ വന്ധ്യയായ്
കണ്ണീരിലാഴ്ത്തി നാം സമ്പത്തു നേടുമ്പോൾ
ചുറ്റിലും മാലിന്യമുക്തമാം നാടെന്ന പേരിൽ
യോഗങ്ങൾ നടത്തി. ചടങ്ങു തീർക്കൽ
ഈ ചെയ്തിട്ടുന്നതിൽ നീതിയുണ്ടോ !
മാനവാ ചിന്തിക്ക നീ നൂറു വട്ടം
ശു ചിത്വമില്ലാത്തവൻ വീടിനും നാടിനും
ശാപമാണെന്നതിൽ തർക്കമില്ല
ശാത്രവും വസ്ത്രവും ശുദ്ധിയാക്കത്തവൻ
തന്റെ ചിത്തവും മലിനമായ് തീർത്തിടുന്നു
നാട്ടാരെ വെറുപ്പിക്കും രോഗിയാക്കാം
രോ ഗോത്പാദന ഹേതുവാകാം
മാനസത്തിനു പ്രസാദമുളവാക്കാൻ
ശുദ്ധികലശമി തൊന്നേ വഴിയുള്ളൂ
ഓവി യായി, പ്രളയമായി , പിന്നെ കൊറോണ യായി
പ്രകൃത്യംബ രാക്ഷസരൂപിയാക്കുന്നു
ചിക്കൻ ഗുനിയയും ,നിപ്പയും കൊറോണയും
ഭീതി പരത്തി സംഹാര താണ്ഡവമാടി ടുന്നു
അശ്രീകരമെന്ന ചൊല്ലി മനുജനെ
പാപിയായ് നരകത്തിലെ റിയുന്ന കാലം
കോപാന്ധയാക്ക രൂ തീ ജഗദമ്മ യെ
പ്രണയിച്ചു നോക്കു കനിവോടെയെന്നും
പുതു തലമുറയ്ക്കായ് കാത്തിടാം നാടിനെ
ഒരുമയോടെ ന്നും പുണ്യാശ്രമം പോൽ
ഒരു നവലോകം രചിക്കു വനായ്
കരുതലോ മ്മയെ കാക്കുക നാം

മിനി
6 C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത