ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പണ്ടുപണ്ട് ഒരു നഗരത്തിൽ ആളുകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും മാലിന്യങ്ങളുമൊക്കെ വലിച്ചെറിയുമായിരുന്നു. അതുമൂലം നഗരത്തിലുള്ളവർക്ക് അസുഖങ്ങൾ ഒഴിയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അടുത്തുള്ള ഒരു സ്ക്കൂളിൽ നിന്നും കുട്ടികൾ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നതിനെക്കുറിച്ച് ബോധവത്ക്കരണ ക്ലാസെടുക്കാൻ അവിടെ വന്നു. അപ്പോഴാണ് അവിടുത്തെ അവസ്ഥ കുട്ടികളും അധ്യാപകരും കണ്ടത്. അതിൽ മുതിർന്ന അധ്യാപകൻ നാട്ടുകാരോട് ആ പ്രദേശത്തിന്റെ മാലിന്യക്കൂമ്പാരം അവിടെ ഉണ്ടാക്കുന്ന രോഗാവസ്ഥകളെക്കുറിച്ച് വ്യക്തമാക്കി കൊടുത്തു. നഗരത്തിലുള്ളവരും വന്നെത്തിയ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആ പ്രദേശം വൃത്തിയാക്കി. മാരകമായ പകർച്ചവ്യാധികളിൽ നിന്ന് ആ നാട്ടുകാർ രക്ഷപ്പെട്ടു. ശുചിത്വമാണ് എല്ലാ രോഗങ്ങൾക്കും പരിഹാരം എന്നവർക്കു ബോധ്യപ്പെട്ടു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ