ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആ വശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത

<
പാരിസ്ഥിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ് മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികാസമാണ് മാനവ പുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം.തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലേക്ക് മനുഷ്യർ ശ്രദ്ധ തിരികുംബൂഴുണ്ടകുന്ന ഉപബോഗാശക്തിയെ തൃപ്തി പെടുത്തുവാൻ മനുഷ്യർ പ്രകൃതി യെ ചൂഷണം ചെയ്യാൻ ആരഭിച്ചു. ചൂഷണം(Explotation) ഒരർധത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചെയ്യുക എന്ന ആ ശയം പാശ്ചാത്യ മാണ്. വൻ തോതിലുള്ള ഉത്പാധത്തിന് വൻ തോതിലുള്ള ചൂഷണം അനിവാര്യമാണ്. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധി കളിലേക്ക് പരിസ്ഥിതി നിപതിച്ചു . ലോകം നേരിടുന്ന പ്രധാന വെല്ലുവിളി കളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗരവപൂർണമായിപരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.മനുഷ്യന്റെ നിലനിപ്പിന്‌ തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരള ത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയു മെന്നത് നമ്മുടെ സാമൂഹിക ധാർമിക ഉതതരവാദിത്വത്തിൻെറ ഭാഗമാണ് . സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ് മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നു മാണ് ജനിച്ചത്.എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു.കാടിന്റെ മക്കളെ നാം കൂടിയിറുക്കുന്നൂ. കാട്ടാറുകളെ കയിയെറി, കാട്ടു മരങ്ങളെ കട്ട് മുറിച്ചു മരു ഭൂമിക്ക് വഴിയൊരുക്കുന്നു.സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേഷിയുടെ വിശവിത്ത് വിതച്ചു കൊണ്ട് ഭോഗാ ശക്തിയിൽ മതിമറകുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന വർത്തമാന കേരളം ഏറെ പഠ ന വിദേമാക്കെണ്ടതാണ്. പരിസ്ഥിതി എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷീക്കണം. പരിസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. പരിസ്ഥിതി ഓരോ വേക്തിയുടെയും ജീവികളുടെയും ചുറ്റു പാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റു പാട് കളും ജീവികളും കൂടി സൃഷ്ടിച്ചു എടുക്കുന്നതാണ് പരിസ്ഥിതി

നീതു ആർ എസ്
9A ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം