തിരിയുന്നു ഭൂഗോളം
എന്തിനോ വേണ്ടി
എന്തൊക്കെയായാലും
ഏതൊക്കെയായാലും
തൻ ജോലിയി തോന്നൊരു
തോന്നൽ പോലെ
നിർത്താതെ, നിൽക്കാതെ
തിരിയുന്നു, തിരയുന്നു, ഭൂമി
കൊറോണ വന്നലെന്താ
നിപ്പ വന്നാലെന്താ
പ്രളയമിതായാലെന്താ !
എൻ കർമ്മത്തിൽ
തടസ്സമില്ലെന്ന്
ഉറച്ചു വിളിച്ചു പറയും പോലെ
താനെ തിരിഞ്ഞും ഭൂമി.
കർമ്മം പോലെ കിട്ടും
ഫലം എന്നത് നേര്
ഫലം ഇച്ഛിക്കാതെ
കറങ്ങി തിരിയും ഗോളം
കണ്ടുപിടിക്കുക വേണം
അതിജീവനമിതതിജീവനം
അതിരുകളില്ലാ അതിജീവനം